Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ സാമ്പത്തിക രംഗം കൂടുതൽ തളർച്ചയിലേക്ക് തന്നെ; ഈ സാമ്പത്തിക വർഷം വളർച്ചാ നിരക്ക് ആറ് ശതമാനത്തിലേക്ക് താഴും; അയൽരാജ്യങ്ങളായ ബംഗ്ലാദേശും നേപ്പാളും ഇന്ത്യയെയും കടത്തിവെട്ടി സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക് റിപ്പോർട്ട്; രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന കേന്ദ്രസർക്കാർ വാദങ്ങളുടെ കള്ളം പൊളിച്ച് ലോകബാങ്ക് റിപ്പോർട്ട്

ഇന്ത്യൻ സാമ്പത്തിക രംഗം കൂടുതൽ തളർച്ചയിലേക്ക് തന്നെ; ഈ സാമ്പത്തിക വർഷം വളർച്ചാ നിരക്ക് ആറ് ശതമാനത്തിലേക്ക് താഴും; അയൽരാജ്യങ്ങളായ ബംഗ്ലാദേശും നേപ്പാളും ഇന്ത്യയെയും കടത്തിവെട്ടി സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക് റിപ്പോർട്ട്; രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന കേന്ദ്രസർക്കാർ വാദങ്ങളുടെ കള്ളം പൊളിച്ച് ലോകബാങ്ക് റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ലെന്ന് കേന്ദ്രസർക്കാർ ശക്തമായി വാദിക്കുന്നതിനിടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടു പുറത്തുവന്നു വന്നു. ലോകബാങ്കിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്. 2019ൽ നേപ്പാളും ബംഗ്ലാദേശും ഇന്ത്യയേക്കാൾ സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം. ഇന്ത്യയിൽ ആഭ്യന്തര ആവശ്യകത 3.1 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും ലോകബാങ്ക് പറയുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 7.1 ശതമായിരുന്നു. അതേസമയം രാജ്യത്തെ ഉത്പാദന വളർച്ച 2019ന്റെ ആദ്യഘട്ടത്തിൽ കഴിഞ്ഞ വർഷത്തെ 10 ശതമാനത്തിൽ നിന്നും ഒരു ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. പശ്ചിമേഷ്യയിൽ ആകമാനം സാമ്പത്തിക വളർച്ചാ നിരക്ക് 5.9 ശതമാനത്തിലേക്ക് താഴുമെന്നും ലോകബാങ്ക് പറയുന്നു.

ഏപ്രിൽ 2019ലെ നിഗമനത്തിൽ നിന്നും 1.1 ശതമാനം താഴെയാണിത്. ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന കേന്ദ്ര സർക്കാർ വാദത്തിന് വിരുദ്ധമാണ് ഇപ്പോൾ പുറത്തുവരുന്ന ഈ വിവരങ്ങൾ.പല പശ്ചിമേഷ്യൻ രാജ്യങ്ങളും ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കുറച്ചത് സാമ്പത്തിക മേഖലയ്ക്ക് ഗുരുത ആഘാതമേല്പിച്ചിണ്ടെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടി. 2008ലും 2012ലും ലോകത്താകമാനസം സംഭവിച്ച സാമ്പത്തിക തളർച്ചയെയാണ് ഇത് ഓർമപ്പെടുത്തുന്നതെന്നും ലോകബാങ്ക് റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിൽ ഈ സാമ്പത്തിക വർഷം വളർച്ചാ നിരക്ക് ആറ് ശതമാനത്തിലേക്ക് താഴുമെന്നും എന്നാൽ 2021ഓടെ ഇത് 6.8 ശതമാനമായി ഉയരുമെന്നും, അതിനടുത്ത വർഷം വളർച്ചാ നിരക്ക് 7.2 ശതമാനമായി മാറുമെന്നും ലോകബാങ്ക് വ്യക്തമാക്കുന്നുണ്ട്. പാക്കിസ്ഥാനും സാമ്പത്തിക വളർച്ചയിൽ ഇന്ത്യയോടൊപ്പം താഴേക്ക് പോകുകയാണെന്നും ലോകബാങ്ക് പറയുന്നു. നിലവിൽ പാക്കിസ്ഥാന്റെ ആഭ്യന്തര ഉത്പാദനം വെറും 2.4 ശതമാനം മാത്രമാണ്. ശ്രീലങ്കയുടെയും അഫ്ഗാനിസ്ഥാനിന്റെയും സ്ഥിതിയും വ്യത്യസ്തമല്ലെന്നാണ് ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് പ്രതീക്ഷിച്ചതിലും ഏറെ ദുർബലമാണെന്ന് രാജ്യാന്തര നാണ്യനിധി ജൂലൈയിൽ വ്യക്തമാക്കിയിരുന്നു. ഏപ്രിലിലെ അനുമാനത്തെക്കാൾ 0.3% താഴ്ചയോടെ ഈ വർഷം 7%, 2020 ൽ 7.2% എന്നിങ്ങനെയാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ പ്രതീക്ഷിച്ചതിലും ദുർബലമാണ് നിലവിലെ വളർച്ച നിരക്കെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. കോർപറേറ്റ്, പരിസ്ഥിതി മേഖലകളിലെ നയങ്ങളിലുള്ള അനിശ്ചിതത്വമാണ് നിലവിൽ ഇന്ത്യയുടെ സാമ്പത്തിര രംഗത്തെ പ്രശ്‌നങ്ങൾക്കു കാരണം.

ഏപ്രിൽ ജൂൺ ത്രൈമാസത്തിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ (ജിഡിപി) വൻ ഇടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വ്യവസായ ഉൽപാദന മേഖലയിലെ മാന്ദ്യവും കാർഷിക മേഖലയിലെ കിതപ്പും രാജ്യത്തിന്റെ ത്രൈമാസ ജിഡിപി വളർച്ചയെ കഴിഞ്ഞ 6 വർഷത്തെ ഏറ്റവും കുറഞ്ഞ 5 ശതമാനത്തിലെത്തിക്കുകയായിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ 8 % വർധന ഉണ്ടായിരുന്നു. ഉല്പാദന മേഖലയുടെ മൊത്തം മൂല്യവർധന 0.6% ആയി കുറഞ്ഞു. കാർഷിക മേഖലയിൽ ഇത് മുൻ വർഷത്തെ 5.1 ശതമാനത്തിൽ നിന്ന് 2% ആയി കുറഞ്ഞു.

നിർമ്മാണ മേഖലയിൽ ഇത് 9.6 ശതമാനത്തിൽ നിന്ന് 5.7% ആയി. ഖനന മേഖലയിൽ മാത്രം അൽപം പുരോഗതിയുണ്ട്. മുൻ വർഷത്തെ 0.4 ശതമാനത്തിൽ നിന്ന് 2.7% ആയി. യുഎസ് ചൈനയുമായി നടത്തുന്നതുപോലെയുള്ള വ്യാപാര യുദ്ധങ്ങൾ തുടർന്നാൽ ആഗോള സാമ്പത്തിക വളർച്ച കുറയുമെന്ന് ഐഎംഎഫ് നിരീക്ഷിച്ചിരുന്നു. എന്നാൽ രാജ്യാന്തര തലത്തിൽ മറ്റു രാജ്യങ്ങൾക്കു വളർച്ച കുറയുമ്പോൾ ഇന്ത്യ മുന്നേറുകയാണെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്. എന്നാൽ, ഈ വാദങ്ങളുടെയെല്ലാം മുനയൊടിക്കുന്നതാണ് പുതിയ ലോകബാങ്ക് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP