Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വട്ടിയൂർകാവിൽ പ്രചാരണത്തിനിടയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു കുഴഞ്ഞ് വീണു മരിച്ചു; പ്രചരണ പരിപാടികൾ നിർത്തി യുഡിഎഫ്; നാളെ കെപിസിസി ഓഫീസിൽ പൊതു ദർശനത്തിന് ശേഷം സംസ്‌കാരം; വിടവാങ്ങുന്നത് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിളിമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നു എഐസിസി അംഗം

വട്ടിയൂർകാവിൽ പ്രചാരണത്തിനിടയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു കുഴഞ്ഞ് വീണു മരിച്ചു; പ്രചരണ പരിപാടികൾ നിർത്തി യുഡിഎഫ്; നാളെ കെപിസിസി ഓഫീസിൽ പൊതു ദർശനത്തിന് ശേഷം സംസ്‌കാരം; വിടവാങ്ങുന്നത് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിളിമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നു എഐസിസി അംഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വട്ടിയൂർകാവിൽ പ്രചാരണത്തിനിടയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു കുഴഞ്ഞ് വീണു മരിച്ചു. നാളെ രാവിലെ ഒൻപതിന് കെപിസിസിയിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം. കാവല്ലൂർ മധുവിന്റെ മരണത്തെ തുടർന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നാളെ സംസ്‌കാരത്തിന് ശേഷം പ്രചരണങ്ങൾ പുനരാരംഭിക്കും.

തിരുവനന്തപുരം വട്ടിയൂർക്കാവിന് സമീപമുള്ള കാവല്ലൂർ സ്വദേശിയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശാസ്തമംഗലം ശ്രീരാമകൃഷ്ണമിഷൻ ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണം.

മുതിർന്ന നേതാക്കളായ എ കെ ആന്റണി വി എം സുധീരൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിളിമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നു. എഐസിസി അംഗവുമായിരുന്നു കാവല്ലൂർ മധു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP