Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പേര് പാശ്ചാത്യമായതിനാൽ കുറ്റകൃത്യം കുറ്റകൃത്യമല്ലാതാകുന്നില്ലെന്ന് ശശി തരൂർ; മോബ് ലിഞ്ചിങ് എന്ന പദത്തിന് പകരം ഭാരതീയ സംസ്‌കാരം അനുവദിക്കുന്ന പേര് വിളിക്കാമെന്നും പരിഹാസം; ആൾക്കൂട്ട കൊലപാതകം എന്ന പദം പാശ്ചാത്യ സൃഷ്ടിയെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവനക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ്

പേര് പാശ്ചാത്യമായതിനാൽ കുറ്റകൃത്യം കുറ്റകൃത്യമല്ലാതാകുന്നില്ലെന്ന് ശശി തരൂർ; മോബ് ലിഞ്ചിങ് എന്ന പദത്തിന് പകരം ഭാരതീയ സംസ്‌കാരം അനുവദിക്കുന്ന പേര് വിളിക്കാമെന്നും പരിഹാസം; ആൾക്കൂട്ട കൊലപാതകം എന്ന പദം പാശ്ചാത്യ സൃഷ്ടിയെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവനക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോബ് ലിഞ്ചിങ് എന്ന പദം പാശ്ചാത്യ സൃഷ്ടിയായതുകൊണ്ട് കുറ്റകൃത്യം കുറ്റകൃത്യമല്ലാതാകുന്നില്ല എന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ആൾക്കൂട്ട കൊലപാതകം പാശ്ചാത്യ സൃഷ്ടിയാണെന്നും ഇന്ത്യൻ സാഹചര്യത്തിൽ ആ വാക്കുപയോഗിച്ച് രാജ്യത്തെ അപകീർത്തിപ്പെടുത്തരുത് എന്നുമുള്ള ആർഎസ്എസ് തലവന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആൾക്കൂട്ട കൊലപാതകത്തെ നിങ്ങൾക്ക് വേണമെങ്കിൽ ഭാരതീയ സംസ്‌കാരം അനുവദിക്കുന്ന പേരിട്ട് വിളിക്കാമെന്നും തരൂർ പറഞ്ഞു.

നാഗ്പൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച വിജയദശമി ചടങ്ങിൽ സംസാരിക്കവെയായിരുന്നു മോഹൻ ഭഗവത് ആൾക്കൂട്ട കൊലപാതകം സംബന്ധിച്ച പരാമർശം നടത്തിയത്. നേരത്തെ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ചിലർ ഉപയോഗിക്കുന്നതാണ് ആൾക്കൂട്ട കൊലപാതകമെന്നാണ് ആർഎസ്എസ് മേധാവി പറഞ്ഞത്. ആൾക്കൂട്ട കൊലപാതകംഇന്ത്യയിൽ ഉത്ഭവിച്ച വാക്കല്ല. ഒരു പ്രത്യേക മതത്തിൽനിന്നാണ് ആ വാക്ക് ഉരുത്തിരിഞ്ഞത്. അത് ഇന്ത്യക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. രാജ്യത്തെ അപമാനിക്കാൻ ആൾക്കൂട്ട കൊലപാതകം എന്ന പദം ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനം സൗഹാർദ്ദപരമായും യമത്തിനനുസൃതമായും ജീവിക്കണം. അത്തരം സംസ്‌കാരമാണ് ആർഎസ്എസ് പഠിപ്പിക്കുന്നത്. ഇന്ത്യയെക്കുറിച്ചുള്ള ചിന്താഗതി കഴിഞ്ഞ കുറച്ച് വർഷമായി മാറിക്കൊണ്ടിരിക്കുകയാണ്. വികസിത ഭാരതത്തെക്കുറിച്ച് ഭയക്കുന്നവരാണ് രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നത്. ഇത്തരക്കാർ ഭാരതം ഒരു ശക്തവും ഊർജ്വസ്വലവുമായ രാജ്യമാകുന്നതിനെ ഭയക്കുന്നവരാണ്. ഇവരെ ബൗദ്ധിക തലത്തിലും സാമൂഹിക തലത്തിലും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, വി കെ സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് എന്നിവർ പങ്കെടുത്ത ചടങ്ങിലായിരുന്നു മോഹൻ ഭഗവതിന്റെ പരാമർശം.

'ആൾക്കൂട്ട കൊലപാതകം (lynching)' എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാണെന്നും ഇന്ത്യൻ സാഹചര്യത്തിൽ ആ വാക്ക് ഉപയോഗിച്ച് രാജ്യത്തെ അപകീർത്തിപ്പെടുത്തരുതെന്നുമുള്ള ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് എംപി ശശി തരൂരിനെ കൂടാതെ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പാർട്ടി നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തി.

അസദുദ്ദീൻ ഒവൈസി ട്വീറ്റിലൂടെയാണ് പ്രതികരിച്ചത്. ആൾക്കൂട്ട കൊലപാതകത്തിന്റെ ഇരകൾ ഇന്ത്യക്കാരാണ്, എന്നാൽ പ്രതികളെ സംരക്ഷിക്കുന്നത് ആരാണ്, അവർ മരിക്കുമ്പോൾ തൃവർണ്ണ പതാക പുതപ്പിക്കുന്നത് ആരാണ്. ഗോഡ്‌സയെ ആരാധിക്കുന്ന ബിജെപി എംപിയുണ്ട്. ഗാന്ധിയെ കൊന്ന ആദർശത്തോളം വലിയ നാണക്കേട് ഇന്ത്യയ്ക്ക് വരാനില്ല. ഭഗവത്ത് ആൾക്കൂട്ട കൊലപാതകത്തിന്റെ പേര് മാറ്റണം എന്നാണ് പറഞ്ഞത്, അല്ലാതെ അത് നിർത്തണം എന്നല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP