Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദിലീഫ് തയ്യാറാക്കുന്നത് ലോകത്തിലെ ഏറ്റവും നീളംകൂടിയ ഖുർആൻ കയ്യെഴുത്ത് പ്രതി; ഒരു കിലോമീറ്റർ നീളമുള്ള ബാനർ പൂർത്തിയാക്കുക വിവിധ വൻകരകളിൽ വെച്ച്; ആദ്യ പ്രദർശനം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ

ദിലീഫ് തയ്യാറാക്കുന്നത് ലോകത്തിലെ ഏറ്റവും നീളംകൂടിയ ഖുർആൻ കയ്യെഴുത്ത് പ്രതി; ഒരു കിലോമീറ്റർ നീളമുള്ള ബാനർ പൂർത്തിയാക്കുക വിവിധ വൻകരകളിൽ വെച്ച്; ആദ്യ പ്രദർശനം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: ലോകത്തിലെ ഏറ്റവും നീളംകൂടിയ ഖുർആൻ കൈയെഴുത്തു പ്രതിയായി ഗിന്നസിൽ ഇടൻ നേടാൻ ഒരുങ്ങുന്ന ബാനർ ടാഗോർ ഹാളിൽ സീകോൺ അദ്ധ്യാപക വിദ്യാഭ്യാസ സംഗമത്തിൽ പ്രദർശിപ്പിച്ചു. കാർട്ടൂണിസ്റ്റ് എം. ദിലീഫ് തയ്യാറാക്കുന്നതാണ് ഒരു കിലോമീറ്റർ ദൈർഘ്യമുള്ള കൈയെഴുത്തു പ്രതി. ഈജിപ്തുകാരനായ മുഹമ്മദ് സാദിന്റെ നിലവിലുള്ള 700 മീറ്റർ ഗിന്നസ് വേൾഡ് റെക്കോർഡ് ഭേദിച്ചു കൊണ്ടാണ് 1000 മീറ്റർ ഖുർആൻ കാലിഗ്രഫി ദിലീഫ് തയ്യാറാക്കുന്നത്. ഇതിന്റെ 300 മീറ്റർ ഇപ്പോൾ പൂർത്തിയായി. അവശേഷിക്കുന്നവ വിവിധ വൻകരകളിൽവെച്ച് പൂർത്തീകരിക്കും. ശേഷം ഒക്ടോബർ 30 മുതൽ നവംബർ 9 വരെ ഷാർജ ഇന്റർനാഷനൽ ബുക്‌ഫെയറിൽ പ്രദർശനം ഒരുക്കും.

ചിത്രകലക്ക് ഖുർആൻ നൽകിയ സംഭാവനയാണ് കാലിഗ്രഫി. ഖുർആന്റെ കലയേയും സൗന്ദര്യത്തെയും മാനവരാശിക്ക് മുന്നിലെത്തിക്കുകയാണ് നീളം കൂടിയ ഖുർആൻ കാലിഗ്രാഫി കൊണ്ട് ലക്ഷ്യമിടുന്നത്. 2016 ൽ ലോകത്തിലെ ഏറ്റവും വലിയ ബാഡ്മിന്റൺ നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ദിലീഫ് കോഴിക്കോട് ജില്ലയിലെ മുക്കം നെല്ലിക്കാപ്പറമ്പ് സ്വദേശിയാണ്. 2010ൽ ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് കടപ്പുറത്ത് 'ഞങ്ങൾ ഗാന്ധിജിക്കൊപ്പം' എന്ന തലക്കെട്ടിൽ 3333 ച.അടി വലിപ്പത്തിൽ മഹാത്മജിയുടെ കൂറ്റൻ കാരിക്കേച്ചർ വരച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരുന്നു. 2017ൽ യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ആരോഗ്യമുള്ള ജനതക്ക് എന്ന സന്ദേശവുമായി 8 മീറ്റർ നീളവും 5 മീറ്റർ ഉയരവുമുള്ള റൈഡബ്ൾ സൈക്ക്ൾ നിർമ്മിച്ച് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഇടം നേടി.

എഴുത്തുകാരെ വെടിയുതിർത്തുകൊല്ലുന്നതിൽ പ്രതിഷേധിച്ച് ഏറ്റവും വലിയ പേന നിർമ്മിച്ച് പ്രതിരോധം തീർത്തു. 6 മീറ്റർ നീളമുള്ള പേന നിർമ്മിച്ച് 'ടൈം' വേൾഡ് റെക്കോർഡിൽ ഇടം നേടി. കെഎൻഎം മർക്കസുദ്ദഅവയുടെ പഠന ഗവേഷണ വിഭാഗമായ ഇന്റലക്ച്വൽ ക്വാളിറ്റിയാണ് സ്റ്റേറ്റ് എജ്യുക്കേഷൻ എംപവർമെന്റ് കോൺക്ലേവ് (സീകോൺ) ടാഗോർ ഹാളിൽ സംഘടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP