Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൗളിങ് മികച്ചതാക്കാനുള്ള ഉപദേശം ചോദിച്ചുള്ള ഷമിയുടെ വിളി സന്തോഷം പകർന്നു; നൽകിയ ഉപദേശം ലോകകപ്പ് തോൽവിയിൽ നിരാശ വേണ്ടെന്നും കായിക ക്ഷമതയിൽ ശ്രദ്ധിക്കാനും; ചത്ത പിച്ചിൽ പോലും അപകടം വിതയ്ക്കുന്ന ബൗളറായി മാറിയ ഷമി ഭാവി താരം; ഇന്ത്യൻ താരങ്ങൾ വിളിക്കുന്നതിലെ സന്തോഷവും പാക് യുവതാരങ്ങൾ മുൻഗാമികളെ അവഗണിക്കുന്നതിലെ വിഷമവും തുറന്ന് പറഞ്ഞ് ഷൊയ്ബ് അക്തർ

ബൗളിങ് മികച്ചതാക്കാനുള്ള ഉപദേശം ചോദിച്ചുള്ള ഷമിയുടെ വിളി സന്തോഷം പകർന്നു; നൽകിയ ഉപദേശം ലോകകപ്പ് തോൽവിയിൽ നിരാശ വേണ്ടെന്നും കായിക ക്ഷമതയിൽ ശ്രദ്ധിക്കാനും; ചത്ത പിച്ചിൽ പോലും അപകടം വിതയ്ക്കുന്ന ബൗളറായി മാറിയ ഷമി ഭാവി താരം; ഇന്ത്യൻ താരങ്ങൾ വിളിക്കുന്നതിലെ സന്തോഷവും പാക് യുവതാരങ്ങൾ മുൻഗാമികളെ അവഗണിക്കുന്നതിലെ വിഷമവും തുറന്ന് പറഞ്ഞ് ഷൊയ്ബ് അക്തർ

സ്പോർട്സ് ഡെസ്‌ക്

റാവൽപിണ്ടി: ക്രിക്കറ്റ് കളിക്കുന്ന കാലത്ത് ഗ്രൗണ്ടിൽ ബാറ്റ്‌സ്മാന്മാരെ തന്റെ വേഗത കൊണ്ട് വശംകെടുത്തിയ ബൗളർമാരിൽ ഏറ്റവും മുൻനിരയിലാണ് പാക്കിസ്ഥാന്റെ റാവൽപിണ്ടി എക്സ്‌പ്രസ് ഷൊയ്ബ് അക്തർ. കളത്തിൽ എതിരാളികളുമായി വാക്കേറ്റത്തിലേക്ക് പോലും പോയിരുന്ന താരം പലപ്പോഴും ഇന്ത്യക്കെതിരെ പരുക്കൻ സ്വഭാവം പുറത്തെടുത്തിരുന്നു. എന്നാൽ കളത്തിന് പുറത്ത് ഇന്ത്യൻ താരങ്ങളുമായി വലിയ സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് അക്തർ. പുതു തലമുറയിലെ താരങ്ങളിൽ ജന്മനാടായ പാക്കസിഥാനിൽ നിന്ന് പോലും കിട്ടാത്ത ബഹുമാനവും സ്‌നേഹവും ഇന്ത്യക്കാരിൽ നിന്നും ഇന്ത്യൻ താരങ്ങളിൽ നിന്നും കിട്ടുന്നുണ്ട് എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

ബൗളിങ് മെച്ചപ്പെടുത്തുന്നതിന് വേണ്ട ഉപദേശങ്ങൾ തേടി ഇന്ത്യൻ താരങ്ങൾ തന്നെ വിളിക്കാറുണ്ടെന്നും ഇതിൽ സന്തുഷ്ടനാണ് എന്ന വെളിപ്പെടുത്തലുമായിട്ടാണ് താരം രംഗത്ത് വന്നിരിക്കുന്നത്.ലോകകപ്പിനുശേഷം ബോളിങ് മെച്ചപ്പെടുത്താനുള്ള വഴികൾ ആരാഞ്ഞ് മുഹമ്മദ് ഷമി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെന്ന നിരാശയായിരുന്നു ഷമിക്ക്. അതേസമയം, പാക്കിസ്ഥാൻ താരങ്ങൾ ഇത്തരത്തിൽ മാർഗനിർദ്ദേശം തേടി ബന്ധപ്പെടാത്തതിലുള്ള സങ്കടവും അക്തർ തുറന്നുപറഞ്ഞു. തന്റെ യുട്യൂബ് ചാനലിലാണ് അക്തറിന്റെ തുറന്നുപറച്ചിൽ.

'ലോകകപ്പ് സെമിയിലെ നിരാശപ്പെടുത്തുന്ന തോൽവിക്കുശേഷം ഷമി എന്നെ വിളിച്ചിരുന്നു. സെമിയിൽ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തതിലെ നിരാശയായിരുന്നു അദ്ദേഹത്തിന്. നിരാശ വേണ്ടെന്നും കായികക്ഷമത കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും ഞാൻ ഷമിയോടു പറഞ്ഞു. നാട്ടിൽ നടക്കുന്ന പരമ്പരകളിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നും ഷമിക്ക് ആത്മവിശ്വാസം പകർന്നു' അക്തർ പറഞ്ഞു.ഇപ്പോൾ നാട്ടിൽ ചത്ത പിച്ചിൽ പോലും ഷമി വിക്കറ്റ് വേട്ട നടത്തുമ്പോൾ സന്തോഷമുണ്ടെന്നും എന്നാൽ തന്റെ പാക്കിസ്ഥാനിലെ താരങ്ങൾ ഇത്തരത്തിൽ ഉപദേശങ്ങൾ തേടി എത്താത്തിലുള്ള വിഷമവും താരം മറച്ച് വയ്ക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP