Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഹൃദയ പൂർവം ദോഹ' ഓർഗനൈസിങ് കമ്മിറ്റി വിപുലീകരണവും മുന്നൊരുക്കങ്ങളുടെ വിലയിരുത്തലും നടന്നു

'ഹൃദയ പൂർവം ദോഹ' ഓർഗനൈസിങ് കമ്മിറ്റി വിപുലീകരണവും മുന്നൊരുക്കങ്ങളുടെ വിലയിരുത്തലും നടന്നു

സ്വന്തം ലേഖകൻ

ദോഹ: കേരളത്തിലെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒ ഐ സി സി - ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യൂബ് ഇവന്റ്‌സുമായി സഹകരിച്ച് നടക്കുന്ന മെഗാ കൾച്ചറൽ പരിപാടിയായ 'ഹൃദയ പൂർവം ദോഹ'യുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താനും, മെഗാ ഷോ വൻ വിജയമാക്കാൻ വേണ്ടി ഓർഗനൈസിങ്ങ് കമ്മിറ്റി വിപുലീകരിക്കാനും ഐ സി സി കൽകത്ത ഹാളിൽ വെച്ച് പ്രത്യേക യോഗം നടന്നു.

നവംബർ 15 വെള്ളിയാഴ്ച ബർസാൻ യൂത്ത് സെന്ററിൽ നടക്കുന്ന മെഗാ ഷോയുടെ വിജയത്തിനു എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ കമ്മിറ്റിയിൽ തീരുമാനമായി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ചീഫ് കോർഡിനേറ്റർ ആയും, ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ കെ ഉസ്മാൻ ചീഫ് പാട്രണായും, ആഷിഖ് അഹമ്മദ് ചെയർമാനായും, ഫ്രെഡി ജോർജ് വൈസ് ചെയർമാനായും കരീം നടക്കൽ, ഫാസിൽ ആലപ്പുഴ എന്നിവർ കൺവീനർമാരായും ഓർഗനൈസിങ്ങ് കമ്മിറ്റി നിലവിൽ വന്നു.

കൂടാതെ മറ്റു സബ് കമ്മിറ്റികളുടെ വിപുലീകരണം കൂടി പൂർത്തിയായി. ഫിനാൻസ് & സ്‌പോൺസർ കമ്മിറ്റിയുടെ ചെയർമാൻ ജോൺ ഗിൽബെർട്ടും, വൈസ് ചെയർമാൻ നാസർ വടക്കെക്കാട്; റിസപ്ഷൻ കമ്മിറ്റിയുടെ ചെയർമാൻ അൻവർ സാദത്ത്, വൈസ് ചെയർമാൻ ജോർജ് കുരുവിള; ടിക്കറ്റിങ്ങ് കമ്മിറ്റിയുടെ ചെയർമാൻ നിഹാസ് കോടിയേരി, വൈസ് ചെയർമാൻ ഹരി കാസർകോട്; വെന്യു & സ്റ്റേജ് കമ്മിറ്റി ചെയർമാൻ മാത്തുക്കുട്ടി, വൈസ് ചെയർമാൻ ഷമീം കുറ്റ്യാടി; വളണ്ടിയർ കമ്മിറ്റിയുടെ ചെയർമാൻ അഷറഫ് വടകര, വൈസ് ചെയർമാൻ ബ്രോൺസ്‌കി; പബ്ലിസിറ്റി & മീഡിയ ചെയർമാൻ അൽത്താഫ്, വൈസ് ചെയർമാൻ ജെനിറ്റ്; ട്രാൻസ്‌പോർട്ട് കമ്മിറ്റിയുടെ ചെയർമാൻ നിയാസ് ചെരിപ്പത്ത്, വൈസ് ചെയർമാൻ അബ്ദുള്ള കെ ടി; എന്നിവർ കൂടി നിയമിതരായി.

ഇൻകാസിന്റെ വിവിധ സംഘടനാ തലങ്ങളിലുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ 'ഹൃദയ പൂർവം ദോഹ' വൻ വിജയമാക്കണമെന്ന് തീരുമാനിച്ചു.ആഷിഖ് അഹമ്മദ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കരീം നടക്കൽ സ്വാഗതം ആശംസിച്ചു. കെ കെ ഉസ്മാൻ, മനോജ് കൂടൽ, ഫ്രഡി ജോർജ്, അൻവൻ സാദത്, നിയാസ് ചെരിപ്പത്ത്, സിറാജ് പാലൂർ, നിയാസ് കോടിയേരി, മാത്തുക്കുട്ടി കോട്ടയം, വിപിൻ മേപ്പയൂർ, അഷ്‌റഫ് വടകര എന്നിവർ സംസാരിച്ചു. ഫാസിൽ ബി എം നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP