Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്സഭാ തെരഞ്ഞെടുപ്പിൽ കനയ്യ കുമാറിന് വേണ്ടി പ്രചാരണത്തിനിറങ്ങിയത് വിനയായി; നാലു ബ്രാന്റുകൾ താനുമായുള്ള കരാർ അവസാനിപ്പിച്ചു; മൂന്നു പരിപാടികൾ നഷ്ടമായി; തുറന്ന് പറഞ്ഞ് സ്വരഭാസ്‌കർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കനയ്യ കുമാറിന് വേണ്ടി പ്രചാരണത്തിനിറങ്ങിയത് വിനയായി; നാലു ബ്രാന്റുകൾ താനുമായുള്ള കരാർ അവസാനിപ്പിച്ചു; മൂന്നു പരിപാടികൾ നഷ്ടമായി; തുറന്ന് പറഞ്ഞ് സ്വരഭാസ്‌കർ

സ്വന്തം ലേഖകൻ

മുംബൈ: നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നവരാണ് കലാകാരന്മാർ. അവരുടെ കരിയറിനെയും ഇത് ബാധിക്കാറുണ്ട്. ഇത്തരത്തിൽ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ നഷ്ടമായ അവസരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡ് നടി സ്വര ഭാസ്‌ക്കർ. ബോളിവുഡ് താരങ്ങളിൽ പലരും രാജ്യത്ത് നടക്കുന്ന സംഭവങ്ങളിൽ പരസ്യമായി പ്രതികരിക്കാത്തതിനു പിന്നിൽ നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്കയെന്ന് സ്വര പറയുന്നു. തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽനിന്നു താരങ്ങളെ തടയുന്ന സാഹചര്യം ജനങ്ങൾ മനസിലാക്കണമെന്നും സ്വര പറഞ്ഞു.

തന്റെ പുതിയ ചിത്രമായ ഷീർ ക്വോർമയുടെ പോസ്റ്റ് ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. സാമൂഹ്യരാഷ്ട്രീയ വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്നു പറയുന്നതിൽ മടി കാണിക്കാറില്ല സ്വര. എന്നാൽ എല്ലാവർക്കും ഇത് സാധിക്കുന്നില്ല. അതിന് തെളിവായി തനിക്കുണ്ടായ അനുഭവത്തെക്കറിച്ച് സ്വര പറയുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനയ്യ കുമാർ, അതിഷി മർലേന എന്നിവരുടെ പ്രചാരണത്തിനായി സ്വരയും രംഗത്തുണ്ടായിരുന്നു. എന്നാൽ തന്റെ രാഷ്ട്രീയ ചായ്വ് മൂലം ജോലി നഷ്ടമായതായി താരം പറയുന്നു. നാല് ബ്രാന്റുകൾ താനുമായുള്ള കരാർ അവസാനിപ്പിച്ചെന്നും മൂന്നു പരിപാടികൾ നഷ്ടടമായെന്നും സ്വര പറഞ്ഞു.

'ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചരണത്തിനായി ഇറങ്ങിയ ദിവസം നാല് ബ്രാന്റുകൾ നഷ്ടമായി. മൂന്ന് പരിപാടികൾ നഷ്ടമായി?' സ്വര പറയുന്നു.
'സമൂഹമെന്ന നിലയിൽ നമ്മൾ സ്വയം ചിലത് ചോദിക്കണം. താരങ്ങളെന്ന നിലയിൽ വിമർശനങ്ങളുണ്ടാകാം. നമ്മുടെ താരങ്ങൾ അഭിപ്രായം തുറന്ന് പറയണം, ഉത്തരവാദിത്തതോടെ നിലപാടെടുക്കണെന്നം എന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നവരെ ശിക്ഷിക്കാതിരിക്കണം' അവർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP