Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോയിയുടെ അടുത്ത സുഹൃത്തായിരുന്ന ബിച്ചുണ്ണി വീട്ടിലെ സ്ഥിരം സന്ദർശകൻ; കൂട്ടുകാരന്റെ മരണത്തിൽ ദുരൂഹത കണ്ടിരുന്ന പ്ലബ്ബർ മരിച്ചതും അത്താഴം കഴിച്ച ശേഷം; മൃതദേഹം കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം പുഴുവരിച്ച നിലയിൽ; ബിച്ചുണ്ണിയുടെ മരണത്തിന് പിന്നിലും സയനൈയ്ഡ് ജോളിക്ക് പങ്കോ? അഞ്ച് പെൺകുട്ടികളെ കൊല്ലാൻ ശ്രമിച്ചതും പ്രത്യേകം അന്വേഷിക്കും; കൂടത്തായിയിൽ ദുരൂഹതകൾക്ക് അവസാനമില്ല

റോയിയുടെ അടുത്ത സുഹൃത്തായിരുന്ന ബിച്ചുണ്ണി വീട്ടിലെ സ്ഥിരം സന്ദർശകൻ; കൂട്ടുകാരന്റെ മരണത്തിൽ ദുരൂഹത കണ്ടിരുന്ന പ്ലബ്ബർ മരിച്ചതും അത്താഴം കഴിച്ച ശേഷം; മൃതദേഹം കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം പുഴുവരിച്ച നിലയിൽ; ബിച്ചുണ്ണിയുടെ മരണത്തിന് പിന്നിലും സയനൈയ്ഡ് ജോളിക്ക് പങ്കോ? അഞ്ച് പെൺകുട്ടികളെ കൊല്ലാൻ ശ്രമിച്ചതും പ്രത്യേകം അന്വേഷിക്കും; കൂടത്തായിയിൽ ദുരൂഹതകൾക്ക് അവസാനമില്ല

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫിനെതിരെ കൂടുതൽ കേസുകൾ എടുക്കും. ആദ്യഭർത്താവിന്റെ സഹോദരിയുടെ മകൾ ഉൾപ്പെടെ 5 പെൺകുട്ടികളെക്കൂടി കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പെൺമക്കളുടെ നേരെയായിരുന്നു വധശ്രമം. 3 പെൺകുട്ടികൾക്കു നേരെയുണ്ടായ നീക്കത്തെക്കുറിച്ച് അന്വേഷണ ഘട്ടത്തിൽത്തന്നെ പൊലീസ് അറിഞ്ഞിരുന്നു. വീട്ടുകാരുടെ വിശദ മൊഴിയും രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ ഈ കേസുകൾ വേറെ രജിസ്റ്റർ ചെയ്യാനാണ് സാധ്യത.

കൂട്ടക്കൊലയുടെ വാർത്ത പുറത്തുവന്നതോടെയാണു മറ്റു രണ്ടു പെൺകുട്ടികളുടെ വീട്ടുകാരും സംശയം പ്രകടിപ്പിച്ചത്. ഇതിലൊരു പെൺകുട്ടി ഇപ്പോൾ വിദേശത്താണ്. വിശദ അന്വേഷണത്തിൽ ഇതും വധശ്രമമാണെന്നു പൊലീസിനു ബോധ്യമായി. ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികൾ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാരണം കണ്ടുപിടിക്കാനായില്ല. ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയെങ്കിലും മൂത്ത മകനു നേരെ വധശ്രമമുണ്ടായിരുന്നില്ല. മകൾ വളർന്നുവന്നാൽ ബാധ്യതയാകുമെന്നായിരുന്നു ഇക്കാര്യം ചോദിച്ചപ്പോൾ ജോളിയുടെ മറുപടി. ഈ ഘട്ടത്തിലാണ് മറ്റു പെൺകുട്ടികളെ വധിക്കാൻ ശ്രമിച്ച കാര്യം അന്വേഷണ സംഘം തെളിവുസഹിതം നിരത്തിയത്. പെൺകുട്ടികളെ ഇഷ്ടമല്ലെന്നായിരുന്നു അപ്പോൾ മറുപടി.

ജോളി മൂന്നു തവണ ഗർഭഛിദ്രം നടത്തിയതും പെൺകുഞ്ഞുങ്ങളോടുള്ള വെറുപ്പു കാരണമാണോയെന്നും പരിശോധിക്കുന്നു. കൂട്ടുപ്രതിയും ബന്ധുവുമായ എം.എസ്. മാത്യു നൽകിയ സയനൈഡ് പലപ്പോഴായി ഉപയോഗിക്കാൻ ജോളി സൂക്ഷിച്ചുവച്ചിരുന്നുവെന്നാണ് നിഗമനം. ഷാജുവിനെ പയേ്ാളി െ്രേകെംബ്രാഞ്ച് ഓഫീസിൽ നാലുമണിക്കൂർ ചോദ്യംചെയ്തപ്പോഴാണു തന്റെ മകനെയും കൊലപ്പെടുത്താൻ ജോളി പദ്ധതിയിട്ടിരുന്നതായി മൊഴിനൽകിയത്. ആദ്യഭാര്യയുടെയും മകളുടെയും കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നു. ജോളിയെ ഭയന്നാണ് ഇക്കാര്യം പൊലീസിനെ അറിയിക്കാതിരുന്നത്. തന്റെ മകനെയും കൊല്ലാൻ ജോളി ആവശ്യപ്പെട്ടിരുന്നു. അതിനാൽ ഭയം മൂലം താമരശ്ശേരിയിലെ സ്‌കൂളിൽനിന്നു മകനെ മാറ്റിയെന്നും ഷാജു മൊഴി നൽകി.

കേസുമായി ബന്ധപ്പെട്ട് ഷാജുവിന്റെ പിതാവ് സക്കറിയയും നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തെ അജ്ഞാതകേന്ദ്രത്തിൽ ചോദ്യംചെയ്തതായും സൂചനയുണ്ട്. ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് സക്കറിയയ്ക്ക് അറിയാമായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സക്കറിയയുടെയും സഹോദരൻ ടോം തോമസിന്റെയും മാതാപിതാക്കൾ പാലാ രാമപുരത്തുനിന്നാണ് ഇവിടേക്കു കുടിയേറിയത്. ടോം തോമസ് കൂടത്തായിയിലും സക്കറിയ ഒമ്പതു കിലോമീറ്റർ അകലെ കോടഞ്ചേരി പുലിക്കയത്തും താമസമാക്കി. ടോമിന്റെ വീട്ടിൽ ഇടയ്ക്കിടെ സക്കറിയ എത്താറുണ്ടായിരുന്നു. ടോമിന്റെ ഭാര്യ അന്നമ്മ മരിച്ചശേഷവും ഇതു തുടർന്നു. സക്കറിയ വീട്ടിൽ വരുന്നതിനെച്ചൊല്ലി ടോം വഴക്കിട്ടു. പിന്നീടു സഹോദരൻ ഇല്ലാത്തപ്പോഴായി സക്കറിയയുടെ വരവ്. റോയ് തോമസ് കൊല്ലപ്പെട്ടശേഷം മകൻ ഷാജുവിനെക്കൊണ്ടു ജോളിയെ വിവാഹം കഴിപ്പിക്കാൻ സക്കറിയ മുൻകൈയെടുത്തതായും അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. എന്നാൽ തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് സക്കറിയ പറയുന്നത്.

കൊല്ലപ്പെട്ട ആദ്യഭർത്താവ് റോയി തോമസിന്റെ രണ്ടു ബന്ധുക്കളുടെ പിന്തുണ ജോളിക്കുണ്ടായിരുന്നെന്ന് ഉറപ്പിച്ച് പൊലീസ് മുമ്പോട്ടു പോവുകയാണ്. ജോളിയുടെ സുഹൃത്തുക്കളിൽ ചിലർക്കും കൊലപാതകവിവരങ്ങൾ അറിയാമായിരുന്നു. സംശയനിഴലിലുള്ള അഞ്ചു ബന്ധുക്കളിൽ രണ്ടുപേരുടെ പങ്കാണു പൊലീസ് ഉറപ്പിക്കുന്നത്. അഞ്ചുപേർക്കും ജോളിയുമായി ഉറ്റസൗഹൃദമുണ്ട്. സയനൈഡ് മാത്രമല്ല, ചില സ്ലോ പോയ്സണുകളും (മെല്ലെ പ്രവർത്തിക്കുന്ന വിഷം) ജോളി ഉപയോഗിച്ചിരുന്നതായി മനസിലായതോടെയാണ് ബന്ധുക്കളുടെ പങ്ക് പൊലീസ് ഉറപ്പിച്ചത്. ജോളിയുടെ രണ്ടാംഭർത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സക്കറിയാസ് എന്നിവർക്കു പുറമേയാണ് ഈ അഞ്ചുപേരെയും ഭൂമാഫിയയുമായി ബന്ധമുള്ള ജോളിയുടെ സുഹുത്തുക്കളെയും പൊലീസ് നിരീക്ഷിക്കുന്നത്. ജോളി ജോലിചെയ്തതായി അവകാശപ്പെട്ട എൻ.ഐ.ടിക്ക് അടുത്തുള്ള വീടാണു ഗൂഢാലോചനാകേന്ദ്രമായതെന്നാണ് സൂചന.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ സയനൈഡ് ഇരകളുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. ജോളിയുടെ അയൽവാസി ബിച്ചുണ്ണിയുടെ മരണവും അന്വേഷണപരിധിയിലുണ്ട്. റോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു പറഞ്ഞയാളാണു ബിച്ചുണ്ണി. റോയിയുടെ അടുത്ത സുഹൃത്തായിരുന്ന ബിച്ചുണ്ണി ആ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. റോയിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് തുടക്കം മുതൽ തന്നെ ബിച്ചുണ്ണി ആരോപിച്ചിരുന്നത്രേ. കഴിഞ്ഞ വർഷമാണ് ബിച്ചുണ്ണി മരിച്ചത്. ഒരു ദിവസം ഭക്ഷണം കഴിച്ച ശേഷമായിരുന്നു ബിച്ചുണ്ണി മരിച്ചതെന്ന് സഹോദരി ഭർത്താവ് പറഞ്ഞു. ബിച്ചുണ്ണി മരിച്ച് രണ്ട് ദിവസം കഴിഞ്ഞ് പുഴുവരിച്ചാണ് മൃതദേഹം കണ്ടെത്തിയത്.

അത്താഴം കഴിച്ചശേഷമാണു ബിച്ചുണ്ണി മരിച്ചതെന്നു സഹോദരീഭർത്താവ് വെളിപ്പെടുത്തിയിരുന്നു. കോഴിക്കോട് എൻ.ഐ.ടിക്കടുത്ത് കുന്ദമംഗലത്തെ പ്രാദേശിക കോൺഗ്രസ് നേതാവ് മണ്ണിലേതിൽ രാമകൃഷ്ണന്റെ മരണത്തെക്കുറിച്ചും അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP