Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പന്നിയിറച്ചിക്ക് പകരം വിളമ്പിയത് ബീഫ് കറി; ബീഫ് അലർജിയായ യുവാവ് വെയറ്ററുമായി തർക്കിച്ച് കറി വലിച്ചെറിഞ്ഞതോടെ സംഘർഷം; ബീഫ് വിൽക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് മർദ്ദനം എന്നത് ചിലരും ചേർന്നു പ്രചരിപ്പിച്ച കള്ളക്കഥ മാത്രം; പ്രശ്‌നം പറഞ്ഞു തീർത്ത് ഇരുവരും തമ്മിൽ രമ്യതയിൽ എത്തിയതോടെ കൊടിപിടിച്ച ഡിവൈഎഫ്‌ഐ സഖാക്കൾ ആപ്പിലായി; രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന താക്കീതുമായി പൊലീസും

പന്നിയിറച്ചിക്ക് പകരം വിളമ്പിയത് ബീഫ് കറി; ബീഫ് അലർജിയായ യുവാവ് വെയറ്ററുമായി തർക്കിച്ച് കറി വലിച്ചെറിഞ്ഞതോടെ സംഘർഷം; ബീഫ് വിൽക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് മർദ്ദനം എന്നത് ചിലരും ചേർന്നു പ്രചരിപ്പിച്ച കള്ളക്കഥ മാത്രം; പ്രശ്‌നം പറഞ്ഞു തീർത്ത് ഇരുവരും തമ്മിൽ രമ്യതയിൽ എത്തിയതോടെ കൊടിപിടിച്ച ഡിവൈഎഫ്‌ഐ സഖാക്കൾ ആപ്പിലായി; രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന താക്കീതുമായി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: ബീഫ് കറി വിൽപ്പന നടത്തിയതിന് മൂവാറ്റുപുഴയിൽ വാഴക്കുളത്ത് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചെന്ന പ്രചരണം കെട്ടുകഥയെന്ന് പൊലീസ്. ബീഫിന്റെ പേരിൽ കേരളത്തിലും സംഘപരിവാർ വിളയാട്ടം എന്ന വിധത്തിൽ ചിത്രീകരിച്ച് മുതലെടുക്കാൻ ശ്രമിച്ചവർക്കാണ് ഇപ്പോഴത്തെ വിവാദം കൊണ്ട് പണി കിട്ടിയത്. പന്നിയിറച്ചി ഓർഡർ ചെയ്ത യുവാവിന് നൽകിയത് വെയ്റ്റർ ബീഫ് വിളമ്പിയതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. യുവാവിന് ബീഫ് അലർജിയെന്ന് ഹോട്ടലുകാർക്ക് അറിയില്ലായിരുന്നു. ഇതേത്തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് വെയ്റ്ററെ കയ്യേറ്റം ചെയ്യുന്നതിലേക്കെത്തിയത് എന്ന് പൊലീസ് പറയുന്നു.

വാഴക്കുളത്തെ രാജൂസ് ഹോട്ടലിൽ കപ്പക്കൊപ്പമാണ് കംപ്യൂട്ടർ സ്ഥാപന ഉടമയായ അരുൺ ശ്രീധർ പന്നിയിറച്ചി ഓർഡർ ചെയ്തത്. ഈ ഹോട്ടലിലെ സ്ഥിരം സന്ദർശകനായ അരുണിന് പന്നിക്ക് പകരം ബീഫ് ആണ് വിളമ്പിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട അരുൺ പ്രകോപിതനാവുകയായിരുന്നു. കറി വെയിറ്ററുടെ നേരെ എറിഞ്ഞതോടെ സംഭവം സംഘർഷത്തിലെത്തുകയായിരുന്നു. പരിക്കേറ്റ തൊഴിലാളി സോനു ടോമിയെ (19) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്നാൽ ബീഫ് വിൽപനയുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായി എന്ന നിലക്കാണ് സംഭവം പ്രചരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബീഫ് വിൽപനയുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പിന് ചിലർ ശ്രമിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. സംഘർഷത്തിൽ ആർക്കും ഗുരുതര പരിക്കില്ലെന്നും ഇരുവരും തമ്മിൽ രമ്യതയിലെത്തിയെന്നും പൊലീസ് വിശദമാക്കി. നേരത്തെ അരുൺ ശ്രീധറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ വാഴക്കുളത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി എട്ടോടെ വാഴക്കുളം കല്ലൂർക്കാട് കവലയിലാണു സംഭവം നടന്നത്. ബീഫ് വിൽക്കരുതെന്ന് പറഞ്ഞുകൊണ്ട് സോനുവിന്റെ തലയ്ക്കു പാത്രം കൊണ്ട് അടിക്കുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ കടയുടമ രാജുവിനും മർദ്ദനമേറ്റു എന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാൽ, സംഭവത്തിൽ ബീഫ് അല്ല വില്ലനെന്ന് ബോധ്യമായിട്ടുണ്ട്. ആർഎസ്എസ് പ്രവർത്തകനാണ് അരുൺ് എന്ന വിധത്തിലും പ്രചരണം നടന്നിരുന്നു. അതുകൊണ്ട് തന്നെ സംഘപരിവാർ ഭീകരതയെന്ന വിധത്തിൽ വിഷയം മുദ്രകുത്തി മുതലെടുക്കാനാണ് ശ്രമം നടന്നത്. എന്നാൽ പൊലീസ് അന്വേഷണത്തിലാണ് യഥാർത്ഥ പ്രശ്‌നം വേറെയാണെന്ന് ബോധ്യമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP