Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനങ്ങൾ ഐക്യത്തോടെ കഴിയുന്ന ഇന്ത്യയാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്; തന്റെ 49 സഹപ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത് നരേന്ദ്ര മോദിയുടെ കാഴ്‌ച്ചപ്പാടിന് വിരുദ്ധമെന്നും കമൽഹാസൻ

ജനങ്ങൾ ഐക്യത്തോടെ കഴിയുന്ന ഇന്ത്യയാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്; തന്റെ 49 സഹപ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത് നരേന്ദ്ര മോദിയുടെ കാഴ്‌ച്ചപ്പാടിന് വിരുദ്ധമെന്നും കമൽഹാസൻ

മറുനാടൻ ഡെസ്‌ക്‌

ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയ 49 പേർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത് റദ്ദാക്കണമെന്ന് നടൻ കമൽഹാസൻ ആവശ്യപ്പെട്ടു. സാമുദായിക സൗഹാർദത്തെക്കുറിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിച്ചിട്ട്, തികച്ചും വിരുദ്ധമായ കാര്യങ്ങളാണ് നടപ്പാക്കുന്നത്. നീതിയും ജനാധിപത്യവും ഉയർത്തിപ്പിടിക്കണമെന്നും തന്റെ സഹപ്രവർത്തകർക്ക് എതിരായ കേസ് റദ്ദാക്കണമെന്നും കമൽ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ ആയിരുന്നു മക്കൾ നീതി മയ്യം അധ്യക്ഷന്റെ പ്രതികരണം.

ജനങ്ങൾ ഐക്യത്തോടെ കഴിയുന്ന ഇന്ത്യയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. പാർലമെന്റിൽ അദ്ദേഹം നടത്തിയ പ്രസ്താവനകൾ വ്യക്തമാക്കുന്നത് അതാണ്. എന്നാൽ തന്റെ 49 സഹപ്രവർത്തകർ രാജ്യദ്രോഹക്കേസ് നേരിടുകയാണ്. പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന് വിരുദ്ധമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP