Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൈക്കിലെത്തിയ യുവാവ് വീട്ടുകാരെ വിളിച്ചുണർത്തി; ദേവികയെ കാണണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടു; പുറത്തെത്തിയ പതിനേഴുകാരിയെ കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്; തീ ആളിപ്പടരുന്നതിനിടെ യുവാവിനും പൊള്ളലേറ്റു; മകളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛന് ഏറ്റത് ഗുരുതര പൊള്ളൽ; പ്രണയാഭ്യർത്ഥന നിരസിച്ചതിന് കൊച്ചിയിൽ പെൺകുട്ടിയെ തീ കൊളുത്തി കൊന്നത് അർദ്ധരാത്രിയിൽ; അക്രമം നടത്തിയ യുവാവും മരിച്ചു; ദുരന്തമുണ്ടായത് കാക്കനാട് അത്താണിയിൽ വീണ്ടും പെട്രോൾ ആക്രമണം

ബൈക്കിലെത്തിയ യുവാവ് വീട്ടുകാരെ വിളിച്ചുണർത്തി; ദേവികയെ കാണണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടു; പുറത്തെത്തിയ പതിനേഴുകാരിയെ കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്; തീ ആളിപ്പടരുന്നതിനിടെ യുവാവിനും പൊള്ളലേറ്റു; മകളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛന് ഏറ്റത് ഗുരുതര പൊള്ളൽ; പ്രണയാഭ്യർത്ഥന നിരസിച്ചതിന് കൊച്ചിയിൽ പെൺകുട്ടിയെ തീ കൊളുത്തി കൊന്നത് അർദ്ധരാത്രിയിൽ; അക്രമം നടത്തിയ യുവാവും മരിച്ചു; ദുരന്തമുണ്ടായത് കാക്കനാട് അത്താണിയിൽ വീണ്ടും പെട്രോൾ ആക്രമണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി കാക്കനാട് പെൺകുട്ടിയെ തീ കൊളുത്തി കൊന്നു. തീ കൊളുത്തിയ യുവാവും മരിച്ചു. പെൺകുട്ടിയുടെ വീട്ടിൽ കടന്നു കയറി തീ കൊളുത്തി കൊല്ലുകയായിരുന്നു.

പറവൂരുകാരനായ യുവാവാണ് ആക്രമണം നടത്തിയത്. 17കാരിയെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. വീട്ടിൽ എത്തിയ യുവാവിനെ തടയാൻ പെൺകുട്ടിയുടെ പിതാവ് ശ്രമിച്ചു. രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അച്ഛനും ഗുരുതരമായി പൊള്ളലേറ്റു. മരിച്ച യുവാവിന്റേയും യുവതിയുടേയും മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ഉള്ളത്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് അർധരാത്രി യുവാവ് പതിനേഴുകാരിയെ വീട്ടിൽ കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നത്. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പത്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകൾ ദേവികയും പറവൂർ സ്വദേശിയായ യുവാവുമാണ് മരിച്ചത്. മരിച്ച മിഥുൻ ദേവികയുടെ ബന്ധുവാണ്.

പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവിന് ഗുരുതരപൊള്ളലേറ്റു. ബുധനാഴ്ച രാത്രി 12.15 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് വീട്ടുകാരെ വിളിച്ചുണർത്തി. ഷാലനോട് ദേവികയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം പുറത്തെത്തിയ ദേവികയുടെ മേൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ യുവാവിനും പൊള്ളലേറ്റു. ദേവികയെ രക്ഷപെടുത്താൻ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മൂവരെയും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ദേവികയേയും യുവാവിനെയും രക്ഷിക്കാനായില്ല. പെൺകുട്ടിയോട് യുവാവ് പലതവണ പ്രണയാഭ്യർഥന നടത്തിയിരുന്നു. പെൺകുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കേസും നിലവിലുണ്ടായിരുന്നു.

ബുധനാഴ്ച വൈകുന്നേരവും പെൺകുട്ടിയോട് ഇയാൾ പ്രണയാഭ്യർഥന നടത്തി. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. ഇതാണ് രാത്രിയോടെ കൊലപാതകത്തിൽ കലാശിച്ചത്. അസ്ഥിക്ക് പിടിച്ച പ്രണയം പെട്രോളായി കത്തുന്നത് കണ്ട് കേരളം നടുങ്ങുന്നു. പൊലീസുകാരിയായ സൗമ്യയെ പൊലീസുകാരനായ അജാസ് പ്രണയത്തിന്റെ പേരിൽ ആലപ്പുഴയിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നതിന്റെ ഞെട്ടലിൽ നിന്ന് കേരളം മുക്തമാകുന്നതിന്റെ മുൻപ് തന്നെയാണ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചതിന്റെ മറ്റൊരു കഥ കൂടി കൊല്ലം ഇരവിപ്പുറത്ത് സംഭവിച്ചു.

സൗമ്യ വധത്തിനു തൊട്ടു മുൻപ് തന്നെയാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തിരുവല്ലയിൽ വിദ്യാർത്ഥിനിയെ ഇതേ രീതിയിൽ വെട്ടിയ ശേഷം അജിൻ റിജി മാത്യു തീ കൊളുത്തിയത്. ചികിത്സയിൽ ഇരിക്കെ ഈ വിദ്യാർത്ഥിനിയും കൊല്ലപ്പെട്ടിരുന്നു. ഇതേ രീതിയിൽ അസ്ഥിക്ക് പിടിച്ച പ്രണയം തന്നെയാണ് ഇരവിപുരത്തും വില്ലനായി മാറിയത്. പക്ഷെ ആയുസിന്റെ ബലം കൊണ്ട് പെൺകുട്ടി രക്ഷപ്പെട്ടു. ഇപ്പോഴിതാ വീണ്ടും സമാനമായ സംഭവം.

സ്ത്രീകളെ കുത്തി വീഴ്‌ത്തി പെട്രോൾ ഒഴിച്ച് കത്തിക്കുന്ന ഞെട്ടിക്കുന്ന നാല് സംഭവങ്ങൾക്കാണ് കേരളം ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സാക്ഷിയായത്. തൃശ്ശൂരിൽ നീതു എന്ന 22കാരിയെ നിധീഷ് എന്ന സ്വന്തം കാമുകൻ ഇല്ലായ്മ ചെയ്തത് മറ്റൊരാളുമായി ബന്ധം ഉണ്ട് എന്ന സംശയത്തിലാണ്. കൊല്ലുക എന്ന ഉദ്ദേശത്തോടെ ചെയ്ത കൃത്യം.കാമുകൻ കുത്തിവീഴ്‌ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ ബി.ടെക് വിദ്യാർത്ഥിനി നീതുവിന്റെ (22) ശരീരത്തിൽ ചെറുതും വലുതുമായ 12 കുത്തുകളേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. കൊല്ലുകയെന്ന ഉദ്ദേശത്തോടെ തന്നെ കുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP