Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രധാനമന്ത്രിയുടെ സഹോദരപുത്രിയുടെ പഴ്‌സും ഫോണും കവർന്നവരിൽ ഒരാൾ അറസ്റ്റിൽ; മുഖ്യപ്രതി പിടിയിലായത് 100 പൊലീസുകാരെ 20 സംഘങ്ങളായി തിരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ

പ്രധാനമന്ത്രിയുടെ സഹോദരപുത്രിയുടെ പഴ്‌സും ഫോണും കവർന്നവരിൽ ഒരാൾ അറസ്റ്റിൽ; മുഖ്യപ്രതി പിടിയിലായത് 100 പൊലീസുകാരെ 20 സംഘങ്ങളായി തിരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രിയുടെ പേഴ്സും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ പിടിയിൽ. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. 100 പൊലീസുകാരെ 20 സംഘങ്ങളായി തിരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി പിടിയിലായത്.

ശനിയാഴ്ച രാവിലെയാണ് മോദിയുടെ സഹോദരന്റെ മകൾ ദമയന്തി ബെൻ മോദിയുടെ പേഴ്സും മൊബൈലും മോഷ്ടിച്ചത്. ഡൽഹിയിൽ സിവിൽ ലൈൻസിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിന് പുറത്തുവച്ചാണ് ദമയന്തി മോഷണത്തിനിരയായത്. ദമയന്തി അമൃത്സറിൽ നിന്ന് മടങ്ങി വരുമ്പോഴാണ് സംഭവം. ഗുജറാത്തി സമാജ് ഭവനിൽ ദമയന്തി മുറി ബുക്ക് ചെയ്തിരുന്നു. അതിന്റെ ഗേറ്റിൽ എത്തിയപ്പോഴാണ് രണ്ടംഗ സംഘം പേഴ്സും ഫോണും തട്ടിയെടുത്തത്.

56,000 രൂപയും രണ്ട് മൊബൈൽ ഫോണും പ്രധാനപ്പെട്ട ചില രേഖകളും നഷ്ടപ്പെട്ടതായി ദമയന്തി വെളിപ്പെടുത്തി. ഡൽഹി പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഭവത്തെ തുടർന്ന് ദമയന്തി സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. രേഖകൾ നഷ്ടമായെങ്കിലും ദമയന്തിയും ഭർത്താവും ഇന്നലെ വൈകിട്ട് തന്നെ അഹമ്മദാബാദിലേക്ക് മടങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP