Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോഡുകളിൽ പ്രതിഷേധവുമായി ഇറങ്ങുന്നവർ ജാഗ്രതേ; അപകടകരമായ രീതിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നവർക്ക് ജയിൽ ശിക്ഷ നൽകുന്നതിനുള്ള നിയമം ഉടൻ കൊണ്ടുവരുമെന്ന് ക്വീൻസ്ലാന്റ്

റോഡുകളിൽ പ്രതിഷേധവുമായി ഇറങ്ങുന്നവർ ജാഗ്രതേ; അപകടകരമായ രീതിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നവർക്ക് ജയിൽ ശിക്ഷ നൽകുന്നതിനുള്ള നിയമം ഉടൻ കൊണ്ടുവരുമെന്ന് ക്വീൻസ്ലാന്റ്

സ്വന്തം ലേഖകൻ

പകടകരമായ രീതിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നവർക്ക് ജയിൽ ശിക്ഷ നൽകുന്നതിനുള്ള നിയമം ഉടൻ കൊണ്ടുവരുമെന്ന് ക്വീൻസ്ലാന്റ് സർക്കാർ അറിയിച്ചു.കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടക്കുന്ന എക്സ്റ്റിംക്ഷൻ റിബല്യൺ പ്രതിഷേധം കടുത്ത രൂപങ്ങളിലേക്ക് മാറുന്നതിനു പിന്നാലെയാണ് പ്രീമിയർ അനസ്താഷ്യ പലാഷേ ഇക്കാര്യം പ്രഖ്യാപിച്ചത്.

പ്രതിഷേധ പ്രകടനങ്ങൾക്കിടെ അപകടകരമായ വസ്തുക്കൾ ഉപയോഗിച്ചാൽ രണ്ടു വർഷം ജയിൽ ശിക്ഷ നൽകുന്നതിനാണ് നിയമം. ദിവസങ്ങൾക്കുള്ളിൽ തന്നെ നിയമം കൊണ്ടുവരാൻ ശ്രമിക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.അതുപോലെ, സമരത്തിന്റെ ഭാഗമായി പൊലീസിന്റെയോ മറ്റ് എമർജൻസി വിഭാഗങ്ങളുടെയോ വസ്തുവകകൾ നശിപ്പിക്കുന്നവർക്കും ഈ നിയമം ബാധകമായിരിക്കും.

സമരക്കാരുടെ കൈവശം അപകടകരമായ വസ്തുക്കൾ ഉണ്ടോ എന്ന കാര്യം പരിശോധിക്കാൻ പൊലീസിന് കൂടുതൽ അധികാരം നല്കാനും ഈ നിയമത്തിൽ വ്യവസ്ഥയുണ്ടാകും.അതേസമയം, പുതിയ നിയമത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP