Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണപ്പെട്ടത് മറയൂർ സ്വദേശി ശരത്ത്

യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണപ്പെട്ടത് മറയൂർ സ്വദേശി ശരത്ത്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ചൊവ്വര തൂമ്പാക്കടവ് പാലത്തിന് സമീപം യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മറയൂർ സ്വദേശി ശരത്ത് (34) ആണ് മരിച്ചത്. ചൊവ്വാഴ്‌ച്ച രാത്രിയിലാണ് ശരത്തിനെ മരിച്ച നിലയിൽ കണ്ടത്. യാത്രക്കാരാണ് സംഭവം നെടുമ്പാശ്ശേരി പൊലീസിൽ അറിയിച്ചത്. പൊലീസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ചൊവ്വാഴ്‌ച്ച മുതൽ ശരത്തിനെ കാണാനില്ലായിരുന്നു. ഇത് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. വിരലടയാള വിദഗ്ധരും, ഫോറൻസിക്ക് വിഭാഗവും കാറും, പരിസരവും
പരിശോധിച്ചു. ആലുവ ഫെഡറൽ ബാങ്കിലെ ജീവനക്കാരനാണ് ശരത്ത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP