Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ 90ശതമാനം രാജ്യങ്ങളെയും സാമ്പത്തിക മാന്ദ്യം ബാധിക്കും; ഏറ്റവും വലിയ തിരിച്ചടി ഇന്ത്യയ്ക്കും ബ്രസീലിനും; ശക്തമായ മുന്നറിയിപ്പുകളുമായി അന്താരാഷ്ട്ര ധനകാര്യ ഏജൻസികൾ

ലോകത്തെ 90ശതമാനം രാജ്യങ്ങളെയും സാമ്പത്തിക മാന്ദ്യം ബാധിക്കും; ഏറ്റവും വലിയ തിരിച്ചടി ഇന്ത്യയ്ക്കും ബ്രസീലിനും; ശക്തമായ മുന്നറിയിപ്പുകളുമായി അന്താരാഷ്ട്ര ധനകാര്യ ഏജൻസികൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ; ദശാബ്ദത്തിലെ ഏറ്റവുംകുറഞ്ഞ വളർച്ചനിരക്കാണ് ഈവർഷം വിവിധ രാജ്യങ്ങൾക്കുണ്ടാവുക. അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യയെയും ബ്രസീലിനെയും ആയിരിക്കുമെന്നാണ് അന്താരാഷ്ട്ര ധകാര്യ ഏജൻസികൾ വ്യക്തമാക്കുന്നത്. ഇന്ത്യയും ബ്രസീലും ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ സാമ്പത്തിക വളർച്ചയിലെ മാന്ദ്യം ഏറെ പ്രകടമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ വ്യക്തമാക്കി.

ലോക സമ്പദ്‌വ്യവസ്ഥ ആനുപാതികമായി താഴോട്ടുപോവുകയാണെന്നും ഐ.എം.എഫിന്റെ മാനേജിങ് ഡയറക്ടർ പറഞ്ഞു. വാഷിങ്ടണിൽ അടുത്തയാഴ്ച തുടങ്ങുന്ന ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും വാർഷികയോഗത്തിനുമുന്നോടിയായി സംസാരിക്കുകയായിരുന്നു അവർ.ആഗോള തലത്തിൽ വ്യാപാര വളർച്ച നിശ്ചലാവസ്ഥയിലാണ്. ലോകത്തിന്റെ 90 ശതമാനവും സാമ്പത്തിക മാന്ദ്യത്തിലെന്നാണ് വിലയിരുത്തലെന്നും ക്രിസ്റ്റലീന വ്യക്തമാക്കി.

യു.എസിലും ജർമനിയിലും തൊഴിലില്ലായ്മ വർധിക്കുകയാണ്. യു.എസ്., ജപ്പാൻ, യൂറോപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സാമ്പത്തിക ക്രയവിക്രയങ്ങളടക്കം കുറയുകയുംചെയ്തു. ലോകരാഷ്ട്രങ്ങൾ സാമ്പത്തികസ്ഥിരത ഉറപ്പാക്കുന്ന ധനനയങ്ങൾ ബുദ്ധിപരമായി തിരഞ്ഞെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഐഎംഎഫ് മേധാവിയായി കഴിഞ്ഞയാഴ്ച സ്ഥാനമേറ്റ ക്രിസ്റ്റലീന, ഐഎംഎഫ് വാർഷിക യോഗത്തിനു മുന്നോടിയായി നടത്തിയ പ്രഭാഷണത്തിലാണ് ആഗോള സാമ്പത്തിക വളർച്ചയിലെ പ്രതിസന്ധി വിശദീകരിച്ചത്.

യു.എസ്.-ചൈന വ്യാപാരയുദ്ധമാണ് ആഗോളമാന്ദ്യത്തിന് പ്രധാന കാരണമായി പറയുന്നത്. ഇതുമാത്രമല്ല കാരണം. പക്ഷേ, വ്യാപാരയുദ്ധം എല്ലാവർക്കും നഷ്ടംമാത്രമേ ഉണ്ടാക്കൂ. ആഗോള സമ്പദ്‌വ്യവസ്ഥയിൽ അതുണ്ടാക്കുക 70,000 കോടി ഡോളറിന്റെ നഷ്ടമാണ്. ആഗോള ജി.ഡി.പിയുടെ 0.8 ശതമാനം വരുമിത്. പ്രത്യാഘാതം ഏറെനാൾ നീണ്ടുനിൽക്കുകയുംചെയ്യും. ഇന്ത്യ, ബ്രസീൽ തുടങ്ങിയ വളർന്നുവരുന്ന വിപണികളെയും ഇത് കാര്യമായിബാധിക്കും. ചൈനയിലും വളർച്ചനിരക്ക് കുറയുകയാണ്.

സബ്‌സിഡികളുടെ നിയന്ത്രണം, ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥകൾ കർശനമാക്കൽ, സേവന, ഇകൊമേഴ്‌സ് മേഖലകളുടെ പൂർണശേഷി സാധ്യമാക്കുന്ന ആധുനിക ആഗോള വ്യാപാര സംവിധാനം, കേന്ദ്ര ബാങ്കുകളുടെ പ്രവർത്തനസ്വാതന്ത്ര്യം, ഉചിതമായ രീതിയിൽ പലിശ നിരക്കുകൾ കുറയ്ക്കൽ തുടങ്ങിയവയാണ് പരിഹാര നടപടികളായി ക്രിസ്റ്റലീന മുന്നോട്ടുവച്ചത്. എന്നാൽ, കുറഞ്ഞ പലിശ നിരക്കിൽ കൂടുതൽ വായ്പയെടുക്കുന്ന കോർപറേറ്റുകൾ, മുതൽമുടക്കിനു പകരം ലയനങ്ങളിലും കമ്പനികൾ വാങ്ങുന്നതിലും താൽപര്യപ്പെടുന്നത് പ്രശ്‌നമാകാമെന്നും മുന്നറിയിപ്പു നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP