Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടങ്ങിയൊതുങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ഷാനിമോൾ ഉസ്മാനോട് മന്ത്രി ജി സുധാകരൻ; യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത് പൂച്ചയുടെയും പട്ടിയുടെയും പൂതനയുടെയും കാര്യങ്ങൾ; തങ്ങൾ ചർച്ച ചെയ്യുന്നത് അരൂരിന്റെ വികസനമെന്നും വിശദീകരണം

അടങ്ങിയൊതുങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ഷാനിമോൾ ഉസ്മാനോട് മന്ത്രി ജി സുധാകരൻ; യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത് പൂച്ചയുടെയും പട്ടിയുടെയും പൂതനയുടെയും കാര്യങ്ങൾ; തങ്ങൾ ചർച്ച ചെയ്യുന്നത് അരൂരിന്റെ വികസനമെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

അരൂർ: അടങ്ങിയൊതുങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണം എന്നല്ലാതെ മറ്റൊരഭ്യർത്ഥനയും ഷാനിമോൾ ഉസ്മാനോട് തനിക്കില്ലെന്ന് മന്ത്രി ജി സുധാകരൻ. അവർ അടങ്ങിയൊതുങ്ങി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പറയൂ. മറ്റൊരു അഭ്യർത്ഥനയും തനിക്കില്ല എന്ന് മന്ത്രി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മന്ത്രിയുടെ പൂതന പരാമർശം വിവാദമായ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇപ്പോഴാണെങ്കിൽ കെട്ടിവെച്ച കാശ് കിട്ടുമെന്നും തന്റെ പൂതന പരാമർശത്തെ കുറിച്ച് പറയുംതോറും വോട്ട് കുറഞ്ഞുകൊണ്ടിരിക്കുമെന്നും ജി സുധാകരൻ പറഞ്ഞു. 'യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത് അരൂരിലെ കാര്യങ്ങളല്ല. പൂച്ചയുടേയും പട്ടിയുടെയും പൂതനയുടെയും മറുതയുടെയും കാര്യമാണ് പറയുന്നത്. അതൊന്നും ഇവിടെ വിഷയമല്ല.

വികസനകാര്യങ്ങളാണ് തങ്ങൾ അരൂരിൽ പറയുന്നത്. വികസനത്തിൽ കുറവുവന്ന കാര്യങ്ങളുണ്ട്. എല്ലാം മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയാത്തതുകൊണ്ടാണ്. തിരഞ്ഞെടുപ്പിനുശേഷം എല്ലാം പൂർത്തിയാക്കും. എല്ലാ ഗ്രാമീണ റോഡുകളും നന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യയും അമ്മയും ഒഴികെയുള്ള എല്ലാ സ്ത്രീകളും എന്റെ സഹോദരിമാരാണ്. ഷാനിമോളും അങ്ങനെതന്നെ. അതൊന്നും ചർച്ചാ വിഷയമല്ലല്ലോ? ഷാനിമോൾ ഉസ്മാൻ പൊലീസിൽ പരാതി നൽകിയകാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പൊലീസ് മാങ്ങാത്തൊലി എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഒരു കേസെടുക്കുന്നതിന് നിയമപരമായ വശങ്ങളില്ലേയെന്നും അദ്ദേഹം ചോദിച്ചു. ജയിലിൽ പോകാൻ തയ്യാറാണെന്ന് പറയുന്നു. ജയിലിൽ പോകാനാണോ വോട്ടുചോദിക്കുന്നത് ? അതിന് ഇവിടെ സ്വാതന്ത്ര്യ സമരം നടക്കുന്നോ? അടിയന്തരാവസ്ഥയുണ്ടോ? അതെല്ലാം അസംബന്ധമാണ് എന്നും ജി.സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP