Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

100 വർഷംവരെ ഒന്നും വേണ്ട, 35 വയസ്സുവരെ ധാരാളം... ഇനി അവശേഷിക്കുന്നത് അഞ്ചുവർഷം മാത്രം... സനാതന ധർമത്തിലൂന്നി മാനവ, മാധവ സേവ ചെയ്യണം... തൗബ ചെയ്ത് മടങ്ങണം; കുടജാദ്രി മലമുകളിൽ മിന്നലേറ്റ് മരിക്കുന്നത് എതാനും ദിവസങ്ങൾക്ക് മുമ്പ് ജംഷീർ ഫെയ്‌സ് ബുക്കിൽ കുറിച്ച വാക്കുകൾ അറം പറ്റി; ചിത്രമൂലയ്ക്ക് അരുകിൽ വച്ച് ദൈവം ആകാശത്ത് നിന്നെത്തി പ്രിയപ്പെട്ടവനെ കൂട്ടി കൊണ്ടു പോയത് വിശ്വസിക്കാനാവാതെ ചങ്ങാതിമാർ

100 വർഷംവരെ ഒന്നും വേണ്ട, 35 വയസ്സുവരെ ധാരാളം... ഇനി അവശേഷിക്കുന്നത് അഞ്ചുവർഷം മാത്രം... സനാതന ധർമത്തിലൂന്നി മാനവ, മാധവ സേവ ചെയ്യണം... തൗബ ചെയ്ത് മടങ്ങണം; കുടജാദ്രി മലമുകളിൽ മിന്നലേറ്റ് മരിക്കുന്നത് എതാനും ദിവസങ്ങൾക്ക് മുമ്പ് ജംഷീർ ഫെയ്‌സ് ബുക്കിൽ കുറിച്ച വാക്കുകൾ അറം പറ്റി; ചിത്രമൂലയ്ക്ക് അരുകിൽ വച്ച് ദൈവം ആകാശത്ത് നിന്നെത്തി പ്രിയപ്പെട്ടവനെ കൂട്ടി കൊണ്ടു പോയത് വിശ്വസിക്കാനാവാതെ ചങ്ങാതിമാർ

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: തൗബയെന്നാൽ പശ്ചാത്താപം. തെറ്റുകളിൽ നിന്ന് ഖേദിച്ച് മടങ്ങുന്നതിനാണ് ''തൗബ' എന്ന് പറയുന്നത്. പ്രവാചകന്മാരല്ലാത്ത എല്ലാ മനുഷ്യരിൽ നിന്നും തെറ്റുകൾ സംഭവിക്കാം. തെറ്റ് സംഭവിച്ചാലുടൻ തൗബ ചെയ്യൽ നിർബന്ധമാണ്. എല്ലാ ആരാധനകളുടെയും താക്കോലാണ് തൗബ. ദിവസങ്ങൾക്ക് മുമ്പ് പെരുമണ്ണ പീടികത്തൊടികയിൽ ജംഷീർ ഫേസ്‌ബുക്കിൽ കുറിച്ചത് തൗബ ചെയ്യേണ്ടതിനെ കുറിച്ചാണ്. സനാതനധർമത്തിലൂന്നി മാനവ, മാധവ സേവ ചെയ്യണമെന്ന ആഗ്രഹവും പങ്കുവച്ചു. എന്തായാലും ഇന്ന് ജംഷീർ നമുക്കൊപ്പമില്ല. കുടജാദ്രിയിൽ വച്ച് ജംഷീർ മരിച്ചു. അതും മിന്നലേറ്റ്.

സുഹൃത്തുകൾക്കൊപ്പം സാഹസികസഞ്ചാരം നടത്തുന്നത് ഇഷ്ടപ്പെടുന്നയാളായിരുന്നു ഫോട്ടോഗ്രാഫർകൂടിയായ ജംഷീർ. '100 വർഷംവരെ ഒന്നും വേണ്ട, 35 വയസ്സുവരെ ധാരാളം... ഇനി അവശേഷിക്കുന്നത് അഞ്ചുവർഷം മാത്രം... സനാതനധർമത്തിലൂന്നി മാനവ, മാധവ സേവ ചെയ്യണം... തൗബ ചെയ്ത് മടങ്ങണം...' കുടജാദ്രിമലമുകളിൽവെച്ച് മിന്നലേറ്റ് ജീവൻ നഷ്ടപ്പെടുന്നതിന് ദിവസങ്ങൾക്കുമുൻപ് പെരുമണ്ണ പീടികത്തൊടികയിൽ ജംഷീർ ഫേസ്‌ബുക്കിൽ കുറിച്ച വരികളാണിത്. അറംപറ്റിയപോലെ 35-ാം വയസ്സിൽ ജംഷീറിനെ മരണം കൊണ്ടുപോയി. അതും ഏറ്റവും പ്രിയപ്പെട്ട കുടജാദ്രിമലമുകളിലെ ചിത്രമൂലയ്ക്കരികിൽവെച്ച്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട സ്ഥലമാണ് ചിത്രമൂല.

സെപ്റ്റംബർ 23ന് ജംഷീർ ഫെയ്‌സ് ബുക്കിൽ കുറിച്ചത് ഇങ്ങനെ

100 വയസുവരെ ഒന്നും വേണ്ട,
35 വയസുവരെ ധാരാളം...
ഇനി ശേഷിക്കുന്നതു 5 വർഷം മാത്രം
സനാധന ധർമ്മത്തിലൂന്നി,
മാനവ - മാധവ സേവ ചെയ്യണം
തൗബ ചെയ്തു മടങ്ങണം, ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയിലേക്കു,
എന്റെ അവസാന നാളുകൾ ആരാലും അറിയാതെ...യാത്ര ചെയ്യണം
എന്റെ മരണ വാർത്ത പോലും ആരുമറിയാതെ,
പ്രകൃതി,
ഭൂമി
വനം
പുഴകൾ
ഒന്നിൽ അലിഞ്ഞു ചേരണം
അതിന്റെ എല്ലാം വരദാനമായ ഒരു പൂക്കാലം
അതിൽ വിരിഞ്ഞ ഓരോ പൂക്കളാണ് നമ്മളെല്ലാം'
ചിലതു നിങ്ങളെ പോലെ സൗന്ദര്യവും, ...
സൗര്യഭ്യവുമുള്ളവ
മറ്റു ചിലതു എന്നെ പോലെ കാട്ടു പുഷ്പങ്ങൾ
ഗന്ധവും , ഗുണവും ഇല്ലാത്തവ
ഒരു ചെറിയ കാറ്റിനു പോലും പിച്ചിയെറിയാൻ കഴിയുന്ന പാഴ്മരത്തിലെ .. വിരൂപമായ പൂക്കൾ
ചിലതു ശവമഞ്ചങ്ങൾ മാത്രം അലങ്കരിക്കാൻ വിധിക്കപെട്ടവ..

പ്രിയപ്പെട്ടവരെ,

ഒരു മനുഷ്യനായി പിറന്നതിൽ അഭിമാനിക്കാൻ ഒന്നുമില്ല ഇപ്പോൾ എന്നിൽ
ഞാൻ തിരിച്ചറിയുന്നു.. ഭൂമിയുടെ അന്തസത്തയും... ആത്മാഭിമാനവും... നിലനില്പും കാർന്നു തിന്നുന്ന അനേകം ഇരുകാൽ ജീവികളിൽ ഒന്നുമാത്രമാണ് ഞാനെന്നു....

ജംഷീർ കരിമ്പനക്കൽ എടക്കാടൻ എന്നപേരിൽ താൻ നടത്തിയ യാത്രാവിശേഷങ്ങളൊക്കെ ഫേസ്‌ബുക്കിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു ജംഷീർ. കുടജാദ്രിയിൽവെച്ച് ഫോണിൽ സംസാരിക്കുമ്പോൾ ശനിയാഴ്ച വൈകുന്നേരമാണ് മിന്നലേറ്റത്. സുഹൃത്തുക്കൾക്കൊപ്പം സർവജ്ഞപീഠം കയറാൻ പോയതാണ്. മിന്നലേറ്റയുടനെ മരണം സംഭവിച്ചു. സുഹൃത്തുക്കൾക്ക് ആർക്കും ഈ വേർപാട് ഇനിയും ഉൾക്കൊള്ളനായിട്ടില്ല. പ്രിയപ്പെട്ട കൂട്ടുകാരന്റെ അകാല വേർപാട് ഏവരേയും വേദനിപ്പിക്കുകയാണ്. ഫെയ്‌സ് ബുക്കിലും ഈ കൂട്ടുകാരന് ആദരാജ്ഞലി പ്രവാഹമാണ്.

മൃതദേഹം മലമുകളിൽനിന്ന് താഴെയെത്തിക്കാൻ ബുദ്ധിമുട്ടി. കൊല്ലൂർ ബീന റസിഡൻസി ഉടമ സി.സി.പ്രേമചന്ദ്രനും സുഹൃത്തുക്കളുമാണ് പിന്നീട് മൃതദേഹം താഴെയെത്തിക്കാൻ സഹായിച്ചത്. നഗര പൊലീസ് ഇൻക്വസ്റ്റ് നടത്തി സർക്കാർ ആശുപത്രിയിൽ പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം ബുധനാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തിച്ച് കബറടക്കി. പെരുമണ്ണ പീടികത്തൊടിയിൽ ഇമ്പിച്ചിബാവയുടെയും സൽമയുടെയും മകനാണ് ജംഷീർ. ആദിൽ, നുസ്രത്ത് എന്നിവർ സഹോദരങ്ങളാണ്.

യാത്രയെ സ്‌നേഹിച്ചിരുന്ന'' കാടിനെ സ്‌നേഹിച്ചിരുന്ന: ''പ്രകൃതിയുടെ കൂട്ടുകാരന്'' ''വിട.... 35 വയസിന് മുമ്പ് വിട പറയുമെന്ന'' ''പ്രവചനം'' '' കുടജാദ്രിമലയിലെ മിന്നൽ പിണരുകൾ ഏറ്റെടുത്തപ്പോൾ... സുഹൃത്ത് ഒരു ദീർഘയാത്രയിലാന്നെന്ന് മനസിനെ പറഞ്ഞ് മനസിലാക്കാം.'' '' നല്ലൊരു പ്രകൃതി സ്‌നേഹി യാത്രക്കാരൻ, ഒരുപാട് ചാരിറ്റി പ്രവർത്തങ്ങളിൽ ചെയ്യാറുണ്ട്. ആദരാഞ്ജലികൾ-ഇതാണ് സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്ന വേദന. സമുദ്രനിരപ്പിൽനിന്ന് 1343 മീറ്റർ ഉയരത്തിലുള്ള കുടജാദ്രിമലനിരയിൽ മിന്നലേൽക്കുന്നത് പതിവാണ്. കഴിഞ്ഞവർഷവും മിന്നലേറ്റ് മലയാളി യുവാവ് മരിച്ചു. സുഹൃത്തുക്കളായ രണ്ടുപേർക്ക് മിന്നലിൽ പരിക്കേറ്റു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP