Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഔദ്യോഗിക രേഖകളിൽ തുടരുന്നത് ജോയ് തോമസ് എന്നു തന്നെ; പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസിൽ അറസ്റ്റിലായ മലയാളി പിഎയെ വിവാഹം കഴിക്കാൻ മതംമാറിയതായി അന്വേഷണ സംഘം; പിഎയുടെ പേരിൽ പൂണെയിൽ രജസിറ്റർ ചെയ്തിരിക്കുന്നത് ഒൻപത് ഫ്‌ളാറ്റുകളെന്നും കണ്ടെത്തൽ; 4കോടിയുടെ സ്വത്ത് വാങ്ങിയിരിക്കുന്നത് യുവതിയ്‌ക്കൊപ്പം ജുനൈദ് എന്ന പേരിലെന്നും വെളിപ്പെടുത്തൽ; വിവാഹബന്ധം വേർപ്പെടുത്താനൊരുങ്ങി ആദ്യ ഭാര്യ

ഔദ്യോഗിക രേഖകളിൽ തുടരുന്നത് ജോയ് തോമസ് എന്നു തന്നെ; പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസിൽ അറസ്റ്റിലായ മലയാളി പിഎയെ വിവാഹം കഴിക്കാൻ മതംമാറിയതായി അന്വേഷണ സംഘം; പിഎയുടെ പേരിൽ പൂണെയിൽ രജസിറ്റർ ചെയ്തിരിക്കുന്നത് ഒൻപത് ഫ്‌ളാറ്റുകളെന്നും കണ്ടെത്തൽ; 4കോടിയുടെ സ്വത്ത് വാങ്ങിയിരിക്കുന്നത് യുവതിയ്‌ക്കൊപ്പം ജുനൈദ് എന്ന പേരിലെന്നും വെളിപ്പെടുത്തൽ; വിവാഹബന്ധം വേർപ്പെടുത്താനൊരുങ്ങി ആദ്യ ഭാര്യ

മറുനാടൻ ഡെസ്‌ക്‌

പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസിൽ അറസ്റ്റിലായ ബാങ്കിന്റെ മുൻ എംഡിയും മലയാളിയുമായ ജോയ് തോമസ് മതംമാറിയിരുന്നതായി അന്വേഷണസംഘം. പിഎ വിവാഹം കഴിക്കാനാണ് 63കാരനായ ജോയ് മതം മാറിയത്. വിവഹബന്ധം തുടർന്നിരുന്ന നാളിൽ തന്നെയാണ് ഇയാൾ പിഎയുമായി അടുത്തതും വിവാഹം കഴിച്ചതും. ഇത് 2005ലായിരുന്നു എന്നാണ് കണ്ടെത്തൽ. ജുനൈദ് എന്ന പേരാണ് മതം മാറിയ ശേഷം ഇയാൾ സ്വീകരിച്ചിരുന്നതെങ്കിലും ഔദ്യോഗിക രേഖകളിൽ പേര് ജോയ് തോമസ് എന്നു തന്നെയാണ് തുടർന്നിരുന്നതെന്നും പൊലീസ് അറിയിച്ചു.

പ്രത്യക്ഷത്തിൽ ഇയാൾ രണ്ടു ജീവിതമാണ് നയിച്ചിരുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം പൂനൈയിൽ 4കോടി വിലവരുന്ന 9 ഫ്‌ളാറ്റ്ുകളും പിഎയുടെ പേരിൽ വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന് പിന്നിലെ ജോയ് തോമസിന്റെ ബന്ധം അന്വേഷണ സംഘം തിരയുന്നുണ്ട്. ജോയ്ത തോമസും രണ്ടാംഭാര്യയും ഒരു പെൺകുഞ്ഞിനെ ദത്തെടുത്തിരുന്നു. ഇവർക്ക് 10വയസുകാരനായ ഒരു മകൻ കൂടി ഉണ്ടെന്നും പൊലീസ് പറഞ്ഞു. രണ്ടാംഭാര്യയ്ക്ക് ഒരു തുണിക്കട സ്വന്തമായിട്ടുണ്ട്. ഇതിന് പുറനെ ചോക്ലേറ്റ് ഉണ്ടാക്കി വിൽക്കുന്നതും ഇവരുടെ വരുമാന മാർഗ്ഗമാണെന്നും പൊലീസ് . ഇതിന് പുറമെ ഫ്‌ളാറ്റുകളുടെ വാടകയും വാങ്ങുന്നുണ്ട്. രണ്ടാം ഭാര്യയെ പറ്റിയുള്ള വിവരം പുറത്തുവന്നതോടെ ആദ്യ ഭാര്യ ഡിവോഴ്‌സിന് ആവശ്യപ്പെട്ട് ഹർജി നൽകിയതായാണ് വിവരം.

മുംബൈ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്. ജോയ് തോമസിന്റെ സ്ഥാപനങ്ങളിലും വീടുകളിലും പൊലീസ് ് റെയ്ഡ് നടത്തിയിരുന്നു. കേസിൽ അറസ്റ്റിലായ റിയൽ എസ്റ്റേറ്റ് സ്ഥാപനം ഒഉകഘന്റെ ഉടമകളും ജോയ് തോമസിന്റെ പങ്കിനെക്കുറിച്ച് മൊഴി നൽകിയതോടെ അറസ്റ്റ് ഉറപ്പായിരുന്നു. ബാങ്കിന്റെ 70 ശതമാനത്തിനലധികം വായ്പയും ഒഉകഘ ന് മാത്രമായി നൽകിയതാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ഇത് കിട്ടാക്കടമായി. ഇതിന് പിന്നിൽ ജോയ് തോമസിനും മുൻ ബാങ്ക് ചെയർമാൻ വാര്യം സിംഗിനും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിക്ഷേപകർ വലയുന്നതിനിടെയാണ് കേസിൽ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്. ബാങ്ക് പലർക്കായി ആകെ നൽകിയ വായ്പ 8880 കോടിയാണ്. ഇതിൽ 6500 കോടിയും എച്ച്ഡിഐഎല്ലിന് മാത്രമായി വഴിവിട്ട് നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. ആകെ വായ്പയുടെ 20 ശതമാനം മാത്രമാണ് വായ്പ അനുവദിക്കാൻ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നായിരുന്നു ഇത്.വായ്പ അനുവദിക്കുന്ന വിവരം ബോർഡ് അംഗങ്ങളിൽ നിന്നും ഓഡിറ്റർമാരിൽ നിന്നും മറച്ച് വച്ചെന്ന് സസ്‌പെൻഷനിലായ മുൻ എംഡിയും മലയാളിയുമായ ജോയ് തോമസ് റിസർവ് ബാങ്കിനയച്ച കത്തിൽ കുറ്റസമ്മതം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP