Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രൈം തില്ലറിനെയും വെല്ലുന്ന രീതിയിൽ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിയുമ്പോൾ എക്‌സ്‌ക്ലൂസീവിനായി വളഞ്ഞ വഴി നോക്കി മാധ്യമ പ്രവർത്തകർ; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്ന വ്യാജേന കേസുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യൽ; മാധ്യമപ്പടയുടെ ബഹളത്തിൽ പൊറുതിമുട്ടി നാട്ടുകാർ; 'ഇനി നിങ്ങൾ മാറി നിൽക്കൂ ഞങ്ങൾ അന്വേഷിച്ചോളാം' എന്ന അത്യുത്സാഹം പൊലീസിന് വലിയ തലവേദന; നിയമനടപടി സ്വീകരിക്കുമെന്ന് എസ്‌പി കെ.ജി.സൈമൺ

ക്രൈം തില്ലറിനെയും വെല്ലുന്ന രീതിയിൽ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിയുമ്പോൾ എക്‌സ്‌ക്ലൂസീവിനായി വളഞ്ഞ വഴി നോക്കി മാധ്യമ പ്രവർത്തകർ; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്ന വ്യാജേന കേസുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യൽ; മാധ്യമപ്പടയുടെ ബഹളത്തിൽ പൊറുതിമുട്ടി നാട്ടുകാർ; 'ഇനി നിങ്ങൾ മാറി നിൽക്കൂ ഞങ്ങൾ അന്വേഷിച്ചോളാം' എന്ന അത്യുത്സാഹം പൊലീസിന് വലിയ തലവേദന; നിയമനടപടി സ്വീകരിക്കുമെന്ന് എസ്‌പി കെ.ജി.സൈമൺ

കെ വി നിരഞ്ജൻ

കോഴിക്കോട്: ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളും സംഭവങ്ങളുമെല്ലാമായി ഏത് ത്രില്ലർ സിനിമയെയും വെല്ലുന്ന രീതിയിൽ മുന്നോട്ട് പോവുകയാണ് കൂടത്തായിയിലെ കൊലപാതക പരമ്പരയെക്കുറിച്ചുള്ള അന്വേഷണം. ഇതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് തലവേദന ഉണ്ടാക്കിക്കൊണ്ടുള്ള ചിലരുടെ ഇടപെടലുകൾ. കേസന്വേഷണത്തെ തന്നെ ബാധിക്കുന്ന രീതിയിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ചിലർ കേസുമായി ബന്ധപ്പെടുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ടവരെയും മറ്റും ഇന്റർവ്യൂ ചെയ്യുന്നതായും ചോദ്യം ചെയ്യുന്നതായുമാണ് പല സ്ഥലങ്ങളിൽ നിന്നും പൊലീസിന് പരാതി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്നതായി റൂറൽ എസ്‌പി കെ ജി സൈമൺ വ്യക്തമാക്കി.

ഇന്റർവ്യൂ ചെയ്യാനായി ചില മാധ്യമ പ്രവർത്തകർ തന്നെ ഇത്തരം വളഞ്ഞ വഴികൾ സ്വീകരിക്കുന്നതായി ആക്ഷേപമുണ്ട്. മാധ്യമങ്ങളിൽ നിന്നാണെന്ന് പറഞ്ഞാൽ ഉത്തരം പറയാൻ മടിക്കുമെന്നറിയാവുന്നതുകൊണ്ട് അന്വേഷണോദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി ഇന്റർവ്യൂകൾ തരപ്പെടുത്തുന്നതായാണ് ആക്ഷേപം. ഇത്തരം ഇന്റർവ്യൂകൾ എക്സ്‌ക്ലൂസീവായി സംപ്രേഷണം ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഇത്തരം നടപടികൾ അതിരുവിടുന്നത് പൊലീസിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. പുതിയ പുതിയ കഥകൾ സൃഷ്ടിക്കാനുള്ള വ്യഗ്രതയിൽ മാധ്യമപ്രവർത്തകർ ഇത്തരം കാര്യങ്ങൾക്ക് വഴങ്ങേണ്ടിവരികയാണ്. ഇനി നിങ്ങൾ മാറി നിൽക്കൂ ഞങ്ങൾ അന്വേഷിച്ചോളാം എന്നും പറഞ്ഞ് മാധ്യമപ്പട പൊലീസിനെ മാറ്റി രംഗത്ത് വരുന്ന കാർട്ടൂൺ അടുത്തിടെ ശ്രദ്ധേയമായിരുന്നു. ഇതേ അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് അന്വേഷണോദ്യോഗസ്ഥർ തന്നെ പറയുന്നു.

എന്നാൽ മാധ്യമപ്രവർത്തകരല്ല മറ്റാരോയൊക്കെയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നാണ് മാധ്യമപ്രവർത്തകർ വ്യക്തമാക്കുന്നത്.പലരും കേസിൽ ഉൾപ്പെട്ട ആളുകളെ ചോദ്യം ചെയ്യുക വരെ ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഒരു ക്രൈം ത്രില്ലർ പോലെ കൂടത്തായി സംഭവങ്ങൾ മുന്നോട്ട് പോകുമ്പോൾ തങ്ങൾക്ക് തോന്നിയ പോലെ കേസിൽ ഇടപെട്ട് പലതും ചെയ്തുകൂട്ടുകയാണ് പല ആളുകളും. ഏതായാലും ഈ സമാന്തര അന്വേഷണത്തെ ശക്തമായി തന്നെ നേരിടാനാണ് പൊലീസിന്റെ തീരുമാനം. ഇത്തരം നടപടികൾ കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്നതായും നിയമവിരുദ്ധമായ ഇത്തരം പ്രവർത്തികളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും റൂറൽ എസ്‌പി കെ ജി സൈമൺ പറഞ്ഞു. അല്ലാത്ത പക്ഷം അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നിയമവിരുദ്ധമായ ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടന്ന് തന്നെ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ സ്വസ്ഥത നശിപ്പിക്കയാണ് ഇവർ ചെയ്യുന്നതെന്ന് പറഞ്ഞ് ഇന്നലെ ഒരു മാധ്യമ സംഘത്തിനെതിരെ ചിലർ തട്ടിക്കയറുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP