Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച നടപടി പിൻവലിച്ച് മഹാത്മാഗാന്ധി ഹിന്ദി യൂണിവേഴ്‌സിറ്റി; വർധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയം പുറത്താക്കിയ ആറ് വിദ്യാർത്ഥികളെയും തിരിച്ചെടുത്തു

പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച നടപടി പിൻവലിച്ച് മഹാത്മാഗാന്ധി ഹിന്ദി യൂണിവേഴ്‌സിറ്റി; വർധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയം പുറത്താക്കിയ ആറ് വിദ്യാർത്ഥികളെയും തിരിച്ചെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ എടുത്ത നടപടികൾ പിൻവലിച്ച് മഹാത്മാഗാന്ധി ഹിന്ദി യൂണിവേഴ്‌സിറ്റി. വർധയിലെ മഹാത്മാഗാന്ധി അന്തരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (എം.ജി.എ.എച്ച്.വി)യിലെ പുറത്താക്കിയ ആറ് വിദ്യാർത്ഥികളെയാണ് കോളജിൽ തിരിച്ചെടുത്തത്. കശ്മീർ, ആൾക്കൂട്ട കൊലപാതകം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാർത്ഥികൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ സിനിമാ സാംസ്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ കത്തെഴുതിയത്. ആൾക്കൂട്ട കൊലപാതകം, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുക, കശ്മീർ വിഷയം, ബലാത്സംഗ കേസുകളിൽ പ്രതികളായ രാഷ്ട്രീയ നേതാക്കൾക്ക് സംരക്ഷണം നൽകുക തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ പ്രതിപാദിച്ചത്.

എന്നാൽ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് നടത്തിയതെന്ന് കാണിച്ച് വാഴ്‌സിറ്റി അഡ്‌മിനിസ്‌ട്രേഷൻ വിദ്യാർത്ഥികളെ പുറത്താക്കുകയായിരുന്നു. ഭരണപരമായ പ്രക്രിയയിൽ ഇടപെട്ടതിനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനുമാണ് വിദ്യാർത്ഥികളെ പുറത്താക്കിയത് എന്നാണ് എം.ജി.എ.എച്ച്.വി അഡ്‌മിനിസ്‌ട്രേഷൻ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP