Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹം വിളിച്ച് ചൊല്ലിയപ്പോൾ തടസം ഉന്നയിച്ചുകൊണ്ടു മറ്റൊരു പെൺകുട്ടി; എങ്കിൽ പള്ളയിൽ വച്ച് കെട്ടാനാവില്ലെന്ന് സഭ; രജിസ്റ്റർ മാരേജ് നടത്തി വിവാഹം ആശീർവാദത്തിന് അനുമതി തേടി വരനും വധുവും കോടതിയിൽ; അത് തങ്ങളുടെ പണിയല്ലെന്ന് കോടതിയിൽ; പള്ളി നിയമം ലംഘിച്ച് വിവാഹം നടത്തിയവരെ കൈവിട്ട് കോടതിയും

വിവാഹം വിളിച്ച് ചൊല്ലിയപ്പോൾ തടസം ഉന്നയിച്ചുകൊണ്ടു മറ്റൊരു പെൺകുട്ടി; എങ്കിൽ പള്ളയിൽ വച്ച് കെട്ടാനാവില്ലെന്ന് സഭ; രജിസ്റ്റർ മാരേജ് നടത്തി വിവാഹം ആശീർവാദത്തിന് അനുമതി തേടി വരനും വധുവും കോടതിയിൽ; അത് തങ്ങളുടെ പണിയല്ലെന്ന് കോടതിയിൽ; പള്ളി നിയമം ലംഘിച്ച് വിവാഹം നടത്തിയവരെ കൈവിട്ട് കോടതിയും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; വിവാഹം ആശീർവദിച്ചു നൽകാൻ പള്ളി അധികാരികളോടു സഭ നിർദ്ദേശിക്കണമെന്ന ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി.ബാലരാമപുരം സിഎസ്‌ഐ ഡിസ്ട്രിക്ട് ചർച്ചിൽ വിവാഹം നടത്തിക്കൊടുക്കാൻ നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശികൾ 2015ൽ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.സഭയിലെ 2 അംഗങ്ങൾ തമ്മിലുള്ള വിവാഹം ആശീർവദിച്ചു നൽകുന്നതു പള്ളിയുടെ പൊതു കടമയോ പൊതു ചടങ്ങോ ആയി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഹർജിക്കാർ വിവാഹ ഒരുക്ക കൗൺസിലിങ്ങിൽ പങ്കെടുക്കുകയും വിവാഹ അറിയിപ്പിനു പണമടയ്ക്കുകയും ചെയ്തിരുന്നു. 2 ഞായറാഴ്ച വിളിച്ചുചൊല്ലിയപ്പോൾ മറ്റൊരു യുവതി രംഗത്തെത്തി സഭാ കോടതിയിൽ പരാതിപ്പെട്ടു.യുവാവ് മുൻപു വിവാഹ വാഗ്ദാനം നൽകി തന്നെ ചൂഷണം ചെയ്തിട്ടുണ്ടെന്നും പൊലീസിൽ പീഡനക്കേസ് ഉണ്ടെന്നുമായിരുന്നു ആരോപണം. വ്യക്തിവിരോധം മൂലം വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നു യുവാവ് വിശദീകരിച്ചെങ്കിലും വിവാഹം ആശീർവദിക്കാനാവില്ലെന്നു സഭാ കോടതി തീരുമാനിച്ചതാണ് ഹർജിക്ക് ആധാരം.

സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവകയുടെ തീരുമാനപ്രകാരം വിവാഹ കർമം നടത്തിക്കൊടുക്കില്ലെന്ന് അറിയിച്ചതാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. ഹർജി നിലവിലിരിക്കെ ഇരുവരും സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായെങ്കിലും നിയമ പ്രശ്‌നത്തിനു കോടതി തീർപ്പുണ്ടാക്കുകയായിരുന്നു. ക്രിസ്ത്യൻ വിവാഹ നിയമത്തിനു കീഴിലുള്ള അധികാരി എന്ന നിലയ്ക്കു വിവാഹ ആശീർവാദം പള്ളി അധികൃതരുടെ പൊതു കടമയാണെന്നും ഹർജി പരിഗണിച്ചു നിർദ്ദേശം നൽകാൻ കോടതിക്കു സാധ്യമാണെന്നും ഹർജിഭാഗം വാദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP