Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മേരികോമിന്റെ തേരോട്ടം; മെഡലുറപ്പിച്ച് സെമിയിൽ; ഇടിച്ചിട്ടത് ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവിനെ; 51കിലോ വിഭാഗത്തിലെ ആദ്യ മെഡൽ

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മേരികോമിന്റെ തേരോട്ടം; മെഡലുറപ്പിച്ച് സെമിയിൽ; ഇടിച്ചിട്ടത് ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവിനെ; 51കിലോ വിഭാഗത്തിലെ ആദ്യ മെഡൽ

മറുനാടൻ ഡെസ്‌ക്‌

ഉലൻ ഉദെ; ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ മേരികോം. ആറു തവണ ലോകചാമ്പ്യനായ മേരികോം ലോക ചാമ്പ്യൻഷിപ്പിൽ സെമിഫൈനലിൽ പ്രവേശിച്ചു. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ എട്ടാം മെഡൽ കൂടിയാണ് മേരികോം ഉറപ്പിച്ചത്. 51 കിലോ വിഭാഗത്തിൽ മേരികോമിന്റെ ആദ്യ മെഡൽ കൂടിയാകും ഇത്.

റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയയെ ആണ് ക്വാർട്ടറിൽ മേരികോം ഇടിച്ചിട്ടത്. 51 കിലോ വിഭാഗത്തിൽ 5-0ത്തിന് അനായാസമായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം.

നേരത്തേ എട്ട് സ്വർണ്ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട് മേരി ഈ വർഷം മാത്രം നേടിയത് രണ്ട് സ്വർണ്ണമാണ്. ഇന്തോനേഷ്യയിൽ വെച്ചു നടന്ന പ്രെസിഡന്റ് കപ്പിലും ഗുവാഹത്തിയിലെ ഇന്ത്യ ഓപ്പണിലുംമാണ് അവർ സ്വർണം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP