Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിപ്പോർട്ടുകളും വിഡിയോയും പരിശോധിച്ചിരുന്നു; ആരെയും പേരെടുത്ത് പറഞ്ഞല്ല മന്ത്രിയുടെ പരാമർശം; ദുരുദ്ദേശമില്ലെന്ന് മനസിലാക്കുന്നു; 'പൂതന' പരാമർശത്തിൽ തടിയൂരി ജി സുധാകരൻ; ക്ലീൻ ചീറ്റ് നൽകി ടീക്കാറാം മീണ

റിപ്പോർട്ടുകളും വിഡിയോയും പരിശോധിച്ചിരുന്നു; ആരെയും പേരെടുത്ത് പറഞ്ഞല്ല മന്ത്രിയുടെ പരാമർശം; ദുരുദ്ദേശമില്ലെന്ന് മനസിലാക്കുന്നു; 'പൂതന' പരാമർശത്തിൽ തടിയൂരി ജി സുധാകരൻ; ക്ലീൻ ചീറ്റ് നൽകി ടീക്കാറാം മീണ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 'പൂതന' പരാമർശവിവാദത്തിൽ മന്ത്രി ജി സുധാകരന് ക്ലീൻ ചിറ്റ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയാണ് സുധാകരന് ക്ലീൻ ചിറ്റ് നൽകിയത്. റിപ്പോർട്ടുകളും വിഡിയോയും പരിശോധിച്ചിരുന്നു. ആരെയും പേരെടുത്ത് പറഞ്ഞല്ല മന്ത്രി പരാമർശം നടത്തിയത്. ദുരുദ്ദേശത്തോടെ നടത്തിയ പരാമർശമല്ല അതെന്നാണ് മനസിലാക്കുന്നത്.

ആയതിനാൽ മന്ത്രി പെരുമാറ്റച്ചട്ടലംഘനം നടത്തിയിട്ടില്ല എന്ന നിഗമനത്തിലാണ് എത്തുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.സുധാകരൻ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ ചീഫ് ഇലക്ഷൻ ഏജന്റ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.

ഇതേ തുടർന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ, ഡി ജി പിയിൽനിന്നും ജില്ലാ കളക്ടറിൽനിന്നും റിപ്പോർട്ട് തേടിയിരുന്നു. ഇതിനുപുറമേ, സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നൽകിയിരുന്നു. ഇവ പരിശോധിച്ചശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പരാതിയിൽ തീർപ്പുകൽപ്പിച്ചത്.

പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന വിവാദ പരാമർശമാണ് മന്ത്രി ജി സുധാകരൻ നടത്തിയത്. കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. തൈക്കാട്ടുശേരിയിൽ നടന്ന കുടുംബ യോഗത്തിനിടയിലായിരുന്നു ഈ പരാമർശം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP