Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വസന്തത്തിന്റെ വരവിനെ തടയാനാവില്ലെന്ന നെരൂദയുടെ വാക്കുകൾ ഓർത്ത് ജെയ്ക്.സി.തോമസ്; എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് വിവാഹിതനാകുന്നു; സഖാവിന്റെ ജീവിതസഖിയാകുന്നത് കോട്ടയം സ്വദേശി ഗീതു തോമസ്; വിവാഹം ഒക്ടോബർ 19 ന്

വസന്തത്തിന്റെ വരവിനെ തടയാനാവില്ലെന്ന നെരൂദയുടെ വാക്കുകൾ ഓർത്ത് ജെയ്ക്.സി.തോമസ്; എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് വിവാഹിതനാകുന്നു; സഖാവിന്റെ ജീവിതസഖിയാകുന്നത് കോട്ടയം സ്വദേശി ഗീതു തോമസ്; വിവാഹം ഒക്ടോബർ 19 ന്

മറുനാടൻ ഡെസ്‌ക്‌

 കോട്ടയം: സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും, എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റുമായ ജെയ്ക്.സി.തോമസ് വിവാഹിതനാകുന്നു. ഗീതു തോമസാണ് വധു. ഒക്ടോബർ 19 ന് കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ചാണ് വിവാഹം. ചെങ്ങളം സ്രാമ്പിക്കൽ എസ്.ജെ.തോമസിന്റെയും, ലീനാ തോമസിന്റെയും മകളാണ് ഗീതു തോമസ്.

വിവാഹച്ചടങ്ങിലേക്ക് കോട്ടയം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ ക്ഷണക്കത്ത് ജെയ്ക് ഫേസ്‌ബുക്കിൽ ഷെയർ ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമും, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവനുമാണ് വിവാഹച്ചടങ്ങിലേക്ക് സഖാക്കളെ ക്ഷണിക്കുന്നത്. എസ്.എഫ്.ഐ. പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന ജെയ്ക് സംസ്ഥാന അദ്ധ്യക്ഷനായി 2016 തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2016 മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ.(എം.) ന്റെ സ്ഥാനാർത്ഥിയായി പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടു. 2016 തിരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ജെയ്ക്.

കോട്ടയം സി.എം.എസ്. കോളേജിൽ ബി.എ. കമ്മ്യൂണിക്കേറ്റിവ് ബിരുദപഠനത്തിന്റെ സിലബസ് മാറ്റിയതുമായി ബന്ധപ്പെട്ട് സമരം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ കലാലയത്തിൽ നിന്നും പിരിച്ചുവിടുകയും പിന്നീട് മദ്ധ്യസ്ഥശ്രമങ്ങൾക്കു ശേഷം പരീക്ഷ എഴുതാനാകുകയും ചെയ്തു. സി.എം.എസ്. കോളേജിലെ ഉപകരണങ്ങൾ നശിപ്പിച്ചുവെന്ന പേരിൽ കോളേജ് അധികൃതർ ജെയ്കിനും മറ്റു നേതാക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നുതന്നെ പുറത്താക്കിയ മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ 'ക്രൂരരായ ഭരണാധിപന്മാരെ, പൂക്കളെ നിങ്ങൾക്ക് നുള്ളിയെറിയാം. പക്ഷെ വസന്തത്തിന്റെ വരവിനെ തടയാനാവില്ല' എന്ന നെരൂദയുടെ വാക്കുകൾ കൊണ്ടാണ് ജെയ്ക്ക് സി തോമസ് ഊർജം പകർന്നത്.

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന ഇദ്ദേഹം നിയമസഭാ സ്ഥാനാർത്ഥിയാവുന്നതിനും ഒരു മാസം മുമ്പാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. വിദൂരവിദ്യാഭ്യാസത്തിലൂടെ ഇന്റർനാഷണൽ റിലേഷൻസിൽ എം.എ പൂർത്തിയാക്കി. എസ്.എഫ്.ഐ കോട്ടയം ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മണർകാട് ചിറയിൽ പരേതനായ എം ടി. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ജെയ്ക്ക്. മണർക്കാട് യാക്കോബായ പള്ളിയിലെ അംഗമായ ജേയ്ക്, മണർകാട് വി. മേരിയുടെ പേരിലുള്ള കത്തീഡ്രൽ പള്ളിയിലേയും അംഗമാണ്. സഹോദരൻ സി.ടി. തോമസ് വ്യാപാരിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP