Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരാധകർക്ക് കൈ കൊടുത്ത ശേഷം നിങ്ങൾ ഡെറ്റോൾ കൊണ്ട് കൈ കഴുകുന്നത് ഞാൻ കണ്ടിട്ടുണ്ട്; സിനിമയിലെ പോലെ ജീവിതത്തിലും അയാൾ വലിയ നടനാണ്; അമ്പത് കോടി പ്രതിഫലം വാങ്ങി ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു; അത്രയും വലിയ പ്രതിഫലം വാങ്ങാൻ എന്ത് മേൺമയാണ് നിങ്ങൾക്കുള്ളത്; നടൻ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ സാമി

ആരാധകർക്ക് കൈ കൊടുത്ത ശേഷം നിങ്ങൾ ഡെറ്റോൾ കൊണ്ട് കൈ കഴുകുന്നത് ഞാൻ കണ്ടിട്ടുണ്ട്; സിനിമയിലെ പോലെ ജീവിതത്തിലും അയാൾ വലിയ നടനാണ്; അമ്പത് കോടി പ്രതിഫലം വാങ്ങി ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു; അത്രയും വലിയ പ്രതിഫലം വാങ്ങാൻ എന്ത് മേൺമയാണ് നിങ്ങൾക്കുള്ളത്; നടൻ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ സാമി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ആരാധകരുമായി സൂക്ഷിക്കുന്ന ബന്ധത്തിന്റെ പേരിലാണ് ഇളയദളപതി വിജയ് ഏറ്റവും കൂടുതൽ പ്രശംസ പിടിച്ച് പറ്റിയിട്ടുള്ളത്. എന്നാൽ താരം കാണിക്കുന്നത് മുഴുവൻ വെറും പ്രഹസനങ്ങൾ മാത്രമാണ് ന്നെും ജീവിതത്തിലും അയാൾ വലിയ നടനാണ് എന്നുമാണ് സംവവിധായകൻ സാമി ഉന്നയിക്കുന്ന ആരോപണം. ഫാൻസിന് കൈ കൊടുത്ത ശേഷം ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകുന്ന സ്വഭാവമുണ്ട് വിജയ്ക്ക് എന്ന് ആണ് സംവിധായകൻ ആരോപിക്കുന്നത്.

വിജയ് ചെയ്യേണ്ടത് രജനികാന്തിനെപ്പോലെ മിണ്ടാതെ അഭിനയിക്കുക എന്നത് മാത്രമാണ് എന്നും സാമി പറയുന്നു. ഒരു വീഡിയോയിലൂടെയാണ് ഇക്കാര്യങ്ങളെല്ലാം തന്നെ സാമി ഉന്നയിക്കുന്നത്. `ബിജിൽ` ഓഡിയോ ലോഞ്ചിലെ വിജയുടെ പ്രസംഗത്തെയും സാമി കുറ്റപ്പെടുത്തി. ഒരാൾ എവിടെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നും അതിനെക്കുറിച്ച് പറയാൻ വിജയ് ആരുമല്ലെന്നും സാമി പറഞ്ഞു. 'നിങ്ങൾ ജീവിതത്തിൽ വലിയ നടനാണ്. വർഷാവർഷം നിങ്ങൾ ആരാധകർക്കൊപ്പം ഫോട്ടോഷൂട്ട് നടത്താറുണ്ട്. എൻ നെഞ്ചിൽ കുടിയിറിക്കും മക്കളേ എന്നാണ് അവരെ വിശേഷിപ്പിക്കുന്നതും. ഇവർക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത് കൈയും കൊടുക്കുന്ന നിങ്ങൾ അകത്തുചെന്ന് ഡെറ്റോൾ ഉപയോഗിച്ച് ആ കൈ കഴുകുന്നു. ഇത് ഞാൻ തന്നെ കണ്ടിട്ടുള്ളതാണ്. ഇതാണ് നിങ്ങളുടെ യഥാർഥ അഭിനയം എന്നും പരിഹസിക്കുന്നുണ്ട്.

വിജയ് ഉയർന്ന പ്രതിഫലം വാങ്ങുന്നതിനേയും സംവിധായകൻ പരിഹസിക്കുന്നുണ്ട്. എന്തിനാണ് രണ്ട് മാസം അഭിനയിച്ച് ഇത്രയും തുക നിങ്ങൾ സമ്പാദിക്കുന്നത്.എല്ലാം ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു. ഇങ്ങനെയുള്ള ആൾ ജനങ്ങളെ പറ്റിക്കുകയാണ്. എത്രനാൾ തമിഴ്‌നാടിനെ പറ്റിക്കും. ദയവ് ചെയ്ത സ്റ്റേജിൽ എത്തി ആളുകളെ പറ്റിക്കരുത്.'സാമി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP