Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരിലും ട്രോളിന്റെ പേരിലും കേസെടുക്കുന്ന പൊലീസുകാർക്ക് ഉഗ്രൻ തിരിച്ചടി; ദേവഗൗഡയെ പരിഹസിച്ച് ട്രോൾ ഇട്ടതിന്റെ പേരിൽ കേസെടുത്ത പൊലീസിന് ഒരു ലക്ഷം രൂപ പിഴയിട്ട് കർണ്ണാടക ഹൈക്കോടതി; എഫ് ഐ ആറിന് അനുമതി നൽകിയ മജിസ്‌ട്രേട്ടിനെതിരെ അന്വേഷണം

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരിലും ട്രോളിന്റെ പേരിലും കേസെടുക്കുന്ന പൊലീസുകാർക്ക് ഉഗ്രൻ തിരിച്ചടി; ദേവഗൗഡയെ പരിഹസിച്ച് ട്രോൾ ഇട്ടതിന്റെ പേരിൽ കേസെടുത്ത പൊലീസിന് ഒരു ലക്ഷം രൂപ പിഴയിട്ട് കർണ്ണാടക ഹൈക്കോടതി; എഫ് ഐ ആറിന് അനുമതി നൽകിയ മജിസ്‌ട്രേട്ടിനെതിരെ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: രാഷ്ട്രീയക്കാർക്കെതിരെ സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞാൽ പോലും കേസെടുക്കുന്ന കാലമാണ് ഇത്. ട്രോളുകളെ വിമർശന മുനയുള്ള കാർട്ടൂണുകളോട് താരതമ്യപ്പെടുത്താൻ പലരും മടി കാണിക്കുന്നു. അതുകൊണ്ട് തന്നെ വെറുമൊരു അഭിപ്രായ പ്രകടനം പോലും ആരേയും അഴിക്കുള്ളിലാക്കുന്ന കാലം. പ്രധാനമന്ത്രിക്കെതിരെ എന്ത് എഴുതിയാലും കേസെടുക്കും. ഇവിടെ ആവഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ഇടതുപക്ഷ ഭരിക്കുന്ന കേരളത്തിലും സ്ഥിതി മറിച്ചല്ല. മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യൽ മീഡിയയിൽ വിമർശിച്ചാൽ പണി ഉറപ്പ്. ഇതിനെല്ലാം കൂട്ടു നിൽക്കുന്ന പൊലീസുകാർക്ക് ചിന്തിക്കാൻ അവസരമൊരുക്കുന്നതാണ് കർണ്ണാടക ഹൈക്കോടതിയുടെ വിധി.

ഫെയ്‌സ് ബുക് ട്രോൾ പേജിന്റെ അഡ്‌മിനെതിരെ രണ്ട് എഫ് ഐ ആർ ആണ് പൊലീസ് ഇട്ടത്. മുൻ പ്രധാനമന്ത്രി ദേവ ഗൗഡയ്‌ക്കെതിരായ ട്രോളിന്റെ പേരിലായിരുന്നു ഈ എഫ് ഐ ആറുകൾ. കർണ്ണാടകയിലെ ജനതാദള്ളിന്റെ ഭരണ സ്വാധീനത്തിനുള്ള തെളിവായിരുന്നു ഈ കേസുകൾ. ഈ കള്ളകേസുകളിൽ പീഡിപ്പിക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കുകയാണ് കർണ്ണാടക കോടതി. മെഗ ഫെയ്‌സ് ബുക്ക് പേജ് അഡ്‌മിനായ ജയ്‌നാഥിനെതിരെ ഇനി കേസുകൾ ഉണ്ടാകില്ല. പൊലീസ് ഇട്ട രണ്ട ്എഫ് ഐ ആറും കോടതി റദ്ദാക്കി. ഇതിനൊപ്പം പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഒരു ലക്ഷം പിഴ ഈടാക്കാനും തീരുമാനിച്ചു.

ജയ്കാന്തിനെതിരെ ആദ്യ കേസ് ഇട്ടത് അറിഞ്ഞ് ഇയാൾ കോടതിയിൽ നിന്ന് ജാമ്യം നേടി. ഇതിന് ശേഷം പൊലീസ് സ്‌റ്റേഷനിലെത്തി. ജാമ്യം ഉള്ളതിനാൽ പ്രശ്‌നമുണ്ടാകില്ലെന്നാണ് കരുതിയത്. എന്നാൽ രണ്ടാമത്തെ എഫ് ഐ ആറിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ നടപടിയെ പൊലീസിന്റെ പൊലീസ് രാജ് എന്നാണ് കർണ്ണാടക കോടതി വിമർശിച്ചത്. കഴിഞ്ഞ ദിവസം രണ്ട് എഫ് ഐ ആറുകളും കർണ്ണാടക ഹൈക്കോടതി റദ്ദാക്കി. ഇതിനൊപ്പം എഫ് ഐ ആറിന് അനുമതി നൽകിയ മജിസ്‌ട്രേട്ടിനെതിരേയും അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ശ്രീരമാപുര പൊലീസ് സ്‌റ്റേഷനിലാണ് ഈ വിവാദ എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തത്.

സമൂഹ മാധ്യമങ്ങളിൽ ആക്ഷേപഹാസ്യരൂപേണ സമകാലിക വിഷയങ്ങൾ അവതരിപ്പിക്കുന്നതിനെയാണ് ട്രോൾ എന്നുപറയുന്നത്. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണ രംഗങ്ങൾ അടർത്തിയെടുത്ത് അതിൽ നർമ്മം കലർത്തി സന്ദർഭത്തിനനുസരിച്ച് പ്രയോഗിക്കുന്ന രീതിയാണ് ഇത്. സാമൂഹിക വിഷയങ്ങൾ, രാഷ്ട്രീയ വിഷയങ്ങൾ എന്നിവ ഹാസ്യരൂപേണ അവതരിപ്പിച്ചുകൊണ്ട് ഏവരെയും ചിരിപ്പിക്കുവാനും അതിലുപരി ചിന്തിപ്പിക്കുവാനും ട്രോളുകൾക്കു സാധിക്കുന്നു. പണ്ടുകാലത്ത് പത്ര മാധ്യമങ്ങളിൽ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിച്ചിരുന്ന കാർട്ടൂണുകളുടെ ഒരു ആധുനിക രൂപമാണ് ഇത്. എന്നാൽ ഇതിലെ നർമ്മം കുറിക്കു കൊള്ളുന്നതു കൊണ്ട് തന്നെ മിക്ക രാഷ്ട്രീയക്കാരും ട്രോളിനെ ഭയക്കുന്നു. ഇത്തരക്കാരാണ് ഭരണ സ്വാധീനം ഉപയോഗിച്ച് ഇതിനെതിരെ കേസ് കൊടുക്കുന്നത്. പല വിധ വകുപ്പുകൾ ചാർത്തി പൊലീസ് കേസെടുക്കുകയും ചെയ്യും.

ട്രോളുകളിൽ നിറയുന്നത് ആരോപണങ്ങളുടെ ആക്ഷേപ ഹാസ്യമാണ്. ഇതിൽ മാനനഷ്ടമുണ്ടെങ്കിൽ സിവിൽ നടപടികൾ എടുക്കാം. കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയാൽ കേസും. എന്നാൽ രാഷ്ട്രീയക്കാരെ വിമർശിക്കുമ്പോഴും പൊലീസ് ക്രിമിനൽ കേസ് എടുക്കുന്നു. ട്രോളുകൾ മാനനഷ്ടമുണ്ടാക്കിയിൽ സിവിൽ കേസ് കൊടുക്കാതെ ആളുകളെ ജയിലിൽ അടച്ച് പീഡിപ്പിക്കാനും അധികാരമുള്ളവരുടെ ശ്രമം. ഇതിന് കനത്ത തിരിച്ചടിയാണ് കർണ്ണാടക കോടതിയുടെ വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP