Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആറ് പേരെ കൊന്ന് തള്ളിയിട്ടും മതിവരാത്ത ജോളി രണ്ട് പേരെ കൂടി ലക്ഷ്യമിട്ടിരുന്നുവെന്ന് പൊലീസ്; ഇല്ലാതാക്കാൻ ശ്രമിച്ചത് തഹസിൽദാർ ജയശ്രീയുടേയും ആദ്യ ഭർത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടേയും പെൺ മക്കളെ; ആത്മഹത്യ പ്രവണതയും മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിക്കുന്ന ജോളിയെ നിരീക്ഷിക്കാൻ ജയിലിൽ പ്രത്യേക ജീവനക്കാരി; ജോളിയുടെ മൊബൈൽ ഫോൺ അന്വേഷിച്ച് വീണ്ടും ഷാജുവിന്റെ വീട്ടിലെത്തി പൊലീസും; കൂടത്തായിയിൽ കരുതലോടെ മുന്നോട്ട് പോകാൻ അന്വേഷണ സംഘം

ആറ് പേരെ കൊന്ന് തള്ളിയിട്ടും മതിവരാത്ത ജോളി രണ്ട് പേരെ കൂടി ലക്ഷ്യമിട്ടിരുന്നുവെന്ന് പൊലീസ്; ഇല്ലാതാക്കാൻ ശ്രമിച്ചത് തഹസിൽദാർ ജയശ്രീയുടേയും ആദ്യ ഭർത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടേയും പെൺ മക്കളെ; ആത്മഹത്യ പ്രവണതയും മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിക്കുന്ന ജോളിയെ നിരീക്ഷിക്കാൻ ജയിലിൽ പ്രത്യേക ജീവനക്കാരി; ജോളിയുടെ മൊബൈൽ ഫോൺ അന്വേഷിച്ച് വീണ്ടും ഷാജുവിന്റെ വീട്ടിലെത്തി പൊലീസും; കൂടത്തായിയിൽ കരുതലോടെ മുന്നോട്ട് പോകാൻ അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ ആറ് പേരാണ് കൊല ചെയ്യപ്പെട്ടത്. മറ്റ് പലരേയും ലക്ഷ്യം വയ്ക്കുകയും ചെയ്തിരുന്നു ജോളി. രണ്ട് കുട്ടികളെ കൂടി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് പൊലീസ് ഇപ്പോൾ നടത്തുന്നത്. കൂടത്തായി മുൻ ഡെപ്യൂട്ടി തഹസിൽദാരും വ്യാജ വിൽപത്രം ഉണ്ടാക്കാൻ കൂട്ടുനിൽക്കുകയും ചെയ്ത ജയശ്രീയുടെയും ആദ്യ ഭർത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടേയും മക്കളേയും കൊല്ലാൻ ജോളിക്ക് പദ്ധതിയുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്. ഇരുവരുടേയും പെൺമക്കളെയാണ് വകവരുത്താൻ ജോളി ശ്രമിച്ചിരുന്നത്. നേരത്തെ ഷാജുവിന്റെ മകനേയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും ഇത് പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

പതിനാല് ദിവസത്തേക്കാണ് ജോളിയേയും മാത്യുവിനെയും പ്രജുകുമാറിനെയും റിമാൻഡ് ചെയ്തതിരിക്കുന്നത്. കൂടത്തായി കേസിൽ അന്വേഷണം തുടരുന്ന പൊലീസ് സംഘം ജോളിയുമായി അടുത്തിടപഴകിയവരെ എല്ലാം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷക്കാലം ജോളിയെ ഫോണിലൂടെ ബന്ധപ്പെട്ടവരുടെ വിവരങ്ങളെല്ലാം പൊലീസ് ശേഖരിക്കുന്നുണ്ട്. ജോളിയുടെ ഭർത്താവ് ഷാജുവിനെ പൊലീസ് ഇന്നലെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ജോളിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് നാളെ അപേക്ഷ നൽകും. എന്നാൽ വ്യക്തമായ ശാസ്ത്രീയ തെളിവുകൾ കിട്ടിയ ശേഷം മതി കൂടുതൽ അറസ്റ്റ് ഇൗ കേസിൽ എന്നാണ് പൊലീസ് തീരുമാനം.

അതിനിടെ ഇന്ന് വൈകുന്നേരത്തോടെ ഷാജുവിന്റെ വീട്ടിലേക്ക് വീണ്ടും പൊലീസ് എത്തിയിരുന്നു. ജോളിയുടെ ഇനിയും കണ്ടെടുക്കാത്ത മൊബൈൽ ഫോൺ കണ്ടെത്തുന്നതിന് വേണ്ടിയാണ് അന്വേഷണസംഘം കൂടത്തായിയിലെ വീട്ടിലെത്തിയത്. ജാളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ഇന്നലെ നാല് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് വിട്ടയച്ചത്. എപ്പോൾ വിളിച്ചാലും ഹാജരാകണം എന്ന നിബന്ധനയും ഷാജുവിന് മുന്നിൽ വെച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്ത സമയത്ത് പ്രചരിച്ചത് ഷാജു എല്ലാ കുറ്റവും മ്മതിച്ചുവെന്നും ജോളിയുമായി പ്രണയത്തിലായിരുന്നതിനാൽ മകൾ ആൻഫിൽ, ഭാര്യ സിലി എന്നിവരെ വകവരുത്താൻ ഷാജു കൂട്ടുനിന്നുവെന്ന് സമ്മതിച്ചു എന്ന തരത്തിലാണ് പ്രചരിച്ച റിപ്പോർട്ടുകളെങ്കിലും പിന്നീട് പുറത്ത് വന്ന ഷാജു പ്രചരിക്കുന്നത് മുഴുവൻ വളച്ചൊടിച്ച വാർത്തകളാണ് എന്ന് ഷാജു പ്രതികരിച്ചിരുന്നു.

ആദ്യഭാര്യ സിലിയുടെയും മകളുടെയും മരണങ്ങളിൽ അന്ന് ദുരൂഹത തോന്നിയില്ലെന്നായിരുന്നു ഇന്നലെ ഷാജു ആവർത്തിച്ചത്. എന്നാൽ മരണകാരണം എന്താണെന്ന് പരിശോധിക്കാമായിരുന്നെന്നും ഷാജു പറഞ്ഞു. അന്ന് ഇതിലെല്ലാം ഇത്രയും ദുരൂഹത തോന്നിയിരുന്നില്ല. സംശയങ്ങളും ഉയർന്നിരുന്നില്ല. എന്നാലിപ്പോൾ ഇതിത്ര പ്രശ്‌നമായ നിലയ്ക്ക് എല്ലാം പരിശോധിക്കാമായിരുന്നു എന്ന് തോന്നുന്നുണ്ട്. പോസ്റ്റ്‌മോർട്ടം നടത്താമായിരുന്നു എന്ന് തോന്നുന്നുണ്ടെന്നും ഷാജു ഇന്നലെ പറഞ്ഞിരുന്നു.

തന്റെ പേരും ഒപ്പും ദുരുപയോഗം ചെയ്ത് ജോളി തന്നെ വ്യാജ കേസിൽ പെടുത്തുമോ എന്ന ഭയമുള്ളതായി ഭർത്താവ് ഷാജു. ജോളിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഷാജു പറഞ്ഞു.ഷെയർ മാർക്കറ്റിനെ കുറിച്ചും, മറ്റ് ഇടപാടിനെ കുറിച്ചുമൊന്നും ധാരണയില്ലാത്തയാളാണ് താൻ. പൊലീസുകാർ നോക്കുന്നത് പേരും ഒപ്പും മാത്രമായിരിക്കും. ജോളി സാമർഥ്യക്കാരിയായതിനാൽ വ്യാജ രേഖ ഉണ്ടാക്കൽ ബുദ്ധിമുട്ടുള്ള കാര്യമല്ല. തന്റെ ഒപ്പ് ആർക്കും ഇടാൻ പാകത്തിലുള്ളതാണെന്നും, ഈ ഭയം ഇപ്പോൾ തനിക്കുണ്ടെന്നുമാണ് ഷാജു പറഞ്ഞത്. ബിനാമി ഇടപാടുകൾ ജോളിക്കുണ്ടായിരുന്നു എന്ന് പറയുന്നതിനെ പറ്റി അറിയില്ല. എന്നാൽ താനറിയാതെ ആരുടെയെങ്കിലും ബിനാമിയായി ജോളി തന്നെ മാറ്റിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതാണെന്നും ഷാജു പറഞ്ഞു.

ജോളി പൈശാചിക ചിന്തയുള്ള സ്ത്രീയാണെന്നും ഒരു കാലത്തും ഗതികിട്ടില്ലെന്നും രണ്ടാം ഭർത്താവ് ഷാജുവിന്റെ അച്ഛൻ സഖറിയാസ്. ജോളിക്ക് നിയമസഹായമോ ഒത്താശയോ നൽകില്ല. തന്നെയും കുടുംബത്തേയും വകവരുത്താൻ ലക്ഷ്യമിട്ടോയെന്ന് സംശയിക്കുന്നെന്നും സഖറിയാസ് പറഞ്ഞു. സിലിയും മകൾ ആൽഫൈനും മരിച്ചത് സമാന ലക്ഷണങ്ങളോടെ ആയിരുന്നെന്നും രണ്ടും അപസ്മാരമാണെന്നാണു താൻ കരുതിയെന്നും സഖറിയാസ് പറഞ്ഞു.രണ്ടാം വിവാഹത്തിലൂടെ പണം മാത്രമായിരുന്നു ജോളിയുടെ ലക്ഷ്യമെതന്ന് ഷാജുവും പറഞ്ഞിരുന്നു. ഈ മരണങ്ങളെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു. ജോളിയോട് പ്രണയമുണ്ടായിരുന്നില്ല. കൊലപാതകങ്ങളിൽ തനിക്കും പങ്കുണ്ടെന്ന് ജോളി പൊലീസിനോട് പറയുന്നത് തന്നെ കുടുക്കാനാണെന്നും ഷാജു പറഞ്ഞു.

അതേസമയം ജയിലിൽ കഴിയുന്ന ജോളിയെ നിരീക്ഷിക്കാൻ ഒരു ജയിൽ ജീവനക്കാരിയെ ചുമതലപ്പെടുത്തി. ജയിലിൽ വച്ച് ജോളി മാനസിക, ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നാണിത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് റിമാൻഡിൽ കഴിയുന്ന ജോളിയെ കോഴിക്കോട് ബീച്ചിലെ ജനറൽ ആശുപത്രിയിലെത്തിച്ച് സൈക്കോളജിസ്റ്റിനെ കാണിച്ചിരുന്നു. തുടർന്ന് തിരികെ ജോളിയെ ജയിലിൽ എത്തിച്ചെങ്കിലും ഇവർ കർശന നിരീക്ഷണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP