Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുന്ദമംഗലത്ത് വീണ്ടും പഞ്ചായത്ത് പ്രസിഡന്റിന് മാറ്റം; ചരിത്രത്തിലാദ്യമായി ഒരു ഭരണ സമിതിയുടെ കാലത്ത് നാലു പ്രസിഡന്റുമാർ; ലീനവാസുദേവ് പ്രസിഡന്റാവും

കുന്ദമംഗലത്ത് വീണ്ടും പഞ്ചായത്ത് പ്രസിഡന്റിന് മാറ്റം; ചരിത്രത്തിലാദ്യമായി ഒരു ഭരണ സമിതിയുടെ കാലത്ത് നാലു പ്രസിഡന്റുമാർ; ലീനവാസുദേവ് പ്രസിഡന്റാവും

മറുനാടൻ മലയാളി ബ്യൂറോ

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റ് മാറുന്നു. നിലവിലെ പ്രസിഡണ്ട് കോൺഗ്രസുകാരിയയായ ഷൈജ വളപ്പിൽ വ്യാഴാഴ്ച രാജിവെക്കും. ഇതോടെ ഒരു ഭരണ സമിതിയുടെ കാലത്ത് പഞ്ചായത്ത് ഭരണം നാലുപേർ ചേർന്ന് നടത്തേണ്ട അവസ്ഥയിലെത്തി. നേരത്തെ മുസ്ലിം ലീഗിലെ ടി.കെ സീനത്തിനെ ഒരു വർഷം പൂർത്തിയായപ്പോൾ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. പിന്നീട് ഷമീന വെള്ളക്കാട്ടായിരുന്നു പ്രസിഡന്റ് സ്ഥാനം ഏറ്റടുത്തത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ആദ്യ രണ്ടര വർഷം മുസ്ലിം ലീഗിനും തുടർന്നുള്ള രണ്ടര വർഷം കോൺഗ്രസിനുമായിരുന്നു പ്രസിഡന്റ് സ്ഥാനം നിശ്ചയിച്ചിരുന്നത്.

ഇതിൽ ലീഗിന്റെ രണ്ടര വർഷം പൂർത്തിയായപ്പോഴാണ് ഷൈജ വളപ്പിൽ പ്രസിഡന്റ് പദവിലെത്തിയത്. കോൺഗ്രസിന്റെ രണ്ടര വർഷം എ, ഐ ഗ്രൂപ്പുകൾ വീതം വെച്ചതിനാലാണ് ഇപ്പോൾ ഷൈജ വളപ്പിലിന് രാജിവെക്കേണ്ടി വരുന്നതെന്നാണ് സൂചന. യു.ഡി.എഫിന് ഭരണം ലഭിച്ചപ്പോൾ കോൺഗ്രസിന് ലഭിക്കുന്ന സ്ഥാനങ്ങൾ ആർക്കൊക്കെ നൽകണമെന്ന കാര്യത്തിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ ധാരണയിലെത്തിയിരുന്നുവെത്രേ. ഷൈജ വളപ്പിലിന് രണ്ടര വർഷവും പ്രസിഡണ്ട് സ്ഥാനം നൽകി ബാക്കിയുള്ള സ്ഥാനങ്ങൾ വീതം വെക്കാം എന്ന നിർദ്ദേശം ഐ ഗ്രൂപ്പ് മുന്നോട്ടു വെച്ചെങ്കിലും ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ എ ഗ്രൂപ്പിലെ വിനോദ് പടനിലത്തിന് രണ്ടര വർഷം വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് എ ഗ്രൂപ്പ് വാശിപിടിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനം വീതം വെക്കേണ്ടി വന്നതെന്നാണ് ലഭിക്കുന്ന വിവരം.

2010- 2015 ഭരണ സമിതിയുടെ കാലത്തും ഇതേ പോലെ പ്രസിഡന്റ് സ്ഥാനം രണ്ടായി വീത്തിച്ചിരുന്നുവെത്രേ. ഇതിന്റെ ഭാഗമായാണ് അന്നത്തെ ഭരണ സമിതിയുടെ കാലത്ത് പ്രസിഡന്റായിരുന്ന എം ധനീഷ് ലാൽ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് രാജിവെച്ചത് എന്നാണ് വിവരം. ഒരു ഭരണ സമിതിയുടെ കാലത്ത് നാലു പ്രസിഡന്റുമാർ ചേർന്ന് ഭരണം നടത്തിയത് പഞ്ചായത്തിന്റെ വികസന കാര്യത്തിൽ പിറകോട്ട് വലിച്ചിട്ടുണ്ട്. ഈ ഭരണ സമിതിയുടെ കാലത്ത് എടുത്തു കാണിക്കാൻ പറ്റുന്ന ഒരു വികസനം പൊതു ശൗചാലയം നിർമ്മിച്ചു എന്നത് മാത്രമാണ്.

പുതിയ പ്രസിഡന്റ് അധികാരം ഏറ്റെടുത്താലും കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് സത്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതിനിടയിലുള്ള പ്രസിഡന്റ് മാറ്റം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഉന്നതങ്ങളിൽ പടിയുള്ളതുകൊണ്ട് വിനോദ് പടനിലത്തിന് വേണ്ടി പാർട്ടിയെ ചിലർ ചേർന്ന് നശിപ്പിക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഐ ഗ്രൂപ്പിന് ലഭിക്കുന്ന പ്രസിഡന്റ് പദവിയിൽ മുൻ വികസന കാര്യ ചെയർ പേഴ്സൺ ലീന വാസുദേവ് പ്രസിഡന്റാവാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP