Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിനി സ്‌ക്രീനിലെ പാചകവിദഗ്ധ ഇപ്പോൾ സൈബർ ലോകത്തെ കിടിലൻ വ്‌ളോഗർ; മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച യുട്യൂബ് വ്‌ളോഗ് പിന്തുടരുന്നത് മൂന്ന് ലക്ഷത്തിലേറെ പേർ; സ്വന്തം വീട്ടിലെ അടുക്കളയിൽ വെച്ച് ഭക്ഷണം പാചകം ചെയ്യുന്ന വീഡിയോകൾ സൈബർ ലോകത്തും വൈറൽ; സബ്സ്‌ക്രൈബേർസ് മീറ്റപ്പു കൂടി നടത്തി പുതുമാതൃക തീർക്കാൻ ലക്ഷ്മി നായർ; 'സൗഹൃദം എ ഡേ വിത്ത് ലക്ഷ്മി നായർ' സംഘടിപ്പിക്കുന്നത് ട്രിവാൻഡ്രം ക്ലബ്ബ് സുബ്രമണ്യം ഹാളിൽ

മിനി സ്‌ക്രീനിലെ പാചകവിദഗ്ധ ഇപ്പോൾ സൈബർ ലോകത്തെ കിടിലൻ വ്‌ളോഗർ; മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച യുട്യൂബ് വ്‌ളോഗ് പിന്തുടരുന്നത് മൂന്ന് ലക്ഷത്തിലേറെ പേർ; സ്വന്തം വീട്ടിലെ അടുക്കളയിൽ വെച്ച് ഭക്ഷണം പാചകം ചെയ്യുന്ന വീഡിയോകൾ സൈബർ ലോകത്തും വൈറൽ; സബ്സ്‌ക്രൈബേർസ് മീറ്റപ്പു കൂടി നടത്തി പുതുമാതൃക തീർക്കാൻ ലക്ഷ്മി നായർ; 'സൗഹൃദം എ ഡേ വിത്ത് ലക്ഷ്മി നായർ' സംഘടിപ്പിക്കുന്നത് ട്രിവാൻഡ്രം ക്ലബ്ബ് സുബ്രമണ്യം ഹാളിൽ

മറുനാടൻ ഡെസ്‌ക്‌

ടെലിവിഷൻ അവതാരകയും പാചക വിദഗ്ദയും ലോ അക്കാഡമി പ്രിൻസിപലുമൊക്കെയായ ലക്ഷ്മീ നായർ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഫ്‌ളേവേഴ്‌സ് ഓഫ് ഇന്ത്യ, മാജിക് ഓവൻ എന്നീ കുക്കറി ഷോകളിലൂടെ മലയാളി വീട്ടമ്മമാരുടെ മനസ്സിൽ ഇടം നേടാൻ ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ യുട്യൂബിൽ ആരംഭിച്ച ചാനലിലൂടെ താരത്തിന്റെ വ്‌ളോഗുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ നാളെ തിരുവനന്തപുരത്ത് നടക്കാൻ പോകുന്ന ലക്ഷ്മി നായരുടെ സബ്‌സ്‌ക്രൈബേർസ് മീറ്റ് അപ്പിന്റെ വിശേഷങ്ങൾ പുറത്തുവന്നിരിക്കയാണ്.

ലക്ഷ്മി നായരുടെ യുട്യൂബ് ചാനലാണ് ലക്ഷ്മി നായർ വ്‌ളോഗ്‌സ്. ഏതാനും മാസങ്ങൾക്ക് മുൻപ് ആരംഭിച്ച ചാനലിൽ ലക്ഷ്മി നായർ സ്‌പെഷ്യൽ റെസിപ്പികളും, പാചക പരീക്ഷണങ്ങളുമായിട്ടാണ് താരം എത്തുന്നത്. സ്വന്തം വീട്ടിലെ അടുക്കളയിലാണ് വ്‌ളോഗ് വീഡിയോസ് ഷൂട്ട് ചെയ്യുന്നത്. മായം ചേർക്കാത്ത രുചികരമായ ഭക്ഷണം ഉണ്ടാക്കാൻ പഠിപ്പിക്കുന്ന ലക്ഷ്മിയുടെ ചാനലിന് മൂന്നേകാൽ ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് ലക്ഷ്മി നായർ സബ്‌സ്‌ക്രൈബേഴ്‌സ് മീറ്റ് പ്രഖ്യാപിച്ചത്.

സമയപരിധി ഉണ്ടായിരുന്നെങ്കിലും അതിന് മുമ്പേ തന്നെ രണ്ടായിരത്തോളം പേർ രജിസ്റ്റർ ചെയ്തതിനാൽ രജിസ്‌ട്രേഷൻ അവസാനിപ്പിക്കേണ്ടിവരികയായിരുന്നു. നാളെയാണ് ലക്ഷ്മി നായരുടെ സബ്‌സ്‌ക്രൈബേഴ്‌സ് മീറ്റ് അപ്പ് തിരുവനന്തപുരത്ത് നടക്കുന്നത്. രജിസ്റ്റർ ചെയ്ത എല്ലാവർക്കും ഇൻവിറ്റേഷൻ കാർഡ് അയച്ചുകഴിഞ്ഞു.

തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽജില്ലകളിൽ നിന്നുപോലും കുടുംബസമേതം ആൾക്കാർ മീറ്റപ്പിലേക്ക് എത്തുമെന്ന് ലക്ഷ്മി നായർ മറുനാടനോട് വെളിപ്പെടുത്തി. സൗഹൃദം എ ഡേ വിത്ത് ലക്ഷ്മി നായർ എന്നാണ് മീറ്റ് അപ്പിന് പേര് നൽകിയിരിക്കുന്നത്. നാളെ തിരുവനന്തപുരത്തെ വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബിലാണ് മീറ്റ് അപ്പ് നടക്കുക. പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ ആളുകൾ എത്തുമെന്നതിനാൽ രണ്ടു സെഷനായിട്ടാകും പരിപാടി നടത്തുക.

രാവിലെ 9.30 മുതൽ ഒരു സെഷനും 12.30 മുതൽ മറ്റൊരു സെഷനുമാകും നടക്കുക. ഓരോ മണിക്കൂറാകും ഓരോ സെഷനും ഉണ്ടാകുക. 3. 30 തോടെ പരിപാടി അവസാനിപ്പിക്കും. ലക്ഷ്മി നായരും ടീമും തയ്യാറാക്കുന്ന സ്‌പെഷ്യൽ ഭക്ഷണമാണ് മീറ്റ് അപ്പിന് എത്തുന്നവർക്കായി നൽകുന്നത്. ഇൻവിറ്റേഷൻ കാർഡ് ഇല്ലാത്തവരെ ഒരു കാരണവശാലും അകത്തേക്ക് കടത്തിവിടില്ല. ഇവന്റ് മാനേജ്‌മെന്റുകാർക്കാണ് പരിപാടിയുടെ ചുമതല. അതിനാൽ തന്നെ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ഗേറ്റ് മുതൽ തന്നെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി സെക്യുരിറ്റി ചെക്കിങ്ങ് കാണും. ലക്ഷ്മിനായർ അയച്ചുനൽകിയ എൻട്രി കാർഡിനൊപ്പം തിരിച്ചറിയൽ രേഖയും കൊണ്ടുവരുന്നവർക്ക് മാത്രമാകും ഹാളിലേക്ക് പ്രവേശനം ഉണ്ടാവുക. സബ്‌സ്‌ക്രൈബേഴ്‌സിനെ കാണാനായി സന്തോഷത്തോടെയും ത്രില്ലിലുമാണ് ലക്ഷ്മി നായർ ഇപ്പോൾ. എല്ലാവരെയും ഉൾക്കൊള്ളിക്കാൻ പറ്റാത്തതിൽ സങ്കടവും ലക്ഷ്മി പങ്കുവയ്ക്കുന്നു. അതിനാൽ അവർക്കായി അടുത്തു തന്നെ മറ്റൊരു മീറ്റ് അപ്പും ലക്ഷ്മി വാഗ്ദാനം ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP