Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്‌ബിഐ വീണ്ടും നിക്ഷേപ പലിശ കുറച്ചു; 3.5 ശതമാനം പലിശ 3.25ശതമാനമാക്കി; നാളെ മുതൽ പ്രാബല്യത്തിൽ

എസ്‌ബിഐ വീണ്ടും നിക്ഷേപ പലിശ കുറച്ചു; 3.5 ശതമാനം പലിശ 3.25ശതമാനമാക്കി; നാളെ മുതൽ പ്രാബല്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ സേവിങ്സ അക്കൗണ്ടിലെ നിക്ഷേപത്തിന് നൽകിയിരുന്ന പലിശ കുറച്ചു.വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കുറച്ചിട്ടുണ്ട്.ഒരു ലക്ഷം രൂപവരെ അക്കൗണ്ടിൽ ബാലൻസുണ്ടെങ്കിൽ നൽകിയിരുന്ന 3.5 ശതമാനം പലിശ 3.25ശതമാനമായാണ് കുറച്ചത്.

ഒരു വർഷം മുതൽ രണ്ടുവർഷംവരെയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ 10 ബേസിസ് പോയന്റാണ് കുറച്ചത്. ഒക്ടോബർ 10 മുതൽ ഇത് പ്രാബല്യത്തിലാകും.സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷത്തിനുമുകളിലുള്ള നിക്ഷേപത്തിന്റെ പലിശ റിപ്പോ നിരക്കുമായി നേരത്തെതന്നെ ബന്ധിപ്പിച്ചിരുന്നു. നിലവിൽ ഇത് മൂന്ന് ശതമാനമാണ്.പുതിയതായി ഭവന,വാഹന വായ്പകൾ എടുക്കുന്നവർക്ക് പലിശ കുറച്ചതിന്റെ നേട്ടം ലഭിക്കും. ഈ വർഷം ഇത് വരെ ആറ് തവണയാണ് എസ്‌ബിഐ പലിശ കുറച്ചത്

പണലഭ്യത കൂടിയതിനെതുടർന്നാണ് എസ്ബി അക്കൗണ്ടിലെയും സ്ഥിര നിക്ഷേപങ്ങളുടെയും പലിശ കുറച്ചത്. മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിലും ബാങ്ക് കുറവ് വരുത്തിയിട്ടുണ്ട്. എല്ലാകാലയളവിലുമുള്ള പലിശയിന്മേൽ 10 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. 2019-20 സാമ്പത്തിക വർഷത്തിൽ ഇത് അഞ്ചാംതവണയാണ് ഈ രീതിയിലുള്ള പലിശനിരക്കിൽ കുറവുവരുത്തുന്നത്. രണ്ടുകോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP