Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ നേട്ടങ്ങൾ അവൻ മറികടക്കും; ഈ ഫോമിൽ തുടർന്നാൽ 500 വിക്കറ്റുകൾ തികയ്ക്കുക അസാധ്യമല്ല; രവിചന്ദ്രൻ അശ്വിനെ പുകഴ്‌ത്തി ഹർഭജൻ സിങ്

എന്റെ നേട്ടങ്ങൾ അവൻ മറികടക്കും; ഈ ഫോമിൽ തുടർന്നാൽ 500 വിക്കറ്റുകൾ തികയ്ക്കുക അസാധ്യമല്ല; രവിചന്ദ്രൻ അശ്വിനെ പുകഴ്‌ത്തി ഹർഭജൻ സിങ്

സ്പോർട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവ് ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ആഘോഷമാക്കിയത് ആദ്യ ഇന്നിങ്‌സിൽ ഏഴ് വിക്കറ്റ് ഉൾപ്പടെ മത്സരത്തിൽ എട്ട് വിക്കറ്റുകൾ വീഴ്‌ത്തിയാണ്. ഇന്ത്യയിൽ ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച ഓഫ്‌സ്പിന്നർ താൻ തന്നെയാണ് എന്ന് തെളിയിക്കുന്നതായിരുന്നു 33കാരനായ ചെന്നൈ താരത്തിന്റെ പ്രകടനം. അശ്വിന്റെ ഈ പ്രകടനത്തെ പുകഴ്‌ത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ മുൻ സ്പിന്നർ ഹർഭജൻ സിങ്.ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം അശ്വിന് അസാധ്യമല്ലെന്നു വിലയിരുത്തലാണ് ബാജി.

ഈ ഫോമിൽ മുന്നോട്ട് പോയാൽ 500 വിക്കറ്റ് വീഴ്‌ത്തുക എളുപ്പമാണ്. എന്നാൽ 600 വിക്കറ്റ് നേട്ടം അൽപം ബുദ്ധിമുട്ടായിരിക്കുമെന്നും അതിന് വലിയ കായികക്ഷമത നിലനിർത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ 417 വിക്കറ്റുകൾ എന്ന റെക്കോഡ് അശ്വിൻ മറികടക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും ഹർഭജൻ പറഞ്ഞു.66 ടെസ്റ്റുകളിൽ നിന്നായി 350 വിക്കറ്റുകൾ നേടിയ അശ്വിൻ വേഗത്തിൽ 350 വിക്കറ്റുകൾ നേടുന്ന കാര്യത്തിൽ മുത്തയ്യമുരളീധരനൊപ്പമെത്തിയിരുന്നു. നിലവിൽ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ നാലാമതാണ് അശ്വിൻ. അനിൽ കുംബ്ലെ (619) കപിൽ ദേവ് (434), ഹർഭജൻ (417) എന്നിവരാണ് അശ്വിന് മുന്നിലുള്ള ഇന്ത്യക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP