Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ആകെയുള്ളത് അമ്മയാണ്.. ജീവിക്കുന്നത് അമ്മക്കു വേണ്ടിയാണ്; ഞാൻ തിരിച്ചടിച്ചാൽ എന്തു സംഭവിക്കുമെന്ന് എനിക്കറിയാം; 'തിരിച്ചൊരൊണ്ണം കൊടുക്കാരുന്നില്ലേ? നീയൊക്കെ ആണാണോ? എന്ന ചോദ്യങ്ങൾക്ക് യുവതിയുടെ മർദ്ദനത്തിനിരയായ സെക്യുരിറ്റി ജീവനക്കാരൻ റിങ്കുവിന് പറയാനുള്ളത്

'ആകെയുള്ളത് അമ്മയാണ്.. ജീവിക്കുന്നത് അമ്മക്കു വേണ്ടിയാണ്; ഞാൻ തിരിച്ചടിച്ചാൽ എന്തു സംഭവിക്കുമെന്ന് എനിക്കറിയാം; 'തിരിച്ചൊരൊണ്ണം കൊടുക്കാരുന്നില്ലേ? നീയൊക്കെ ആണാണോ? എന്ന ചോദ്യങ്ങൾക്ക് യുവതിയുടെ മർദ്ദനത്തിനിരയായ സെക്യുരിറ്റി ജീവനക്കാരൻ റിങ്കുവിന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവവന്തപുരം; ദിവസങ്ങൾക്കു മുൻപാണ് പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് യുവതിയിൽ നിന്ന മർദ്ദനമേൽക്കേണ്ടിവരുന്നത്. പ്രകോപനമൊന്നുമില്ലാതെയായിരുന്നു മർദ്ദനം. സ്‌കൂട്ടറിന്റെ സ്റ്റാൻഡ് തറയിൽ ഉരഞ്ഞെന്നും പറഞ്ഞായിരുന്നു യുവതി റിങ്കുവിന്റെ കരണത്ത് ആഞ്ഞടിക്കുന്നത്. ഇതിന് പിന്നാലെ ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തുടർന്ന് യുവതിയ്‌ക്കെതിരെ വലിയ തോതിൽ വിമർശനങ്ങൾ എല്ലാ ഭാഗത്തു നിന്നും ഉയർന്നിരുന്നു. പിന്നാലെ റിങ്കു എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന തരത്തിലുള്ള വാദങ്ങളും വന്നു.

'ഒരു തെറ്റും ചെയ്യാത്ത തന്റെ മുഖത്ത് പരസ്യമായി ആ സ്ത്രീ അടിച്ചപ്പോൾ തിരിച്ചു ഒരെണ്ണം കൊടുത്തുകൂടാരുന്നോ? അല്ലാതെ കരഞ്ഞുകൊണ്ട് ഓടിമറഞ്ഞ നീ ഒരു ആണാണോ?' ഈ ചോദ്യത്തിന് അവന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ആകെയുള്ളത് അമ്മയാണ്.. ജീവിക്കുന്നത് അമ്മക്കു വേണ്ടിയാണ്.. ഞാൻ തിരിച്ചടിച്ചാൽ എന്തു സംഭവിക്കുമെന്ന് എനിക്കറിയാം..'

ദിലീപ് പി.ജി എന്ന വ്യക്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് റിങ്കു എന്ന സെക്യൂരിറ്റി ജീവനക്കാരന്റെ ഇപ്പോഴത്തെ അവസ്ഥ തുറന്നെഴുതിയിരിക്കുന്നത്. ടു വീലർ മാറ്റിവെക്കാനാവശ്യപ്പെട്ട റിങ്കുവിന്റെ മുഖത്ത് യുവതി ആഞ്ഞടിക്കുന്ന വിഡിയോ പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെ യുവതിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

സ്വകാര്യ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിനോടാണ് യുവതി അക്രമം കാണിച്ചത്. യുവതിയുടെ സ്‌കൂട്ടർ കാർ പാർക്കിങിൽ നിന്ന് മാറ്റി വെക്കാൻ ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നു. ആശുപത്രിക്ക് അകത്ത് പോയി തിരിച്ചെത്തിയ യുവതി ജീവനക്കാരൻ സ്‌കൂട്ടർ മാറ്റി വെക്കുന്നത് കണ്ടാണ് ഇവർ റിങ്കുവിന്റെ മുഖത്തടിച്ചത്.

ഈ സംഭവത്തിന് പിന്നാലെ റിങ്കുവിന്റെ അവസ്ഥ വിവരിച്ചാണ് ഫേസ്‌ബുക്ക് പോസ്റ്റ്. ഈ ചെറുപ്പക്കരാന് മികച്ച ഒരു ജോലി നൽകി സഹായിക്കണം എന്ന അഭ്യർത്ഥിച്ചുള്ള കമന്റുകളും പോസ്റ്റിന് താഴെ കാണാം. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ജീവിക്കാൻ വേണ്ടി സെക്യൂരിറ്റി ജീവനക്കാരന്റെ വേഷം ധരിക്കേണ്ടി വന്ന റിങ്കു ....ഒരു സ്ത്രീ പരസ്യമായി മുഖത്ത് അടിച്ചപ്പോൾ കരഞ്ഞുകൊണ്ട് ഓടിമറഞ്ഞ ഇരുപത്തിയേഴുകാരനോട് എല്ലാവരും ചോദിച്ചു തിരിച്ചടിക്കാമായിരുന്നില്ലേ.... നീ ഒരു ആണാണോ എന്നൊക്കെ, അവൻ പറഞ്ഞു ആകെയുള്ളത് അമ്മയാണ് ജീവിക്കുന്നത് അമ്മക്കു വേണ്ടി, ഞാൻ തിരിച്ചടിച്ചാൽ എന്തു സംഭവിക്കുമെന്ന് എനിക്കറിയാം..... സുഹൃത്തുക്കളെ മാവേലിക്കരയിൽ നിന്നും ആലുവയിൽ വന്ന് സെക്യൂരിറ്റി ജോലി ചെയ്യൂന്ന ഈ ചെറുപ്പക്കാരന് ആലുവയിൽ നീതി ലഭിക്കണം.... ആലുവക്കാരന് അപമാനമായ സംഭവം ഒതുക്കാൻ, നിസ്സാരവൽക്കരിക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നതായി അറിയുന്നു.... പ്രതിഷേധിക്കുക, പ്രതികരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP