Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുല്ലപ്പള്ളിക്ക് കൂടത്തായി കേസിലെ പ്രതികൾക്ക് അനുകൂലമായ നിലപാട്; കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട വാർത്തകൾ ഉപതിരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന കെപിസിസി അധ്യക്ഷന്റെ ആരോപണത്തിന് മറുപടിയുമായി കോടിയേരി

മുല്ലപ്പള്ളിക്ക് കൂടത്തായി കേസിലെ പ്രതികൾക്ക് അനുകൂലമായ നിലപാട്; കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട വാർത്തകൾ ഉപതിരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന കെപിസിസി അധ്യക്ഷന്റെ ആരോപണത്തിന് മറുപടിയുമായി കോടിയേരി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൂടത്തായി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട വാർത്തകൾ ഉപതിരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൂടത്തായി കേസിലെ പ്രതികൾക്ക് അനുകൂലമായ നിലപാടാണ് മുല്ലപ്പള്ളിയുടേതെന്നും ഇത് അത്ഭുതപ്പെടുത്തിയെന്നും കോടിയേരി പറഞ്ഞു. പൊലീസിന് കേസന്വേഷണത്തിനും അറസ്റ്റിനും ഉപതിരഞ്ഞെടുപ്പ് പ്രശ്നമല്ലെന്നും കോടിയേരി വ്യക്തമാക്കി.

കൂടത്തായി കേസുമായി ബന്ധപ്പെട്ട് സർക്കാരിനും പൊലീസിനും നേരത്തെ വിവരം കിട്ടിയെന്ന് മുല്ലപ്പള്ളി പറയുന്നത് വിചിത്ര വാദമാണ്. എല്ലാ വിവരങ്ങളും പുറത്തുവിടണമെന്ന് പറയുന്നത് പ്രതികളെ സഹായിക്കാനാണെന്നും കോടിയേരി വിമർശിച്ചു. ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി എല്ലായിടത്തും വിജയിക്കുമെന്ന് കോടിയേരി പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിലെ ഫലം അഞ്ചിടത്തും ആവർത്തിക്കും.

ഒരിക്കലും നടക്കല്ലെന്ന് പറഞ്ഞ കാര്യങ്ങൾ നടത്തിയതാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം. വികസനപ്രവർത്തനങ്ങൾ ജനങ്ങൾ കാണുന്നുണ്ട്. അതിന്റെ ഫലം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്റെ കാലം അഴിമതിയിൽ മുങ്ങിയതായിരുന്നു. പാലാരിവട്ടം പാലം യു.ഡി.എഫിന്റെ കാലത്തെ അഴിമതിയുടെ ഉദാഹരണം മാത്രമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.

മുല്ലപ്പള്ളി പറയുന്നത് അഞ്ച് മാസം മുൻപേ അദ്ദേഹത്തിന് പ്രതികളെക്കുറിച്ച് വിവരം കിട്ടിയെന്നാണ്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ആ വിവരം പൊലീസിനെ അറിയിച്ചില്ല. കുന്നംകുളത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ യഥാർത്ഥ പ്രതികളെ 25 വർഷത്തിനുശേഷം കഴിഞ്ഞ ദിവസം പിടികൂടി. മുസ്ലിം തീവ്രവാദസംഘത്തിൽപെട്ടവരാണ് പിടിയിലായത്. ഉപതെരഞ്ഞെടുപ്പായതുകൊണ്ട് ആ തീവ്രവാദസംഘത്തിൽപെട്ടവരെ പിടികൂടരുതെന്ന് മുല്ലപ്പള്ളി പറയുമോ. -കോടിയേരി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP