Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്കാട് ഗ്യാപ്പിൽ വീണ്ടും മണ്ണിടിഞ്ഞത് നാല് മണിയോടെ; ക്രെയിൻ ഉപയോഗിച്ച് പാറകൾ നീക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ മണ്ണിനടിയിലായത് ക്രെയിൻ ഓപ്പറേറ്ററുൾപ്പെടെ മൂന്നുപേർ; പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി ശക്തമായ മഴയും മൂടൽമഞ്ഞും

ലോക്കാട് ഗ്യാപ്പിൽ വീണ്ടും മണ്ണിടിഞ്ഞത് നാല് മണിയോടെ; ക്രെയിൻ ഉപയോഗിച്ച് പാറകൾ നീക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ മണ്ണിനടിയിലായത് ക്രെയിൻ ഓപ്പറേറ്ററുൾപ്പെടെ മൂന്നുപേർ; പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി ശക്തമായ മഴയും മൂടൽമഞ്ഞും

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മണ്ണിടിച്ചിലുണ്ടായ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ലോക്കാട് ഗ്യാപ്പിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ശക്തമായ മഴയും കാഴ്‌ച്ച മറയ്ക്കുന്ന മഞ്ഞും. ഇനി രാവിലെ മാത്രമേ ഇവിടെ രക്ഷാപ്രവർത്തനം നടത്താനാവൂ എന്നാണ് വിവരം. വൻ മണ്ണിടിച്ചിൽ റോഡ് പണിയിലേർപ്പെട്ടിരുന്ന രണ്ട് തൊഴിലാളികളെയാണ് കാണാതായത്. ഇന്ന് വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ക്രെയിൻ ഉപയോഗിച്ച് പാറകൾ നീക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി മണ്ണിടിയുകയായിരുന്നു. മണ്ണിടിച്ചിൽ തമിഴ്‌നാട് സ്വദേശിയായ ക്രെയിൻ ഓപ്പറേറ്റർ, സഹായി എന്നിവരെയാണ് കാണാതായത്. ഇവരെ കൂടാതെ മറ്റൊരാളും അപകടത്തിൽപ്പെട്ടതായി സംശയിക്കുന്നുണ്ട്.

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ നിന്നും ടിപ്പർ ലോറി ഡ്രൈവർ രക്ഷപെട്ടത് അത്ഭുതകരമായാണ്. പരിക്കേറ്റ പട്ടാമ്പി സ്വദേശി സുബീറിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുരണ്ട് പേരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡ് പണി നടക്കുന്ന ഭാഗത്ത് ഇരുവശങ്ങളിലും വാഹനനിയന്ത്രണ ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികളായ പാൽരാജ്, ചിന്നൻ എന്നിവരാണ് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലുള്ളത്. പാൽരാജിന് കാലിൽ ഒടിവുണ്ട്. മണ്ണ് മുകളിലേയ്ക്ക് വീണു കിടന്ന പാൽരാജിനെ സുഹൃത്തായ ചിന്നനാണ് ഓടിയെത്തി സഹായിച്ചത്.

മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് മണ്ണ് നീക്കം ചെയ്തു കൊണ്ടിരുന്ന ടിപ്പർ അപകടത്തിൽ പെട്ടെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. ഒരു മാസം മുമ്പ് വലിയ തോതിൽ മണ്ണിടിച്ചിലിൽ ഉണ്ടായതിനു സമീപത്താണ് വീണ്ടും മലയിടിച്ചിൽ ഉണ്ടായിരിക്കുന്നത്. മണ്ണിടിഞ്ഞതോടെ ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. മേഖലയിൽ ഇപ്പോഴും അപകട സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മണ്ണിടിച്ചിൽ ഉണ്ടായി ഒരു മാസത്തിനു ശേഷമാണ് ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനായത്.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ്. ഗ്യാപ്പ് ഭാഗത്ത് പെയ്യുന്ന ശക്തമായ മഴയും കാഴ്ച മറയ്ക്കുന്ന വിധത്തിലുള്ള മഞ്ഞും മൂലം രാവിലെ മാത്രമേ ഇനി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP