Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാബറി കേസിൽ നിർണ്ണായക വഴിത്തിരിവ്; കേസിൽ അനുകൂല വിധി വന്നാൽ പോലും രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് മുസ്ലിം ബുദ്ധിജീവികളുടെ സംഘടന; കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിന് തയ്യാർ; രാജ്യത്തെ സമാധാനത്തിനാണ് ഇന്ത്യൻ മുസ്ലീങ്ങൾ മുൻഗണന നൽകുന്നതെന്നും ഇന്ത്യൻ മുസ്ലിം ഫോർ പീസ്; അന്തിമ വാദം കേൾക്കുന്നതിനിടെ ബാബറി കേസിൽ പുതിയ പ്രതീക്ഷകൾ

ബാബറി കേസിൽ നിർണ്ണായക വഴിത്തിരിവ്; കേസിൽ അനുകൂല വിധി വന്നാൽ പോലും രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് മുസ്ലിം ബുദ്ധിജീവികളുടെ സംഘടന; കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിന് തയ്യാർ; രാജ്യത്തെ സമാധാനത്തിനാണ് ഇന്ത്യൻ മുസ്ലീങ്ങൾ മുൻഗണന നൽകുന്നതെന്നും ഇന്ത്യൻ മുസ്ലിം ഫോർ പീസ്; അന്തിമ വാദം കേൾക്കുന്നതിനിടെ ബാബറി കേസിൽ പുതിയ പ്രതീക്ഷകൾ

മറുനാടൻ ഡെസ്‌ക്‌

 ലക്‌നൗ: രാജ്യം ഉറ്റുനോക്കുന്ന ബാബറി കേസിൽ സുപ്രീം കോടതിയിൽ അന്തിമവാദം നടക്കവേ, നിർണ്ണായക നീക്കവുമായ മുസ്ലിം ബുദ്ധിജീവകളുടെ സംഘടന. കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കാൻ തയ്യാറാണെന്നും കോടതി അനുകൂല വിധി പറഞ്ഞാൽ പോലും അവിടെ മുസ്ലിം പള്ളി പണിയുക സാധ്യമല്ലെന്നും മുസ്ലിം ബുദ്ധിജീവികൾ നേതൃത്വം നൽകുന്ന ഇന്ത്യൻ മുസ്ലിം ഫോർ പീസ് എന്ന സംഘടന വ്യക്തമാക്കി. കേസ് കോടതിക്ക് പുറത്ത് ഒത്തുതീർക്കാമെന്നും രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി വിട്ടുകൊടുക്കാമെന്നും മുസ്ലിം ബുദ്ധിജീവികൾ നേതൃത്വം നൽകുന്ന ഇന്ത്യൻ മുസ്ലിം ഫോർ പീസ് എന്ന സംഘടന അറിയിച്ചു. കേസിൽ അനുകൂല വിധി വന്നാൽ പോലും ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാണെന്നും രാജ്യത്തെ സമാധാനത്തിനാണ് ഇന്ത്യൻ മുസ്ലിംകൾ മുൻഗണന നൽകുന്നതെന്നും സംഘടന വക്താക്കൾ അറിയിച്ചു.

'ഈ സാഹചര്യത്തിൽ ഞങ്ങൾ യാഥാർത്ഥ്യം മനസ്സിലാക്കുകയാണ്. കോടതി അനുകൂല വിധി പറഞ്ഞാൽ പോലും അവിടെ മുസ്ലിം പള്ളി പണിയുക സാധ്യമല്ല. രാജ്യത്തെ നിലവിലെ അന്തരീക്ഷത്തിൽ ഈ സ്വപ്നം സാക്ഷാത്കരിക്കില്ല. കോടതി വിധി അനുകൂലമായെന്നിരിക്കട്ടെ, ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുക്കുമെന്ന് ഉറപ്പാണ്. അതേസമയം, ആരാധനാലയ നിയമം ശക്തമാക്കണമെന്ന് ഞങ്ങൾക്ക് ഉറപ്പ് തരണം'- മുൻ അലിഗഢ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ജനറൽ സമീർ ഉദ്ദിൻ ഷാ മാധ്യമങ്ങളോട് പറഞ്ഞു. കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിന് തയ്യാറാണെന്നും രാജ്യത്തിന്റെ സമാധാനവും വികസനവും മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി വിട്ടുകൊടുക്കാൻ മുസ്ലിം സംഘടനകൾ തയ്യാറാണെന്ന് നേരത്തെയും അഭ്യൂഹമുണ്ടായിരുന്നെങ്കിലും നേതാക്കൾ നേരിട്ട് രംഗത്തെത്തുന്നത് ആദ്യമായാണ്. സുന്നി സെൻട്രൽ വഖഫ് ബോർഡാണ് കേസിലെ പ്രധാന കക്ഷി. മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സുപ്രീം കോടതി ആഗസ്റ്റിൽ എല്ലാ ദിവസവും അയോധ്യക്കേസിൽ വാദം കേൾക്കാൻ തീരുമാനിച്ചത്. നവംബറിൽ വിധി വരുമെന്ന് സൂചനയുണ്ടെങ്കിലും സുപ്രീം കോടതി വ്യക്തത വരുത്തിയിട്ടില്ല. ഒക്ടോബർ 17ന് വാദം കേൾക്കൽ അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. 2010 അലഹാബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധ സംഘടനകളും വ്യക്തികളും നൽകിയ 14 ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP