Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തുടർച്ചയായി രണ്ടാം ടെസ്റ്റിലും തകർപ്പൻ സെഞ്ച്വറി നേടി മായങ്ക് അഗർവാൾ; അർധ സെഞ്ച്വറികൾ നേടി പിന്തുണയുമായി പുജാരയും ക്യാപ്റ്റൻ കോലിയും; നിരാശപ്പെടുത്തിയത് കഴിഞ്ഞ കളിയിലെ സൂപ്പർ സ്റ്റാർ രോഹിത് ശർമ്മ മാത്രം; റബാഡയ്ക്ക് മൂന്ന് വിക്കറ്റ്; പൂണെ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

തുടർച്ചയായി രണ്ടാം ടെസ്റ്റിലും തകർപ്പൻ സെഞ്ച്വറി നേടി മായങ്ക് അഗർവാൾ; അർധ സെഞ്ച്വറികൾ നേടി പിന്തുണയുമായി പുജാരയും ക്യാപ്റ്റൻ കോലിയും; നിരാശപ്പെടുത്തിയത് കഴിഞ്ഞ കളിയിലെ സൂപ്പർ സ്റ്റാർ രോഹിത് ശർമ്മ മാത്രം; റബാഡയ്ക്ക് മൂന്ന് വിക്കറ്റ്; പൂണെ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

സ്പോർട്സ് ഡെസ്‌ക്‌

പൂണെ: സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. തുടർച്ചയായി രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടിയ ഒപ്പണർ മായങ്ക് അഗർവാൾ 108(195), അർധസെഞ്ച്വറികൾ നേടിയ ചെതേശ്വർ പുജാര 58(112) പുറത്താകാതെ നിൽക്കുന്ന ക്യാപ്റ്റൻ വിരാട് കോലി 63(105) എന്നിവരുടെ മികവിൽ ഒന്നാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 273 റൺസ് എന്ന നിലയിലാണ്. മായങ്ക് അഗർവാൾ, രോഹിത് ശർമ്മ, ചെതേശ്വർ പുജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടടമായത്. കാഗിസോ റബാഡയാണ് മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത്. ഒന്നാം ദിനം കളി നിർത്തുമ്പോൾ റഹാനെ 18*(70) ആണ് കോലിക്ക് കൂട്ട്.

ടോസ് നേടിയ ഇന്ത്യൻ നായകൻ കോലി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ടീം സ്‌കോർ 25ൽ എത്തിയപ്പോൾ ഓപ്പണർ രോഹിത് ശർമ്മ 14(35)യെ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന്റെ കൈകളിലെത്തിച്ചാണ് റബാഡ മടക്കിയത്. രണ്ടാം വിക്കറ്റിൽ പുജാരയും അഗർവാളും ചേർന്ന് 138 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. ഡുപ്ലസിസ് പിടിച്ചാണ് പുജാര പുറത്തായത്.
തുടർച്ചയായ രണ്ടാം സെഞ്ചുറി കുറിച്ച മായങ്ക് 195 പന്തിൽ നിന്ന് രണ്ടു സിക്സും 16 ബൗണ്ടറികളുമടക്കമാണ് 108 റൺസ് നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP