Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`എന്റെ കയ്യിൽ ഒരു രൂപ പോലും എടുക്കാനില്ല`; മറ്റ് ബാങ്കുകളിൽ ഉണ്ടായിരുന്ന മുഴുവൻ സമ്പാദ്യവും പി.എം.സിയിൽ നിക്ഷേപിച്ചു; ഇപ്പോൾ അമ്മയെ ചികിത്സിക്കാൻ പോലും പണമില്ല; പിടിച്ച് നിൽക്കുന്നത് സ്വർണം വിറ്റും സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിയും; സഹകരണ ബാങ്കിലെ പ്രതിസന്ധി ജീവിതം പെരുവഴിയിലാക്കിയ കഥ വെളിപ്പെടുത്തി ടെലിവിഷൻ താരം

`എന്റെ കയ്യിൽ ഒരു രൂപ പോലും എടുക്കാനില്ല`; മറ്റ് ബാങ്കുകളിൽ ഉണ്ടായിരുന്ന മുഴുവൻ സമ്പാദ്യവും പി.എം.സിയിൽ നിക്ഷേപിച്ചു; ഇപ്പോൾ അമ്മയെ ചികിത്സിക്കാൻ പോലും പണമില്ല; പിടിച്ച് നിൽക്കുന്നത് സ്വർണം വിറ്റും സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിയും; സഹകരണ ബാങ്കിലെ പ്രതിസന്ധി ജീവിതം പെരുവഴിയിലാക്കിയ കഥ വെളിപ്പെടുത്തി ടെലിവിഷൻ താരം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പണം നിക്ഷേപിച്ചതിന് ശേഷം ബാങ്കുകൾ പൊട്ടി പണം നഷ്ടപ്പെട്ടവരുടെ അനുഭവങ്ങൾ നമുക്ക് പരിചിതമാണ്. സാധാരണക്കാർക്കാണ് കൂടുതലും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറുള്ളത്. എന്നാൽ ഇപ്പോൾ പ്രമുഖ ടെലിവിഷൻ താരമായ നൂപുർ അലങ്കാറിന്റേത് സമാനമായ ഒരു അവസ്ഥയാണ്. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര ബാങ്കിൽ പണം നിക്ഷേപിച്ച് തന്റെ സമ്പാദ്യം മുഴുവൻ നഷ്ടമാവുകയും അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുന്ന അമ്മയെ പോലും ചികിത്സിക്കാൻ കഴിയാത്ത അവസ്ഥയാണ് എന്നും വെളിപ്പെടുത്തുകയാണ് താരം. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് (പിഎംസി) പ്രതിസന്ധിയാണ് തന്റെ ജീവിതത്തിലെ മോശം അവസ്ഥയ്ക്ക് കാരണം എന്ന് താരം വാർത്താ ഏജൻസിയായ എ.എൻഐയോട് പറഞ്ഞു.

ജീവിത്തിൽ സമ്പാദിച്ചതെല്ലാം പിഎംസിയിൽ വിശ്വസിച്ച് അവിടെയാണ് നൂപുർ നിക്ഷേപിച്ചത്. ബാങ്കിനെക്കുറിച്ചുള്ള വിശ്വാസ്യത കൊണ്ടാണ് മറ്റ് ബാങ്കിലുള്ള നിക്ഷേപങ്ങൾ ഉൾപ്പടെ ഇങ്ങോട്ട് മാറ്റിയതിന് കാരണം എന്നും താരം പറയുന്നു. പിഎംസിയിലെ എല്ലാ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. എല്ലാ വഴികളും അടഞ്ഞ് സ്വർണാഭരണങ്ങൾ വിൽക്കേണ്ടി വന്ന ഗതിക്കേടിൽ എത്തി നിൽക്കുകയാണെന്നും നടി പറഞ്ഞു.

അമ്മ അത്യാസന്നനിലയിൽ കഴിയുകയാണ്. ഭർത്താവിന്റെ പിതാവ് അടുത്തിടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മറ്റുള്ളവരുടെ മുൻപിൽ പണത്തിനായി യാചിക്കേണ്ട അവസ്ഥയിലാണെന്നും നടി പറയുന്നു. സ്വർണം വിറ്റും പ്രശ്നങ്ങൾ തീർന്നില്ലെങ്കിൽ, വീട്ടിലെ സാധനസാമഗ്രികൾ വിൽക്കാനും താനും നിർബന്ധിതയാകുമെന്നും നടി തുറന്നുപറയുന്നു. പരിചയമുള്ള ഒരു നടന്റെ കയ്യിൽ നിന്നും 3000 രൂപ വായ്പയായി വാങ്ങേണ്ടി വന്നു. മറ്റൊരാൾ 500 രൂപ തന്നു സഹായിച്ചു.ഇതുവരെ 50000 രൂപ പലവഴികളില്ലായി കടമെടുത്തിട്ടുണ്ട്. പിഎംസിയിൽ നിക്ഷേപിച്ച പണം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ഇപ്പോൾ കഴിയുന്നതെന്നും നടി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP