Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പണിയെടുത്ത വീടുകളിൽ കയറി ഭർത്താവ് മോഷ്ടിക്കും; ഭാര്യ മോഷണ മുതൽ വിറ്റ് കാശാക്കും; വെൽഡർ രാജന്റെ ഭാര്യ ശാന്തി മോളും പൊലീസ് പിടിയിൽ; കളവ് നടത്തിയിരുന്നത് പണിയെടുക്കുന്ന വീടിന്റെ രൂപം മനസ്സിലാക്കി; വീട് പൊളിക്കുന്നതിന് ഉപയോഗിച്ച ആയുധങ്ങളും പ്രതി ഉണ്ടാക്കിയിരുന്നത് സ്വന്തമായി

പണിയെടുത്ത വീടുകളിൽ കയറി ഭർത്താവ് മോഷ്ടിക്കും; ഭാര്യ മോഷണ മുതൽ വിറ്റ് കാശാക്കും; വെൽഡർ രാജന്റെ ഭാര്യ ശാന്തി മോളും പൊലീസ് പിടിയിൽ; കളവ് നടത്തിയിരുന്നത് പണിയെടുക്കുന്ന വീടിന്റെ രൂപം മനസ്സിലാക്കി; വീട് പൊളിക്കുന്നതിന് ഉപയോഗിച്ച ആയുധങ്ങളും പ്രതി ഉണ്ടാക്കിയിരുന്നത് സ്വന്തമായി

ജംഷാദ് മലപ്പുറം

മലപ്പുറം: പണിയെടുത്ത വീടുകളിൽ കയറി മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ വെൽഡർ രാജന്റെ ഭാര്യ ശാന്തി മോളും അവസാനം പൊലീസ് പിടിയിൽ.
പ്രതി ഗോവിന്ദരാജൻ എന്ന വെൽഡർ രാജനെ പിടികൂടിയതിനെ തുടർന്ന് പൊലീസ് ശാന്തി മോളേയും നിരീക്ഷിച്ചു വരികയായിരുന്നു. മഞ്ചേരിയിലും പരിസരത്തും നിരവധി ജോലി ചെയ്ത വീടുകളും പരിസരത്തുള്ള വീടുകളും കേന്ദ്രീകരിച്ച് കളവ് നടത്തുന്ന തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി ഗോവിന്ദ രാജ് എന്ന വെൽഡർ രാജിനെ മഞ്ചേരി പൊലീസ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പിടികൂടിയിരുന്നത്.

പിടികൂടിയ സമയത്ത് പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയുടെ ഭാര്യ ശാന്തിമോൾ ആണ് പ്രതി കൊണ്ടുവരുന്ന സ്വർണം വിൽപ്പന നടത്തുന്നത് എന്ന വിവരംകിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ഭാര്യ താമസിക്കുന്ന പാലക്കാട് ആലത്തൂർ ഉള്ള വീട്ടിൽ തിരച്ചിൽ നടത്തുകയും പ്രതി കൊണ്ടുപോയി കൊടുത്ത സാധനങ്ങൾ അവിടെ നിന്ന് നിന്ന് കണ്ടെത്തിയത്. ഇതോടൊപ്പം ഭാര്യയുടെ കൈവശം പ്രതി ഏൽപ്പിച്ച സ്വർണം പ്രതിയുടെ ഭാര്യ അവിടത്തെ ബാങ്കുകളിൽ പണയം വെച്ചത് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

പ്രതി ഗോവിന്ദരാജിന്റെ കൂടെ ഭാര്യയും മഞ്ചേരി പട്ടർകുളത്ത് താമസിക്കാൻ ഉണ്ടായിരുന്നു കഴിഞ്ഞവർഷം ആലത്തൂർ പൊലീസ് കളവു കേസിന് പിടികൂടി രണ്ടാളും ഒരുമിച്ചാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ഗോവിന്ദരാജ് കളവ് ചെയ്തുകൊണ്ട് കൊടുക്കുന്ന സാധനങ്ങൾ ശാന്തി യെആണ് ഏൽപ്പിച്ചിരുന്നത്. പണിയെടുക്കുന്ന വീടിന്റെ രൂപം മനസ്സിലാക്കിയാണ് പ്രതി രാത്രി കാലങ്ങളിൽ കളവ് നടത്തി വരുന്നത്, വീട് പൊളിക്കുന്നതിന് ഉപയോഗിക്കുന്ന ആയുധങ്ങളും പ്രതി സ്വന്തമായി ഉണ്ടാക്കലാണ് പതിവ്, പാലക്കാട്, തൃശൂർ ജില്ലകളിൽ നിരവതി കേസ്സുള്ള പ്രതി മൂന്ന് മാസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങുന്നത്.ആ സ്ഥലങ്ങളിൽ പ്രതി ഭാര്യയേയും കൂട്ടിയാണ് കളവ് നടത്തിയിരുന്നത്.

സിപിഎം നേതാവ് നറുകര കെ.പി രാവുണ്ണിയുടെ വീട് കുത്തിത്തുറന്ന് അഞ്ച് പവൻ സ്വർണവും 12,000 രൂപയും കവർന്നതിലും പട്ടർക്കുളത്തെ ഒരു വീട്ടിൽ നിന്നു കാറും വീട്ടുപകരണങ്ങളും മോഷ്ടിച്ച കേസിലും കഴിഞ്ഞ 27നാണ് ഗോവിന്ദ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ ഭാര്യ ശാന്തി മോളാണ് പ്രതി കൊണ്ടുവരുന്ന സ്വർണം വിൽപ്പന നടത്തുന്നതെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു. ഗോവിന്ദ രാജ് ഏഴ് വർഷമായി മഞ്ചേരി പട്ടർകുളത്ത് വെൽഡർ ജോലി ചെയ്തുവരികയായിരുന്നു. ജോലി മറയാക്കിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. പാലക്കാട്, തൃശൂർ ജില്ലകളിൽ ഇരുവരും ഒരുമിച്ചാണ് മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം ഡി.വൈ.എസ്‌പി ജലീൽ തോട്ടത്തിലിന്റെ നേത്രത്തത്തിൽ മഞ്ചേരി സിഐ അലവി എസ്‌ഐ സുമേഷ് സുധാകർ, എഎസ്ഐ സുരേഷ്, എഎസ്ഐ അനന്തകൃഷ്ണൻ, അജയൻ, മുഹമ്മദ് സലീം, , സൽമാൻ, ഹരിലാൽ, ജിജി എന്നിവരാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP