Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശരിദൂരം എന്ന നിലപാട് സമുദായത്തിലെ അംഗങ്ങൾ ആഗ്രഹിക്കുന്നതല്ല; ഒരിക്കലും ശത്രുപക്ഷത്തെ സംഘടനയായി കണ്ടിട്ടുമില്ല; ഉപതെരഞ്ഞെടുപ്പിലെ നിലപാട് എൻഎസ്എസ് പുനപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; എൻഎസ്എസ് ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് ന്യായമായ പരിഗണന നൽകുമെന്നും കോടിയേരി ബാലകൃഷ്ണൻ

ശരിദൂരം എന്ന നിലപാട് സമുദായത്തിലെ അംഗങ്ങൾ ആഗ്രഹിക്കുന്നതല്ല; ഒരിക്കലും ശത്രുപക്ഷത്തെ സംഘടനയായി കണ്ടിട്ടുമില്ല; ഉപതെരഞ്ഞെടുപ്പിലെ നിലപാട് എൻഎസ്എസ് പുനപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; എൻഎസ്എസ് ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് ന്യായമായ പരിഗണന നൽകുമെന്നും കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ സമദൂരമല്ല ശരിദൂരമാണ് സ്വീകരിക്കുക എന്ന നിലപാട് എൻഎസ്എസ് പുന പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻഎസ്എസ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് സമുദായത്തിലെ അംഗങ്ങൾ ആഗ്രഹിക്കുന്ന നിലപാട് അല്ലെന്നും അദ്ദേഹം പറഞ്ഞു. ശത്രുപക്ഷത്തുള്ള ഒരു സംഘടനയായിട്ടല്ല സിപിഎം എൻഎസ്എസിനെ കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ഉന്നയിക്കുന്ന കാര്യങ്ങളിലും ആശങ്കയിലും അർഹമായ പരിഗണന സംസ്ഥാന സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ആരോപണവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മറുപടിയുമായി കോടിയേരി രംഗത്ത് വന്നത്.

രാഷ്ട്രീയ സാഹചര്യങ്ങളും സാമുദായിക സമവാക്യങ്ങളും കണക്കിലെടുത്ത് ഈ ഉപതിരഞ്ഞെടുപ്പിൽ നായർ സർവീസ് സൊസൈറ്റി ശരിദൂരം കണ്ടെത്തുമെന്നു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ശരിദൂരം ഏതാണെന്ന് സമുദായാംഗങ്ങൾക്ക് അറിയാം. ഇങ്ങനെയാണ് കഴിഞ്ഞ ദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞത്. എൻഎസ്എസിനു രാഷ്ട്രീയമില്ല. സമദൂരമാണു നയം. എങ്കിൽപോലും ജനാധിപത്യം, മതനിരപേക്ഷത, സാമൂഹിക നീതി, ഈശ്വരവിശ്വാസം, ആചാരാനുഷ്ഠാനങ്ങൾ എന്നീ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് ശരിദൂരം കണ്ടെത്തേണ്ടത് അനിവാര്യമാണ്. നായർ സമുദായങ്ങളോടു മാത്രമല്ല മുന്നാക്ക വിഭാഗങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കും വിവേചനത്തിനുമെതിരെ പ്രതികരിക്കേണ്ട സമയമാണിപ്പോൾ എന്നും ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ സവർണ്ണ, അവർണ്ണ ജാതികൾക്കിടയിൽ വേർതിരിവുണ്ടാക്കി, സർക്കാർ വർഗീയ കലാപത്തിന് വഴിമരുന്നിടുകയാണെന്ന് ചങ്ങനാശേരിയിൽ വച്ച് നടന്ന 'വിജയദശമി നായർ സമ്മേളന'ത്തിൽ പ്രസംഗിക്കവെ സുകുമാരൻ നായർ ആരോപിച്ചിരുന്നു.കേരളത്തിൽ വർഗീയ കലാപത്തിന് വഴിയൊരുക്കുകയാണ് യഥാർത്ഥത്തിൽ ഈ സർക്കാരിന്റെ തലപ്പത്തിരിക്കുന്നവർ ഇതിലൂടെ ചെയ്യുന്നത്. പിന്നാക്ക വിഭാഗങ്ങൾക്കും പട്ടിക ജാതി വിഭാഗങ്ങൾക്കും വേണ്ടി മാത്രം നിലകൊണ്ടാൽ അവരുടെ വോട്ട് നോടാം എന്നാണ് സർക്കാർ കരുതുന്നത്. മുന്നാക്ക വിഭാഗം എണ്ണത്തിൽ കുറവാണ് എന്നതാണ് ഇതിന് കാരണം. മുന്നാക്ക സമുദായങ്ങളിലെ പാവങ്ങൾക്ക് മുൻ കാലങ്ങളിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പോലും ഇപ്പോഴത്തെ സർക്കാർ അട്ടിമറിച്ചു എന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ശബരിമല വിഷയത്തിൽ ബിജെപിക്ക് എതിരെയും എൻഎസ്എസ് നിലപാട് വ്യക്തിമാക്കിയിരുന്നു. സുപ്രീം കോടതി വിധി എതിരായാൽ നിയമനിർമ്മാണം നടത്താമെന്നാണ് കേന്ദ്രമന്ത്രി കോന്നിയിൽ പറഞ്ഞത്. സുപ്രീം കോടതിയിൽ ഇരിക്കുന്ന കേസിലും വേണമെങ്കിൽ നിയമ നിർമ്മാണം നടത്താൻ തടസ്സമില്ലെന്നാണ് ഞങ്ങളുടെ അറിവ് ജി. സുകുമാരൻ നായർ പറഞ്ഞു. ഇരുമുന്നണികളോടും തുല്യദൂരം പാലിക്കുന്നതാണ് എൻഎസ്എസിന്റെ പ്രഖ്യാപിത നിലപാടായ സമദൂരം. ഏതാണു ശരിയായ തീരുമാനമെന്നു അംഗങ്ങൾക്ക് എൻഎസ്എസ് നിർദ്ദേശം നൽകുന്നതാണു ശരിദൂരം.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്കുള്ള 50 കോടിയുടെ ധനസഹായം 2 വർഷമായി തടഞ്ഞുവച്ചു. ഇവർക്ക് ദേവസ്വം ബോർഡിലുള്ള സംവരണവും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവരണവും നൽകാൻ ശ്രമിക്കുന്നില്ല. മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ പെടുന്ന അവധിയാക്കി മാറ്റണമെന്ന നിവേദനം കാരണമില്ലാതെ നിരസിച്ചു. കുമാരപിള്ള കമ്മിഷൻ പ്രകാരം എയ്ഡഡ് കോളജിൽ മാനേജ്‌മെന്റ്, സമുദായ ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള ഫീസ് ആനുകൂല്യം നിഷേധിച്ചതും വിവേചനപരമാണ് എന്നും സുകുമാരൻ നായർ ആരോപിച്ചിരുന്നു. എൻഎസ്എസിന്റെ നിലപാടിനെ കോൺഗ്രസ് സ്വാഗതം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP