Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആം ആദ്മിയിൽ ചേർന്നത് 20 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച്; ലോക്‌സഭ തെരഞ്ഞെടുപ്പിൽ സജീവമല്ലാതായപ്പോൾ പാർട്ടിയിൽ നിന്ന് പുറത്തായി; എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യയാക്കിയത് കഴിഞ്ഞ മാസം; അലൻക്ക ലാമ്പ വീണ്ടും കോൺഗ്രസിലേക്ക്

ആം ആദ്മിയിൽ ചേർന്നത് 20 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച്; ലോക്‌സഭ തെരഞ്ഞെടുപ്പിൽ സജീവമല്ലാതായപ്പോൾ പാർട്ടിയിൽ നിന്ന് പുറത്തായി; എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യയാക്കിയത് കഴിഞ്ഞ മാസം; അലൻക്ക ലാമ്പ വീണ്ടും കോൺഗ്രസിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കോൺഗ്രസ് വിട്ട് ആംആദ്മി പാർട്ടിയിൽ ചേർന്ന ഡൽഹി എംഎൽഎ അലൻക്ക ലാമ്പ വീണ്ടും കോൺഗ്രസിലേക്ക്. ഡൽഹിയിൽ പാർട്ടിയുടെ ചുമതല വഹിക്കുന്ന പിസി ചാക്കോയുടെ നേതൃത്വത്തിൽ ആണ് അവരെ തിരികെ സ്വീകരിച്ചത്. 20 വർഷത്തോളം കോൺഗ്രസ് പാർട്ടിയിൽ സജീവമായിരുന്ന അൽക്ക 2014, ഡിസംബർ 26 നാണ് ആംആദ്മിയിൽ ചേരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആംആദ്മി പാർട്ടിയുടെ തോൽവിക്ക് പിന്നാലെ പാർട്ടിയിലെ ജനപ്രതിനിധികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് അൽക്ക ലാമ്പയെ പുറത്താക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങാൻ ഇവർ തയ്യാറായിരുന്നില്ല. കഴിഞ്ഞ മാസം അൽക്ക ലാമ്പയെ ഡൽഹി നിയമസഭ സ്പീക്കർ രാം നിവാസ് ഗോയൽ അയോഗ്യയാക്കിയിരുന്നു. ആംആദ്മി എംഎൽഎ സൗരവ് ഭരധ്വാജിന്റെ പരാതിയിലായിരുന്നു നിയമസഭ സ്പീക്കറുടെ നടപടി. അയോഗ്യയാക്കിയതിന് പിന്നാലെ ആംആദ്മി പാർട്ടിയുമായുള്ള തന്റെ യാത്ര ഇവിടെ അവസാനിക്കുകയാണെന്ന് ട്വിറ്ററിൽ അൽക്ക കുറിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP