Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടത്തായി ലഹരിയിലേക്ക് മാധ്യമങ്ങളും പൊതു ജനങ്ങളും മാറിയതോടെ ഉപതെരഞ്ഞെടുപ്പ് വിസ്മൃതിയിലേക്ക് തള്ളപ്പെട്ടു; സർക്കാർ വിരുദ്ധ വാർത്തകൾ എല്ലാം മുങ്ങി പോയതിന്റെ ആവേശത്തിൽ സിപിഎം; ഒരാഴ്ച കൂടി അവശേഷിക്കവേ വട്ടിയൂർക്കാവിൽ മുന്നേറ്റം നടത്തി എൽഡിഎഫ്; എറണാകുളത്തും മഞ്ചേശ്വരത്തും യുഡിഎഫ് തരംഗം; അരൂരിൽ ഇടതോ വലതോ എന്നറിയാത്ത തുല്യതയെങ്കിൽ കോന്നിയിൽ നേരിയ മുൻതൂക്കം യൂഡിഎഫിന് തന്നെ

കൂടത്തായി ലഹരിയിലേക്ക് മാധ്യമങ്ങളും പൊതു ജനങ്ങളും മാറിയതോടെ ഉപതെരഞ്ഞെടുപ്പ് വിസ്മൃതിയിലേക്ക് തള്ളപ്പെട്ടു; സർക്കാർ വിരുദ്ധ വാർത്തകൾ എല്ലാം മുങ്ങി പോയതിന്റെ ആവേശത്തിൽ സിപിഎം; ഒരാഴ്ച കൂടി അവശേഷിക്കവേ വട്ടിയൂർക്കാവിൽ മുന്നേറ്റം നടത്തി എൽഡിഎഫ്; എറണാകുളത്തും മഞ്ചേശ്വരത്തും യുഡിഎഫ് തരംഗം; അരൂരിൽ ഇടതോ വലതോ എന്നറിയാത്ത തുല്യതയെങ്കിൽ കോന്നിയിൽ നേരിയ മുൻതൂക്കം യൂഡിഎഫിന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൂടത്തായിയിലെ ജോളി മുക്കിയത് ഉപതെരഞ്ഞെടുപ്പുകളെ കൂടിയാണ്. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ട് ഇതൊരു മിനി തെരഞ്ഞെടുപ്പാണ്. തെക്കും വടക്കും പോളിങ് ബൂത്തിലേക്ക്. എന്നാൽ കൂടത്തായിയിലെ കൊലപാതക പരമ്പരയോടെ തെരഞ്ഞെടുപ്പ് വാർത്തകൾ പോലും ചാനലുകൾ കൊടുക്കുന്നില്ല. പത്രങ്ങളും കൂടുതൽ സ്ഥലം ബാക്കി വയ്ക്കുന്നത് കൂടത്തായിക്ക് വേണ്ടിയാണ്. കേരളം ഇന്നേവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പ്രതികാരവും പക തീർക്കലുമാണ് കൂടത്തായിയിൽ പുറത്തു വന്നത്. ഇതോടെ സർക്കാരിന് ചെറിയ ആശ്വാസമായി. നിരന്തരം സർക്കാർ വിരുദ്ധ വാർത്തകൾ കൊടുത്തവർ പോലും കൂടത്തായിയിലേക്ക് ശ്രദ്ധ കൊടുത്തു. അങ്ങനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സർക്കാർ വിരുദ്ധത മാറി നിൽക്കുകയാണ്.

വട്ടിയൂർക്കാവിലും കോന്നിയിലും അരൂരിലും ഇത് തുണയാകുമെന്നാണ് സിപിഎം പ്രതീക്ഷ. പാലയിലെ വിജയത്തോടെ സർക്കാർ വിരുദ്ധത മാറിയെന്ന് കരുതുന്നു. വട്ടിയൂർക്കാവിൽ സിപിഎം പ്രചരണത്തിൽ മേൽകൈ നേടിയിട്ടുണ്ട്. മേയർ വികെ പ്രശാന്ത് ഏവരേയും പിന്തള്ളി മുന്നിലെത്തി. എന്നാൽ മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫിന് വെല്ലുവിളി ഉയർത്താൻ പോലും എൽഡിഎഫിന് കഴിയുന്നില്ല. അരൂരിൽ ഇഞ്ചോടിഞ്ഞ് പോരാട്ടമാണ്. കോന്നിയിൽ അതിശക്തമായ ത്രികോണ മത്സരവും. അടൂർ പ്രകാശ് കളത്തിലെത്തിയതോടെ ഇവിടെ നേരിയ മുൻതൂക്കം യുഡിഎഫിലേക്ക് വരുന്നുണ്ട്. ബിജെപിക്ക് വേണ്ടി കെ സുരേന്ദ്രൻ നടത്തുന്ന മുന്നേറ്റവും അടിയൊഴുക്കും ഇവിടെ അതിനിർണ്ണായകമാകും. വട്ടിയൂർകാവിലും മുൻതൂക്കം സിപിഎമ്മിനാണെങ്കിലും ജാതി സമവാക്യങ്ങൾ വിജയയിലെ നിശ്ചിയിക്കുമെന്നാണ് വിലയിരുത്തൽ.

അരൂരിലും കോന്നിയിലും വട്ടിയൂർകാവിലും എസ് എൻ ഡി പി വോട്ടുകളിലാണ് സിപിഎമ്മിന്റെ കണ്ണ്. ഈ തന്ത്രം വിജയം കണ്ടാൽ ഉപതെരഞ്ഞെടുപ്പിന് ശേഷം ചിരിക്കുക മുഖ്യമന്ത്രി പിണറായി വിജയനാകും. ആവേശകരമായിരുന്ന പൊതുതിരഞ്ഞെടുപ്പിന്റെ തൊട്ടുപിന്നാലെ വന്ന തിരഞ്ഞെടുപ്പ് ഒരുവിഭാഗം വോട്ടർമാരിൽ അതേ ആവേശം ജനിപ്പിക്കുന്നുണ്ടോ എന്ന ആശങ്ക രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ട്. പാലാ ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം താഴ്ന്നതു ജയസാധ്യതയെ തകിടം മറിച്ചുവെന്ന് അനുമാനമുള്ളതിനാൽ മുഴുവൻ വോട്ടും പോൾ ചെയ്യിക്കാനുള്ള ജാഗ്രത വേണമെന്ന നിർദ്ദേശം യുഡിഎഫ് നേതൃത്വം പ്രവർത്തകർക്കു നൽകി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചോർന്ന വോട്ടുകൾ പാലായിൽ തിരിച്ചുപിടിച്ചതാണു വിജയത്തിനു വഴിതുറന്നതെന്ന വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ഇടതു വോട്ടുകൾ മുഴുവൻ സമാഹരിക്കാനുള്ള ശ്രമമാണ് അഞ്ചിടത്തും സിപിഎം നടത്തുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ചോർച്ച തടയാനും കോന്നിയിൽ കുതിക്കാനുമുള്ള തീവ്രശ്രമത്തിലാണ് ബിജെപി.

അരൂർ നിലനിർത്തുക, ബാക്കി നാലിൽ ഒന്നെങ്കിലും നേടുക എന്നതാണ് ഇടതുമുന്നണിയുടെ പരിമിത ലക്ഷ്യം. അഞ്ചിൽ രണ്ടും പാലായും ചേർന്നാൽ മൊത്തം ഉപതിരഞ്ഞെടുപ്പു നടന്ന ആറിൽ പകുതിയാകും. ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഏകസീറ്റു പ്രകടനത്തിൽ നിന്ന് ഇതു വൻകുതിപ്പായി വിലയിരുത്തപ്പെടുമെന്നു സിപിഎം കണക്കുകൂട്ടുന്നു. മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും 2016 ൽ മൂന്നാംസ്ഥാനത്തായിപ്പോയതിന്റെ നാണക്കേടു തീർക്കുമെന്ന വാശിയോടെയാണു പ്രവർത്തനം.അഞ്ചിൽ രണ്ടു മണ്ഡലങ്ങളിലും 2016ൽ രണ്ടാമതായിരുന്നതിനാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ലഭിച്ച സുവർണാവസരമാണ് ബിജെപിക്ക് പൊതു തെരഞ്ഞെടുപ്പ്. വട്ടിയൂർക്കാവ്, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ ശക്തമായ ത്രികോണമത്സരം ഉയർത്താനാണ് ശ്രമം. ബിഡിജെഎസ് പിന്തുണയുടെ കാര്യത്തിൽ ഇരുമുന്നണികളും സൃഷ്ടിക്കുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിൽ ബിജെപിക്കു ഇനിയും കഴിഞ്ഞിട്ടില്ല. എൻഎസ്എസിന്റെ 'ശരിദൂര പ്രഖ്യാപനം' കോന്നിയിലും വട്ടിയൂർക്കാവിലും നേട്ടമുണ്ടാക്കുമെന്നാണു യുഡിഎഫ് നിഗമനം.

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണം തീപാറുന്ന അവസാന ഘട്ടത്തി,ാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ വാഹനപ്രചാരണം കൊഴുക്കുമ്പോൾ വോട്ടർമാരെ നേരിൽക്കാണാൻ മാരത്തൺഓട്ടത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തും എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷും. കെ. മോഹൻകുമാറിന് വേണ്ടി ഉമ്മൻ ചാണ്ടി കൂടി ഇറങ്ങിയതോടെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പാളയങ്ങൾ ഉണർവിലായി. പരമാവധി വോട്ടർമാരെ നേരിൽക്കാണാനാണ് മേയർ വി.കെ. പ്രശാന്തിന്റെ ശ്രമം. കാർപോകാത്തെ ഇടങ്ങളിൽ ബൈക്കിലേറിയാണ് സഞ്ചാരം. ഭക്ഷണവും ചെറിയവിശ്രമവുമൊക്കെ പ്രവർത്തകരുടെ വീടുകളിൽ. രണ്ട് ലോക്‌സഭാതിരഞ്ഞെടുപ്പുകളിൽ ബിജെപി ഒന്നാമതെത്തിയ വട്ടിയൂർക്കാവിൽ ഒറ്റവോട്ടുവിട്ടുപോകരുതെന്ന വാശിയിലാണ് ബിജെപി ജില്ലാ അധ്യക്ഷൻ കൂടിയായ എസ്.സുരേഷ്. എന്നാൽ ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങൾ സുരേഷിന് തിരിച്ചടിയാണ്.

കോന്നി മണ്ഡലത്തിൽ പ്രചാരണം ഊർജ്ജിതമാക്കിയിരിക്കുകയാണ് മുന്നണികൾ. വിവിധ പഞ്ചായത്തുകളിലായി വാഹന പ്രചാരണത്തിലാണ് സ്ഥാനാർത്ഥികൾ. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള വാഹന പ്രചാരണത്തിലൂടെയും സ്വീകരണ പരിപാടികളിലൂടെയും വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ. യു.ഡി.എഫ് സ്ഥാനാർത്ഥി പി. മോഹൻരാജിന്റെ തികഞ്ഞ പ്രതീക്ഷയിലാണ്. അടൂർ പ്രകാശ് സജീവമായതാണ് ഇതിന് കാറണം. ഇടതുസ്ഥാനാർത്ഥി കെ.യു ജനീഷ് കുമാറും ആവേശത്തോടെ വോട്ട് ചോദിക്കുന്നു. തരംഗമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ സുരേന്ദ്രനും. അതുകൊണ്ട് തന്നെ ഇവിടെ പ്രവചനം അസാധ്യമാണ്.

അരൂരിൽ അങ്കംമുറുകുകയാണ് സ്ഥാനാർത്ഥികൾ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് അതത് കേന്ദ്രങ്ങളിലെത്തി പ്രവർത്തകരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ഒപ്പം ഓരോ പ്രദേശത്തെയും ജനങ്ങളെ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. യു.ഡി.എഫ്.സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ തികഞ്ഞ പ്രതീക്ഷയിലാണ്. എൽ.ഡി.എഫ്. സ്ഥാനാർത്ഥി മനു സി.പുളിക്കൽ എസ് എൻ ഡി പി വോട്ടുകളാണ് ലക്ഷ്യമിടുന്നത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് അരൂർ. മന്ത്രി സുധാകരന്റെ പൂതന പ്രയോഗം പോലും ചർച്ചയായ മണ്ഡലം. ബിജെപിക്കായി പ്രകാശ് ബാബുവും കളം നിറഞ്ഞാണ് വോട്ട് പിടിക്കുന്നത്. വാഹന പ്രചാരണം തുടങ്ങിയതോടെ എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയിലെത്തി. പലയിടത്തും ഇരുമുന്നണികളുടെയും ശക്തി പ്രകടനമായി മാറിയിരിക്കുകയാണ് പ്രചാരണം. യു.ഡി.എഫ് സ്ഥാനാഥി ടി.ജെ വിനോദ് പ്രചണത്തിൽ മുന്നിലാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയി അട്ടിമറിക്കാണ് ശ്രമിക്കുന്നത്. ബിജെപിയുടെ രാജഗോപാലും വലിയ ആവേശത്തോടെയാണ് വോട്ട് ചോദിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കാനിക്കുന്ന മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പോര് മുറുകുന്നു. പ്രചാരണത്തിനായി പ്രധാന നേതാക്കളെല്ലാം മണ്ഡലത്തിലെത്തിയിട്ടുണ്ട്. പ്രചാരണം അവസാന ഘട്ടത്തിലെത്തിനിൽക്കുകയാണ്. മൂന്ന് മുന്നണികളും മണ്ഡലത്തിൽ വിജയ പ്രതീക്ഷയിലാണ്. ഉറച്ച വിജയ പ്രതീക്ഷയിലാണ് എല്ലാ മുന്നണികളും പ്രചാരണം മഞ്ചേശ്വരം മണ്ഡലത്തിൽ നടത്തുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി എംസി കമറുദ്ദീൻ തീർത്തും ആവേശത്തിലാണ്. എൽഡിഎഫ് സ്ഥാനാർത്ഥി എം ശങ്കർ റൈ വിശ്വാസി എന്ന തലത്തിലാണ് വോട്ട് ചോദിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ മണ്ഡലത്തിലെ പ്രചാരണവും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP