Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുവാദമില്ലാതെ റോഡ് വെട്ടിപ്പൊളിച്ചു; റിലയൻസ് ജിയോക്ക് 25 ലക്ഷം രൂപ പിഴയിടുമെന്ന് ബി.ബി.എംപി; കേബിളിട്ട ശരണ്യ കൺസ്ട്രക്ഷൻസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും; കമ്പനിയുടെ തോന്ന്യവാസം അടുത്തിടെ നവീകരിച്ച റോഡിലെന്ന് അധികൃതർ; മറ്റുടെലികോം കമ്പനികൾക്ക് ഇതുമുന്നറിയിപ്പാണെന്നും ബി.ബി.എംപി

അനുവാദമില്ലാതെ റോഡ് വെട്ടിപ്പൊളിച്ചു; റിലയൻസ് ജിയോക്ക് 25 ലക്ഷം രൂപ പിഴയിടുമെന്ന് ബി.ബി.എംപി; കേബിളിട്ട ശരണ്യ കൺസ്ട്രക്ഷൻസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും; കമ്പനിയുടെ തോന്ന്യവാസം അടുത്തിടെ നവീകരിച്ച റോഡിലെന്ന് അധികൃതർ; മറ്റുടെലികോം കമ്പനികൾക്ക് ഇതുമുന്നറിയിപ്പാണെന്നും ബി.ബി.എംപി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു; അനുവാദമില്ലാതെ റോഡ് വെട്ടിപ്പൊളിച്ചതിന് റിലയൻസ് ജിയോ കമ്പനിക്ക് 25 ലക്ഷം രൂപ പിഴയിടുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബി.ബി.എംപി.).റോഡ് വീതികൂട്ടുന്ന പദ്ധതിയുടെ ഭാഗമായി അടുത്തിടെയാണ് ഈ റോഡ് ബി.ബി.എംപി. നവീകരിച്ചത്. റോഡ് പൊളിച്ചിടത്ത് ശരണ്യ കൺസ്ട്രക്ഷൻസിന്റെ തൊഴിലാളികൾ റീടാറിങ് നടത്തിയെങ്കിലും പിഴ ഈടാക്കുമെന്നും മറ്റുടെലികോം കമ്പനികൾക്ക് ഇതുമുന്നറിയിപ്പാണെന്നും ബി.ബി.എംപി. വ്യക്തമാക്കി.

കോർപ്പറേഷന്റെ അനുമതിയില്ലാതെ സർജാപുരയിലാണ് കേബിളിടാൻവേണ്ടി റിലയൻസ് ജിയോ ഫൈബറിന്റെ കരാറേറ്റെടുത്ത ശരണ്യ കൺസ്ട്രക്ഷൻസ് എന്ന കമ്പനി റോഡ് വെട്ടിപ്പൊളിച്ചത്. ഇത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടായതായി ബി.ബി.എംപി. പത്രക്കുറിപ്പിലൂടെ അറിയിച്ചു. കേബിളിട്ട ശരണ്യ കൺസ്ട്രക്ഷൻസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം നടത്തുമെന്നും ബി.ബി.എംപി. വ്യക്തമാക്കി.

സർജാപുര റോഡിലെ സ്പ്രിങ് വാലി അപ്പാർട്ട്മെന്റ്‌സിനുസമീപം മൂന്നുസ്ഥലങ്ങളിൽ ശരണ്യ കൺസ്ട്രക്ഷൻസ് ജീവനക്കാർ റോഡ് കുഴിച്ചത് ബി.ബി.എംപി. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ വിജയ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.ഇതേത്തുടർന്ന് വിജയ് കുമാർ ബെല്ലന്ദൂർ പൊലീസ് സ്റ്റേഷനിൽ പരാതിനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP