Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചലച്ചിത്ര-സാമൂഹിക പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ കേന്ദ്രസർക്കാരിന് പങ്കില്ലെന്ന് വാർത്താവിതരണ വകുപ്പ് മന്ത്രി; പൊലീസ് കേസെടുത്തത് ബീഹാർ കോടതിയുടെ നിർദ്ദേശപ്രകാരം; സർക്കാരിനും പാർട്ടിക്കും പങ്കെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്നും പ്രകാശ് ജാവേദ്ക്കർ

ചലച്ചിത്ര-സാമൂഹിക പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ കേന്ദ്രസർക്കാരിന് പങ്കില്ലെന്ന് വാർത്താവിതരണ വകുപ്പ് മന്ത്രി; പൊലീസ് കേസെടുത്തത് ബീഹാർ കോടതിയുടെ നിർദ്ദേശപ്രകാരം; സർക്കാരിനും പാർട്ടിക്കും പങ്കെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്നും പ്രകാശ് ജാവേദ്ക്കർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്ത് വർധിക്കുന്ന അസഹിഷ്ണുതയിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച ചലച്ചിത്ര-സാമൂഹിക പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ കേന്ദ്രസർക്കാരിന് പങ്കില്ലെന്ന് വാർത്താ വിതരണവകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കർ.  ബീഹാർ കോടതി നിർദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ബിജെപിക്കും സർക്കാരിനും പങ്കുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്നും പ്രകാശ് ജാവേദ്ക്കർ പറഞ്ഞു.

ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരിലുള്ള അക്രമങ്ങളും ആൾക്കൂട്ടകൊലപാതകങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് ആശങ്കയറിയിച്ച് ചലച്ചിത്ര സാമൂഹിക പ്രവർത്തകർ മോദിക്ക് തുറന്ന കത്തെഴുതിയത്. അടൂർ ഗോപാലകൃഷ്ണൻ, ശ്യാംബനഗൽ, രാമചന്ദ്ര ഗുഹ, മണിരത്‌നം , അപർണസെൻ , രേവതി, തുടങ്ങി 49 പേർക്കെതിരെയാണ് ബീഹാർ മുസഫർപൂരിലെ സദർ പൊലീസ് കേസെടുത്തത്.

രാജ്യദ്രോഹം, മതസ്പർദ്ധവളർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്. രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പാക്കാനും, പ്രധാനമന്ത്രിയെ ഇകഴ്‌ത്തികാട്ടാനുമാണ് കത്തെഴുതിയവരുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമഹാമഞ്ച് പ്രവർത്തകനും അഭിഭാഷകനുമായ സുധീർ ഓജയായിരുന്നു കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP