Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കും! മൂർച്ച കൂടിയാൽ പ്രശ്നമാവുമോ എന്നറിയില്ല; സർക്കാർ നിർദ്ദേശിക്കുന്നതുവരെ തുടരും'; ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി പദവിയിൽ തന്നെ നിയമിച്ച പിണറായി സർക്കാറിനെ ട്രോളിക്കൊന്ന് ജേക്കബ് തോമസ്; പുസ്തകമെഴുതിയതിനും വിമർശിച്ചതിനും സസ്പെൻഷൻ നൽകിയ പിണറായി സർക്കാറിനെതിരെ പോരാടി ജയിച്ച മുൻ വിജിലൻസ് ഡയറക്ടർ പോരാട്ടം അവസാനിപ്പിക്കുന്നില്ല

'101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കും! മൂർച്ച കൂടിയാൽ പ്രശ്നമാവുമോ എന്നറിയില്ല; സർക്കാർ നിർദ്ദേശിക്കുന്നതുവരെ തുടരും'; ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി പദവിയിൽ തന്നെ നിയമിച്ച പിണറായി സർക്കാറിനെ ട്രോളിക്കൊന്ന് ജേക്കബ് തോമസ്; പുസ്തകമെഴുതിയതിനും വിമർശിച്ചതിനും സസ്പെൻഷൻ നൽകിയ പിണറായി സർക്കാറിനെതിരെ പോരാടി ജയിച്ച മുൻ വിജിലൻസ് ഡയറക്ടർ പോരാട്ടം അവസാനിപ്പിക്കുന്നില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പിണറായി സർക്കാറിന് ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണ് ജേക്കബ് തോമസിന്റെ സസ്പെൻഷനും തുടർന്ന് അദ്ദേഹം നിയമപോരാട്ടത്തിലൂടെ പുനർ നിയമനം നേടിയതും. എന്നാൽ സർക്കാർ ഉദ്യോഗസ്ഥനായി നിലനിന്നുകൊണ്ടുതന്നെ സർക്കാറിന്റെ മോശം പ്രവണതകളെ വിമർശിക്കുമെന്ന തന്റെ മുൻ നിലപാട് അദ്ദേഹം ഇപ്പോഴും തുടരുകയാണ്.ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി ആയി ജേക്കബ് തോമസ് ചുമതലയേറ്റതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം അതാണ് തെളിയിക്കുന്നത്. '101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കും, മൂർച്ച കൂടിയാൽ പ്രശ്നമാവുമോ എന്നറിയില്ല. സർക്കാർ നിർദ്ദേശിക്കുന്നത് വരെ തുടരും'- സർക്കാറിനെ രൂക്ഷമായ ട്രോളിക്കൊണ്ടായിരുന്നു ജേക്കബ് തോമസിന്റെ ആദ്യ പ്രതികരണം.

ഒന്നര വർഷത്തെ സസ്പെൻഷനു ശേഷമാണ് സർക്കാർ സർവീസിലേക്കുള്ള ജേക്കബ് തോമസിന്റെ തിരിച്ചു വരവ്. മെറ്റൽ ഇൻസ്ട്രീസ് ഡയറക്ടർ പദവി, വിജിലൻസ് ഡയറക്ടർ പദവിക്ക് തുല്യമായി ഉയർത്തിയതിന് സർക്കാരിനോട് നന്ദി ഉണ്ടെന്നായിരുന്നു ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപ് ജേക്കബ് തോമസിന്റെ പരിഹാസം.സസ്പെൻഷൻ റദ്ദാക്കി ജേക്കബ് തോമസിനെ തിരികെയെടുക്കാൻ ജൂലൈ 29നാണ് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടത്.

വ്യവസായ വകുപ്പിലെ ബന്ധുനിയമ കേസിൽ ഇ.പി.ജയരാജനെ പ്രതിയാക്കിയതോടെയാണ് വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് സർക്കാരിന് അനഭിമതനായത്. ഇതേ തുടർന്ന് ജയരാജന് മന്ത്രിസ്ഥാനവും രാജി വയ്ക്കേണ്ടി വന്നു. വിജിലൻസ് ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ട ജേക്കബ് തോമസ് സസ്പെഷനിലുമായി. എന്നാൽ കോടതി ഉത്തരവിനെ തുടർന്ന് ജേക്കബ് തോമസിന് സർക്കാർ വീണ്ടും നിയമനം നൽകിയതും വ്യവസായമന്ത്രിയായ ഇ പി ജയരാജന് കീഴിൽ ആണെന്നതും ശ്രദ്ധേയമായി.

ഓഖി രക്ഷാപ്രവർത്തനത്തിൽ സർക്കാരിനെ വിമർശിച്ചതിനാണ് ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് 2017 ഡിസംബറിൽ സസ്പെൻഷൻ ലഭിച്ചത്. പിന്നീട് അനുമതിയില്ലാതെ പുസ്‌കമെഴുതിയതിനും തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിലെ അഴിമതി കേസും ചൂണ്ടികാട്ടി സസ്പെൻഷൻ കാലവധി പലതവണ നീട്ടി. തുടർച്ചയായ സസ്പെൻഷനുകൾ നിയമലംഘനമെന്ന് ചൂണ്ടികാട്ടിയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ കോടതി ഉത്തരവിട്ടത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അടുത്ത വർഷം മെയ് 31വരെയാണ് ജേക്കബ് തോമസിന് സർവ്വീസുള്ളത്.

ഇരുമ്പുണ്ടാക്കാൻ താൻ പഠിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ ജേക്കബ് തോമസ് പ്രതികരിച്ചത്. ഒരു ഡിജിപിയുടെ പണി ഇരുമ്പ് ഉണ്ടാക്കലാണോ എന്നതൊക്കെ സർക്കാരിന്റെ തീരുമാനമാണല്ലോ ? ഡിജിപി റാങ്കിലുള്ളയാൾ ഇടപെടേണ്ട ക്രമസമാധാന പ്രശ്‌നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ല. വ്യവസായ വകുപ്പിൽ തന്നെ നിയമിച്ചത് പകപോക്കലാണ്. താൻ വിജിലൻസിൽ ജോലിചെയ്യുമ്പോൾ കേസിൽ കുടുങ്ങി പുറത്തുപോയ ആളാണ് വ്യവസായമന്ത്രി. ചില തസ്തികകളിൽ നിയമിക്കുമ്പോൾ അത് നൽകുന്ന സന്ദേശം ജനം തിരിച്ചറിയുമെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP