Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉന്നാവോ പെൺകുട്ടിക്ക് താമസത്തിനു വീടു നൽകാൻ ആളില്ല; ഡൽഹിയിൽ വീട് തേടി അലഞ്ഞ് വനിത കമ്മിഷൻ; ആവശ്യപ്പെട്ടത് ഏഴ് ദിവസത്തെ സാവകാശം; കേസിന്റെ പശ്ചാത്തലം മനസിലാക്കി ഉടമകൾ വീടു നൽകുന്നില്ലെന്ന് കമ്മീഷൻ

ഉന്നാവോ പെൺകുട്ടിക്ക് താമസത്തിനു വീടു നൽകാൻ ആളില്ല; ഡൽഹിയിൽ വീട് തേടി അലഞ്ഞ് വനിത കമ്മിഷൻ; ആവശ്യപ്പെട്ടത് ഏഴ് ദിവസത്തെ സാവകാശം; കേസിന്റെ പശ്ചാത്തലം മനസിലാക്കി ഉടമകൾ വീടു നൽകുന്നില്ലെന്ന് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉന്നാവോ പെൺകുട്ടിക്ക് താമസത്തിനു വീടു നൽകാൻ ആളില്ല. കോടതി നിർദേശപ്രകാരം ഇവർക്ക് താമസമൊരുക്കാൻ ഡൽഹി വനിത കമ്മിഷൻ നടത്തിയ ശ്രമം ഇപ്പോഴും നീളുകയാണ്. കമ്മിഷന്റെ ആവശ്യപ്രകാരം 7 ദിവസത്തെ സാവകാശം കൂടി ഇന്നലെ ഡൽഹി തീസ് ഹസാരി കോടതി അനുവദിച്ചു. നിലവിൽ കോടതി നിർദേശപ്രകാരം സിആർപിഎഫ് സുരക്ഷയുള്ള പെൺകുട്ടിക്കും കുടുംബത്തിനുമായി ചില വീടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് കമ്മിഷൻ പറയുന്നത്. എന്നാൽ ഇതുവരെ അതിന് തീരുമാനമായിട്ടില്ല. സിബിഐ സുരക്ഷാ ഉദ്യോഗസ്ഥരുടെ അന്തിമാനുമതി കൂടി ലഭിച്ചാൽ മാത്രമേ താമസിക്കാൻ പറ്റുമോ എന്ന് അറിയാൻ പറ്റൂ.

കേസിന്റെ പശ്ചാത്തലം ഉൾപ്പെടെ മനസ്സിലാക്കിയ ഉടമകൾ പലരും വീടു നൽകാൻ തയാറാകുന്നില്ലെന്നു കമ്മിഷൻ കോടതിയെ അറിയിച്ചിരുന്നു. പുതിയ സംവിധാനം ഒരുങ്ങുന്നതു വരെ എയിംസിന്റെ ഹോസ്റ്റലിൽ തന്നെ ഇവർ തുടരേണ്ടി വരും. ഇതിനുള്ള നിർദ്ദേശം കോടതി ഹോസ്റ്റൽ അധികൃതർക്കു നൽകിയിട്ടുണ്ട്. മിതമായ വാടകയ്ക്ക് കുറഞ്ഞതു 11 മാസത്തേക്കെങ്കിലും ഇവർക്കു താമസ സൗകര്യം ഒരുക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. യുപിയിൽ ജീവന് ഭീഷണി നേരിടുന്നതിനാൽ ഡൽഹിയിൽ തുടരാൻ സഹായം നൽകണമെന്ന് ഉന്നാവോ പെൺകുട്ടിയുടെ കുടുംബം കോടതിയെ അറിയിച്ചിരുന്നു.

ജൂലൈ 28 ന് പെൺകുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിച്ചിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ സംഭവസ്ഥലത്ത് മരിച്ചു. അപകടത്തിൽ പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിരുന്നു. അതിവേഗത്തിൽ വന്ന ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറപകടത്തിന് പിന്നിൽ, താൻ നൽകിയ മാനഭംഗ കേസിലെ പ്രതിയായ എംഎ‍ൽഎ കുൽദീപ് സിങ് സെൻഗാറാണെന്ന് ഉന്നാവ് പെൺകുട്ടി ആരോപിച്ചിരുന്നു. കുൽദീപിന്റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുക തന്നെയാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് അപകടപ്പെടുത്തിയതെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP