Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്ന് കാലുകളും രണ്ട് ലൈംഗികാവയവവും ഉണ്ട്; പക്ഷേ ഗുദമില്ല; ശസ്ത്രക്രിയയിലൂടെ എല്ലാം സാധാരണമാക്കി ഡോക്ടർമാർ; ഒരു അപൂർവ്വ ശിശുവിന്റെ കഥ

മൂന്ന് കാലുകളും രണ്ട് ലൈംഗികാവയവവും ഉണ്ട്; പക്ഷേ ഗുദമില്ല; ശസ്ത്രക്രിയയിലൂടെ എല്ലാം സാധാരണമാക്കി ഡോക്ടർമാർ; ഒരു അപൂർവ്വ ശിശുവിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: മൂന്ന് കാലുകളും രണ്ട് ലിംഗവും മലദ്വാരവുമില്ലാതെ ജനിച്ച കുഞ്ഞിനെ രക്ഷിച്ചത് ഡോക്ടർമാർ. ശസ്ത്രക്രിയയ്ക്ക് ശേഷം സാധാരണ ജീവതം കുട്ടിക്ക് ലഭിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന് അധികമായുള്ള കാല് അമ്മയുടെ ഗർഭപാത്രത്തിൽ പൂർണ്ണമായി വികസിക്കാത്ത ഇരട്ടയിൽ നിന്ന് ലഭിച്ചതാണെന്ന് ഡോക്ടർമാർ പറയുന്നു. ഈ മൂന്നാമത്തെ കാല് രണ്ട് കാലുകൾക്കിടയിലാണ് ഉള്ളത്. രണ്ട് ജനനേന്ദ്രിയങ്ങളുമായാണ് ആൺകുഞ്ഞ് ജനിച്ചത് പക്ഷേ കുട്ടിക്ക് മലദ്വാരം ഇല്ല. റഷ്യയിൽ താമസിക്കുന്ന കുഞ്ഞിന്റെ അമ്മ സ്‌കാനിങ്ങിന് വന്ന സമയത്ത് തന്നെ അധികമായി കുട്ടിക്കുള്ള കാല് കണ്ടെത്തിയിരുന്നു. എന്നാൽ അമ്മ ഗർഭച്ഛിദ്രം ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് സുഖ പ്രസവത്തിലൂടെ കുഞ്ഞ് ജനിച്ചു.

2018 ജൂലൈയിൽ ജനിച്ച കുഞ്ഞിന് മലമൂത്രവിസർജ്ജനം നടത്താനുള്ള അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നു. ഒരു മാസത്തിനുശേഷം മോസ്‌കോയിലെ ഹോളി വ്ളാഡിമിർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ കുട്ടിയുടെ മൂന്നാമത്തെ കാൽ നീക്കം ചെയ്തു. റഷ്യയിലെ മികച്ച ശിശുരോഗവിദഗ്ദ്ധരിൽ ഒരാളായ പ്രൊഫസർ യൂറി സോകോയാണ് ശസ്ത്രക്രിയ നടത്തിയത്. ഈ വർഷം ഫെബ്രുവരിയിൽ യൂറോളജിസ്റ്റുകൾ കുട്ടിയുടെ അധിക ജനനേന്ദ്രിയങ്ങളും രണ്ടാമത്തെ സെറ്റ് മൂത്രാശയ അവയവങ്ങളും നീക്കം ചെയ്തു. ശരിയായ സ്ഥലത്ത് മലദ്വാരം രൂപപ്പെടുത്തുന്നതിനായി കുഞ്ഞിന് ശസ്ത്രക്രിയയും നടത്തി.

ഗർഭപാത്രത്തിൽ വെച്ച് രണ്ട് ആൺകുട്ടികളായിരിക്കും ഉണ്ടായിരുന്നതെന്നും അതുകൊണ്ടാകാം കൂടുതൽ ജനനേന്ദ്രിയവും കാലുകളും ഉണ്ടായിരുന്നതെന്നും വിലയിരുത്തുന്നു. ശസ്ത്രക്രിയകളെത്തുടർന്ന് കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ല. മലദ്വാരത്തിന്റെ സാധാരണ രീതിയിലുള്ള പ്രവർത്തനത്തിന് മൂന്ന് മാസത്തിനുള്ളിൽ ഒരു ഓപ്പറേഷൻ കൂടി ആവശ്യമാണ്. ഇപ്പോൾ 14 മാസമാണ് കുട്ടിയുടെ പ്രായം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP