Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് വെങ്കലം; പരാജയപ്പെട്ടത് രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവയോട്; റഫറിയുടെ തീരുമാനത്തിനെതിരെ അപ്പീലുമായി ഇന്ത്യ

ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് വെങ്കലം; പരാജയപ്പെട്ടത് രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവയോട്; റഫറിയുടെ തീരുമാനത്തിനെതിരെ അപ്പീലുമായി ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

സൈബീരിയ: ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോമിന് വെങ്കലം. 51 കിലോ ഫ്‌ളൈ വെയിറ്റ് വിഭാഗത്തിൽ രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവയോടാണ് മേരികോം പരാജയപ്പെട്ടത്. എന്നാൽ റഫറിയുടെ തീരുമാനത്തിൽ അപ്പീലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ. സെമിഫൈനലിൽ ഏഴാം സ്വർണം ലക്ഷ്യമിട്ടാണ് താരം ഇറങ്ങിയത്. എങ്കിലും ചരിത്രനേട്ടവുമായാണ് മേരി മടങ്ങുന്നത്. ക്യൂബയുടെ ഇതിഹാസ താരം ഫെലിക്‌സ് സാവോന്റെ റെക്കോർഡാണ് മേരി മറി കടന്നിരിക്കുന്നത്. 6 സ്വർണം, ഒരു വെള്ളിയാണ് സാവോന്റെ പേരിലുള്ളത്. മേരിക്ക് ആറ് സ്വർണവും ഒരു വെള്ളവും ഒരു വെങ്കലവുമുണ്ട്.

പങ്കെടുത്ത ഏഴു ലോക ചാമ്പ്യൻഷിപ്പുകളിലും ഓരോ മെഡൽ നേടിയ മറ്റൊരു താരവും ഇല്ല. 2012 ലെ ലണ്ടൻ ഒളിംപിക്‌സിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയാണ് മേരി ഇന്ത്യയുടെ അഭിമാന താരമായത്. ഒപ്പം സൗത്തുകൊറിയയിലെ ഇഞ്ചിയോണിൽ 2014 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടുകയും 2018 ലെ കോമൺ വെൽത് ഗെയിംസിൽ സ്വർണ മെഡൽ നേടുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP