Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാൻ ഏക അഭയമായി കരുതി കൂടുതൽ കൂടുതൽ അടുത്തപ്പോൾ അപ്രതീക്ഷിത നീക്കവുമായി മോദി; പാരമ്പര്യങ്ങളുടെ നാട്ടിലേക്ക് വിളിച്ചു വരുത്തി കെട്ടിപിടിച്ചും കുശലം പറഞ്ഞും വഴക്കുകൾ തീർത്തും സൗഹൃദ മതിൽ കെട്ടി; ചൈന തങ്ങളുടെ ലോക പൊലീസ് പദവിക്ക് ഭീഷണിയെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യയോട് കൂട്ടു കൂടി ഒതുക്കാൻ ശ്രമം നടത്തുന്നതിനിടെയിൽ ശത്രുവിനെ വിളിച്ചു വരുത്തി സൽക്കാരം; മോദിയുടെ നീക്കം ഏറ്റവും അധികം ഞെട്ടിച്ചത് അമേരിക്കയേയും പാക്കിസ്ഥാനേയും

പാക്കിസ്ഥാൻ ഏക അഭയമായി കരുതി കൂടുതൽ കൂടുതൽ അടുത്തപ്പോൾ അപ്രതീക്ഷിത നീക്കവുമായി മോദി; പാരമ്പര്യങ്ങളുടെ നാട്ടിലേക്ക് വിളിച്ചു വരുത്തി കെട്ടിപിടിച്ചും കുശലം പറഞ്ഞും വഴക്കുകൾ തീർത്തും സൗഹൃദ മതിൽ കെട്ടി; ചൈന തങ്ങളുടെ ലോക പൊലീസ് പദവിക്ക് ഭീഷണിയെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യയോട് കൂട്ടു കൂടി ഒതുക്കാൻ ശ്രമം നടത്തുന്നതിനിടെയിൽ ശത്രുവിനെ വിളിച്ചു വരുത്തി സൽക്കാരം; മോദിയുടെ നീക്കം ഏറ്റവും അധികം ഞെട്ടിച്ചത് അമേരിക്കയേയും പാക്കിസ്ഥാനേയും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മോദി- ഷി ജിൻ പിങ് അനൗദ്യോഗിക ഉച്ചകോടി ഞെട്ടിക്കുന്നത് പാക്കിസ്ഥാനേയും അമേരിക്കയേയും. ഇന്ത്യയെ വട്ടം കറക്കാൻ പാക്കിസ്ഥാൻ മുന്നിൽ കണ്ട ഏക വഴിയായിരുന്നു ചൈന. ആഗോള ശക്തിയായി ചൈന വളരുകയാണ്. ഇത് അമേരിക്കയ്ക്ക് വെല്ലുവിളിയാണ്. ലോക പൊലീസ് പദവി പോലും നഷ്ടമാകുമെന്ന് അമേരിക്ക ഭയക്കുന്നു. ഇതുകൊണ്ടാണ് ഇന്ത്യയുമായി അമേരിക്ക കൂടുതൽ അടുത്തത്. ചൈനയെ ഇന്ത്യയെ മുന്നിൽ നിർത്തി നേരിടുകയായിരുന്നു തന്ത്രം. ഇതും ഇനി നടക്കില്ലെന്ന് പ്രഖ്യാപിക്കുക കൂടിയാണ് മഹാബലിപുരത്തെ അനൗദ്യോഗിക ഉച്ചകോടി.

വ്യാളിക്കും ആനയ്ക്കും യോജിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നാണ്, തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടന്ന രണ്ടാമത് ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിക്കുമുമ്പ് ചൈനീസ് വിദേശകാര്യ സഹമന്ത്രി ലുവോ സുവോഹുയി ബെയ്ജിങ്ങിൽ പറഞ്ഞത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണത്തെക്കുറിച്ചാണ് ആലങ്കാരികമായി ചൈനീസ് നേതാവ് അഭിപ്രായപ്പെട്ടത്. നൂറ്റാണ്ടുകൾക്കപ്പുറമുള്ള ചരിത്രം ചികഞ്ഞെടുത്ത് പ്രശ്‌ന പരിഹാരം ലക്ഷ്യമിട്ടാണ് ഇന്ത്യയും ചൈനയും മഹാബലിപുരത്ത് തന്നെ ചർച്ചകൾ നടത്തിയത്. പാക്കിസ്ഥാനുമായി വർധിച്ചുവരുന്ന ചൈനയുടെ ചങ്ങാത്തം, ജമ്മുകശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ലോകവേദികളിൽ ചൈന സ്വീകരിക്കുന്ന പാക് അനുകൂല നിലപാടുകൾ, ഡോക്ലാം പ്രശ്‌നം ഉൾപ്പെടെയുള്ള അതിർത്തിത്തർക്കങ്ങൾ എന്നീ നയതന്ത്രവിഷയങ്ങൾ ചർച്ചയായി. ഇത് ഏറ്റവും തിരിച്ചടിയാകുന്നത് പാക്കിസ്ഥാനാണ്. ഇന്ത്യയെ നേരിടാൻ ചൈനയെ കൂടെ നിർത്താൻ ശ്രമിക്കുന്ന പാക് തന്ത്രങ്ങളെയാണ് മോദി മഹാബലിപുരത്ത് തകർക്കുന്നത്. ഇതിനൊപ്പം അമേരിക്കയുടെ വരുതിയിൽ ഇന്ത്യ നിൽക്കില്ലെന്ന സന്ദേശവും.

സൈനികമായും സാമ്പത്തികമായും അമേരിക്കയെ ചൈന ഏതാണ്ട് തോൽപ്പിച്ചു കഴിഞ്ഞു. ലോക പൊലീസ് പദവിയാണ് ചൈനയുടെ ലക്ഷ്യം. ഇത് അമേരിക്കയെ കുറേ നാളായി വെട്ടിലാക്കുന്നുമുണ്ട്. ഇത് മനസ്സിലാക്കിയാണ് ഇന്ത്യയുമായി അമേരിക്ക അടുപ്പം കൂട്ടിയത്. ചൈനയെ നേരിടാൻ അവരുടെ അയൽ രാജ്യത്തെ കൂടെ നിർത്തുന്ന നയതന്ത്രം. പാക്കിസ്ഥാനെ പോലും അമേരിക്ക കൈവിട്ടത് ഈ രാഷ്ട്രീയത്തിന്റെ കൂടെ ഭാഗമാണ്. ഇങ്ങനെ ഇന്ത്യയുമായുണ്ടാക്കിയ അടിത്തറയിൽ പല സ്വപ്‌നങ്ങളും അമേരിക്ക കണ്ടു. ഇതെല്ലാം പൊളിഞ്ഞു വീഴുകയാണ്. ചൈനയുമായും ഇന്ത്യ സൗഹൃദം ആഗ്രഹിക്കുന്നുവെന്ന മോദിയുടെ സന്ദേശത്തിന് അർത്ഥതലങ്ങൾ പലതാണ്.

ഇന്ത്യയിലേക്ക് ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്കിന് വഴിതുറക്കാനിടയുള്ള ആർ.സി.ഇ.പി. കരാറിനെക്കുറിച്ചുള്ള അന്തിമചർച്ച ബാങ്കോക്കിൽ അരങ്ങേറുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ച. ഇന്ത്യയുടെ ഉത്പാദന, നിർമ്മാണ, കാർഷിക, ക്ഷീരമേഖലകളുടെ നെഞ്ചിടിപ്പുകൾക്കിടയിലായിരുന്നു യോഗം. ജമ്മുകശ്മീരിൽ ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് ലോകരാജ്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മിൽ മുഖാമുഖം കണ്ടത്. കശ്മീർ വിഷയത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണതേടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചൈനീസ് പ്രസിഡന്റുമായും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാട് തുറന്ന് പ്രകടിപ്പിക്കുന്ന രാജ്യമാണ് ചൈന. ഇന്ത്യയിലേക്ക് പുറപ്പെടുംമുമ്പ് പാക് പ്രധാനമന്ത്രിയുമായി കണ്ടപ്പോഴും ഷി ജിൻപിങ് പിന്തുണ ആവർത്തിച്ചു. ഈ നീക്കത്തിൽ ഇന്ത്യ പ്രതിഷേധവുമുയർത്തി. ചൈനയുമായി ഇന്ത്യ അടുക്കുന്നതിലൂടെ കാശ്മീരിൽ പാക്കിസ്ഥാന് കണ്ണുമടച്ച് പിന്തുണ നൽകുന്ന സമീപനം ചൈന അവസാനിപ്പിക്കും.

ജമ്മുകശ്മീർ വിഷയം ഉച്ചകോടിയുടെ അജൻഡയിൽ ഉണ്ടായിരുന്നില്ല എന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. എങ്കിലും മേഖലയിലെ ഭീകരവാദം, സമാധാനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തപ്പോൾ കശ്മീർ വിഷയം ചൈന ഉയർത്തിയോ എന്ന് വ്യക്തമല്ല. അങ്ങനെ ഉയർന്നാലും കശ്മീർ അവിഭാജ്യഘടകമെന്ന നിലപാട് ആവർത്തിക്കുകയായിരിക്കും ഇന്ത്യയുടെ സമീപനം. എങ്കിലും നിലവിലുള്ള അതിർത്തിത്തർക്കങ്ങളും അത് പരിഹരിക്കാനുള്ള പ്രത്യേക പ്രതിനിധിതല ചർച്ചയുടെ പുരോഗതിയും ഉച്ചകോടിയിൽ നേതാക്കൾ വിലയിരുത്തിയെന്നാണ് സൂചന. ഇത് പരിഹരിക്കപ്പെട്ടാൽ പിന്നെ ചൈനയുമായുള്ള ഇന്ത്യയുടെ പ്രശ്‌നങ്ങളും തീരും. 1018-ൽ ചൈനയിലെ വുഹാനിൽ നടന്ന ആദ്യ അനൗപചാരിക ഉച്ചകോടിയുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ മഹാബലിപുരത്ത് നടന്നത്. പല്ലവ, ചോള ഭരണകാലത്ത് ചൈനയിലെ ഫിജിയൻ പ്രവിശ്യയിലേക്ക് സമുദ്രമാർഗം നടന്ന വ്യാപാരചരിത്രത്തിന്റെ ഓർമപുതുക്കിയാണ് മഹാബലിപുരം എന്ന കടലോരപ്രദേശത്തെ ഉച്ചകോടിയുടെ വേദിയായി കണ്ടെത്തിയത്.

വുഹാൻ ആവേശം, ചെന്നൈ പാരസ്പര്യം എന്നാണ് രണ്ട് ഉച്ചകോടികളെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സമാപന ദിവസം നടത്തിയ പ്രതികരണം. തർക്കവിഷയങ്ങൾ പരിഹരിക്കാൻ മറ്റ് മാർഗങ്ങൾ തേടുക, പരസ്പരം കൈകോർക്കാൻ പുതുവഴികൾ തിരയുക ഇതാണ് പുതിയ കാലത്തിന്റെ നയതന്ത്രമെന്ന് മഹാബലിപുരം ഉച്ചകോടി പറയുമെങ്കിൽ അത് മാറിയ ലോകക്രമത്തിന് പുതിയ തുടക്കമാകും. 1,200 മുതൽ 1,300 വർഷം വരെ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള നഗരമാണ് മഹാബലിപുരമെന്ന് ഇപ്പോൾ അറിയപ്പെടുന്ന മാമല്ലപുരം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള സ്ഥലം കൂടിയാണ് ഇത്. പല്ലവ രാജാക്കന്മാരുടെ ഭരണകാലത്താണ് ഈ തുറമുഖ നഗരം നിർമ്മിക്കപ്പെട്ടത്. ചൈനയുമായി നൂറ്റാണ്ടുകൾക്ക് മുമ്പെ വ്യാപാരബന്ധം നടന്നത് ഈ തുറമുഖം വഴിയായിരന്നു. ഇത് തെളിയിക്കുന്ന പുരാവസ്തു തെളിവുകൾ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുമുണ്ട്.

തങ്ങളുടെ പഴയ വഴികളിൽ ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് അതീവ താത്പര്യം പ്രകടിപ്പിക്കുന്നുമുണ്ട്. ഡൽഹിക്ക് പുറത്ത് അനൗപചാരിക ഉച്ചകോടിക്ക് വേദിയൊരുക്കണമെന്ന മോദിയുടെ ആവശ്യത്തിന് മാമല്ലപുരം തിരഞ്ഞെടുക്കപ്പെടാൻ ഈ ചരിത്രബന്ധമാണ് അധികൃതരെ പ്രേരിപ്പിച്ചത്. മാത്രമല്ല തമിഴ്‌നാടും ചൈനയും തമ്മിൽ മറ്റൊരു പ്രധാന ബന്ധം ആഴത്തിൽ കിടപ്പുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ചൈനയിൽ ബുദ്ധമത ദർശനങ്ങളെ എത്തിച്ചത് തമിഴ്‌നാട്ടിലെ പല്ലവ രാജകുമാരനായ ബോധിധർമനാണെന്നാണ് വിശ്വാസം. ബോധിധർമന്റെ യഥാർഥ പേര് ഇതേവരെ വ്യക്തമായിട്ടില്ലെങ്കിലും ഇദ്ദേഹം പല്ലവ രാജാവിന്റെ മൂന്നാമത്ത മകനായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു.

ഇദ്ദേഹമാണ് ചൈനയിൽ ബുദ്ധമതത്തിന്റെ ഭാഗമായി ധ്യാനവും മറ്റ് ദർശനങ്ങളും ചൈനക്കാർക്ക് പകർന്നു നൽകിയത്. തമിഴ്‌നാട്ടിലെ ആയുധരഹിത യുദ്ധമുറയിൽ പ്രാവീണ്യം നേടിയിരുന്ന ബോധിധർമൻ അത് ചൈനയിലെ ജനങ്ങളെ പഠിപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP