Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിരവധി സർക്കാരുകളും പ്രധാനമന്ത്രിമാരും വന്നുപോയി; എന്നാൽ ആർട്ടിക്കിൾ 370 ന്റെ കാര്യത്തിൽ നടപടിയെടുക്കാനുള്ള ധൈര്യമുണ്ടായത് 56 ഇഞ്ച് നെഞ്ചളവുള്ള ആൾക്ക് മാത്രം; കശ്മീരിനെ മുൻനിരയിലേക്കു കൊണ്ടുവരാൻ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും അമിത്ഷാ; കശ്മീർ വിഷയം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കി ബിജെപി

നിരവധി സർക്കാരുകളും പ്രധാനമന്ത്രിമാരും വന്നുപോയി; എന്നാൽ ആർട്ടിക്കിൾ 370 ന്റെ കാര്യത്തിൽ നടപടിയെടുക്കാനുള്ള ധൈര്യമുണ്ടായത് 56 ഇഞ്ച് നെഞ്ചളവുള്ള ആൾക്ക് മാത്രം; കശ്മീരിനെ മുൻനിരയിലേക്കു കൊണ്ടുവരാൻ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും അമിത്ഷാ; കശ്മീർ വിഷയം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കി ബിജെപി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ആസന്നമായ മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിൽ കശ്മീർ വിഷയം കത്തിച്ച് ബിജെപി. നിരവധി സർക്കാരുകളും പ്രധാനമന്ത്രിമാരും വന്നുപോയിട്ടും ആർട്ടിക്കിൾ 370 ന്റെ കാര്യത്തിൽ നടപടിയെടുക്കാനുള്ള ധൈര്യമുണ്ടായത് 56 ഇഞ്ച് നെഞ്ചളവുള്ള ആൾക്ക് മാത്രമാണ് ആഭ്യന്തരമന്ത്രി അമിത്ഷാ. മഹാരാഷ്ട്രയിലെ കോലാപൂരിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. കശ്മീരിനെ മുൻനിരയിലേക്കു കൊണ്ടുവരാൻ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും അമത്ഷാ ആരോപിച്ചു.

രാജ്യത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കുന്ന വെല്ലുവിളികളെയും അമിത് ഷാ പുകഴ്‌ത്തി. രണ്ടാം തവണയും മോദിജി അധികാരമേറ്റപ്പോൾ കഴിഞ്ഞ 70 വർഷമായി രാജ്യം കാത്തിരുന്ന തീരുമാനമാണ് അദ്ദേഹം സ്വീകരിച്ചത്. ഓഗസ്റ്റ് 5ന് ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരിനെ ഇന്ത്യയുടെ മുഖ്യധാരയുടെ ഭാഗമാക്കി. രാജ്യത്തു രണ്ട് പ്രധാനമന്ത്രിമാരും രണ്ട് ഭരണഘടനയും ഉണ്ടാകരുതെന്ന് ജനസംഘം ഉള്ളകാലം മുതലേ കേൾക്കുന്നതാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി കശ്മീരിനെ ഇന്ത്യയിൽ സമന്വയിപ്പിക്കുന്നതിൽ തടസ്സം നിന്നത് കോൺഗ്രസായിരുന്നു. ഇതിന്റെ ഫലമായി ഭീകരതയിൽ ആയിരക്കണക്കിനു ജനങ്ങളുടെ ജീവൻ നഷ്ടമായി. എന്നിട്ടും ആർക്കും ആർട്ടിക്കിൾ 370 എടുത്തുമാറ്റണമെന്നു താൽപര്യം ഉണ്ടായിരുന്നില്ലെന്നും മഹാരാഷ്ട്രയിലെ കോലാപൂരിൽ നടന്ന റാലിയിൽ അമിത് ഷാ പറഞ്ഞു.

നിരവധി സർക്കാരുകളും പ്രധാനമന്ത്രിമാരും വന്നുപോയി. എന്നാൽ ആർക്കും ആർട്ടിക്കിൾ 370 ന്റെ കാര്യത്തിൽ നടപടിയെടുക്കാനുള്ള ധൈര്യമുണ്ടായില്ല. എന്നാൽ 56 ഇഞ്ച് നെഞ്ചളവുള്ള ആൾക്ക് അതിനു സാധിച്ചുവെന്നും അമിത് ഷാ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഉയർത്തിയത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷ നിലപാട് മുഖ്യ ആയുധമാക്കുകയാണ് ബിജെപി.

മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിന്റെ നേട്ടങ്ങളും അമിത് ഷാ എണ്ണിയെണ്ണി പറഞ്ഞു. എൻസിപിയും കോൺഗ്രസും ഭരിച്ച 15 വർഷത്തിൽ 15ലും താഴെയായിരുന്നു സംസ്ഥാനത്തിന്റെ റാങ്കിങ്. എന്നാൽ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിനുകീഴിൽ സംസ്ഥാനം എല്ലാ കാര്യങ്ങളിലും ആദ്യ അഞ്ചിലെത്തിയതായും അമിത് ഷാ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP