Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനിയും അവനെ അവഗണിക്കരുത്...എത്രയും വേഗം ഇന്ത്യൻ ടീമിൽ അവസരം നൽകണം; വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടിയ സഞ്ജു സാംസണ് അഭിനന്ദനവുമായി ഗൗതം ഗംഭീർ; സെലക്ടർമാർ ഈ പ്രകടനം കാണുന്നില്ലേ എന്ന് ചോദിച്ച് മലയാളി താരത്തിന് പിന്തുണയുമായി ശശി തരൂരും; ഡിസംബർ എട്ടിന് തിരുവനന്തപുരത്ത് വിൻഡീസിനെതിരെ സഞ്ജു കളിക്കണമെന്ന് ആഗ്രഹവുമായി മലയാളി ആരാധകരും

ഇനിയും അവനെ അവഗണിക്കരുത്...എത്രയും വേഗം ഇന്ത്യൻ ടീമിൽ അവസരം നൽകണം; വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടിയ സഞ്ജു സാംസണ് അഭിനന്ദനവുമായി ഗൗതം ഗംഭീർ; സെലക്ടർമാർ ഈ പ്രകടനം കാണുന്നില്ലേ എന്ന് ചോദിച്ച് മലയാളി താരത്തിന് പിന്തുണയുമായി ശശി തരൂരും; ഡിസംബർ എട്ടിന് തിരുവനന്തപുരത്ത് വിൻഡീസിനെതിരെ സഞ്ജു കളിക്കണമെന്ന് ആഗ്രഹവുമായി മലയാളി ആരാധകരും

സ്പോർട്സ് ഡെസ്‌ക്‌

ഡൽഹി: വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്‌ക്കെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ ഇരട്ട സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണെ പുകഴ്‌ത്തി ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീർ രംഗത്ത്. ഇനി ഒട്ടും വൈകരുതെന്നും അവനെ എത്രയും വേഗം ഇന്ത്യൻ ടീമിൽ കളിപ്പിക്കണം എന്നുമാണ് ഗംഭീർ ഉന്നയിക്കുന്ന ആവശ്യം.'അഭ്യന്തര ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടിയ സഞ്ജു അഭിനന്ദനങ്ങൾ. അപാരകഴിവ് കൊണ്ട് പേസർമാർക്കെതിരെ പൊട്ടിത്തെറിക്കുന്ന ഇദ്ദേഹം ഏറ്റവും വേഗത്തിൽ തന്നെ അവസരം അർഹിക്കുന്നുണ്ട്' ഗംഭീർ പറയുന്നു.

സഞ്ജുവിനെ ടീമിന്ത്യയിൽ ഉൾപ്പെടുത്തണമെന്ന് പരോക്ഷമായി ആവശ്യപ്പെട്ട് ശശി തരൂർ എംപിയും രംഗത്തെത്തി. സഞ്ജുവിന്റെ കളി സെലക്ടർമാർ കാണുന്നില്ലേയെന്നാണ് തരൂർ ചോദിക്കുന്നത്.ഗോവയ്ക്കെതിരെ മത്സരത്തിൽ വെറും 129 പന്തിൽ 212 റൺസാണ് സഞ്ജു അടിച്ചെടുത്തത്. 21 ഫോറും 10 സിക്സും സഹിതമാണ് സഞ്ജു ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോഡ് സ്വന്തം പേരിലാക്കിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്.

ഇതിന് മുൻപും പല തവണ സഞ്ജുവിനെ പുകഴ്‌ത്തി ഗംഭീർ രംഗത്ത് വന്നിരുന്നു. ഇന്ത്യയിൽ ഇന്നുള്ള ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എന്നാണ് താരത്തെ മുൻപ് ഗംഭീർ വിശേഷിപ്പിച്ചത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ഇന്ത സൗത്താഫ്രിക്ക എ ടീമുകൾ തമ്മിലുള്ള മത്സര്തതിൽ തകർപ്പൻ പ്രകടനത്തിലൂടെ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയപ്പോഴും മലയാളി താരത്തെ പുകഴ്‌ത്തി രംഗത്ത് വന്നിരുന്നു. ഈ സതേൺ സ്റ്റാറിന് ചന്ദ്ര പ്രതലത്തിൽ പോലും ബാറ്റ് ചെയ്യാൻ കഴിയും എന്നായിരുന്നു അന്ന് ഗംഭീർ പുകഴ്‌ത്തി പറഞ്ഞത്.

ഗംഭീറിന് പുറമെ തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂരും സഞ്ജുവിനെ അഭിനന്ദിച്ച് രംഗത്ത് വന്നു. സെലക്ടർമാർ ഇനിയും ഈ പ്രകടനം കാണാതിരിക്കരുത്. സഞ്ജുവിന് ഇനിയും അവസരം നിഷേധിക്കുന്നത് നീതിയാകില്ല എന്നാണ് മലയാളികൾ പറയുന്നത്. പരാജയമായിരുന്നിട്ടും ഋഷഭ് പന്തിനെ നിങ്ങൾ ലോകകപ്പ് വരെ കളിപ്പിച്ചില്ലേ പിന്നെ ഇനിയെങ്കിലും സഞ്ജുവിന് അവസരം നൽകു എന്നാണ് മലയാളി ക്രിക്കറ്റ് പ്രേമികളുടെ ആവശ്യം.

ഇപ്പോഴത്തെ ഫോമിൽ സഞ്ജു തുടർന്ന് കളിച്ചാൽ ദേശീയ ടീമിലേക്കുള്ള വിളി അധികം ദൂരെ ആകില്ല. ബംഗ്ലാദേശ് വെസ്റ്റിൻഡീസ് ടീമുകൾ ഇഔ വർഷം തന്നെ ഇന്ത്യയിൽ പര്യടനത്തിന് വരുന്നുണ്ട്.കുറഞ്ഞ പക്ഷം ഇരു ടീമുകൾക്കുമെതിരായ ടി20 മത്സരങ്ങളിലേക്കുള്ള സ്‌ക്വാഡിലേക്കെങ്കിലും താരത്തെ പരിഗണിക്കും എന്നാണ് പ്രതീക്ഷ. ടെസ്റ്റിൽ മോശം പ്രകടനമായിരുന്ന ഋഷഭിന് പകരം വൃദ്ധിമാൻ സാഹയ്ക്ക് അവസരം നൽകിയിരുന്നു.

ധോണിക്ക് പിൻഗാമിയെ തേടുന്ന ഇന്ത്യൻ സെലക്ടർമാർക്ക് മികച്ച ബാറ്റ്‌സ്മാനെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ലോകകപ്പിന് മുൻപും ശേഷവും ഋഷഭ് പന്തിന് അനവധി അവസരങ്ങൾ നൽകിയിരുന്നെങ്കിലും താരത്തിന് അത് ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഋഷഭ് കഴിഞ്ഞാൽ ഇഷാൻ കിഷനും സഞ്ജു സാംസണുമാണ് പകരം പരിഗണിക്കുന്നവർ. ഇപ്പോഴത്തെ ഫോമിൽ സഞ്ജു തന്നെയാണ് പട്ടികയിൽ മുന്നിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP